Image

ക്രിസ്മസ് ആഘോഷം: ഇറ്റലിയില്‍ സുരക്ഷ ശക്തമാക്കി

Published on 24 December, 2017
ക്രിസ്മസ് ആഘോഷം: ഇറ്റലിയില്‍ സുരക്ഷ ശക്തമാക്കി

റോം: ക്രിസ്മസ്  പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഇറ്റലി സുരക്ഷാ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ആളുകള്‍ കൂടുതലെത്താനിടയുള്ള സ്ഥലങ്ങളിലും പ്രധാന ആഘോഷ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സുരക്ഷയ്ക്ക് കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും തുറമുഖങ്ങളിലും മറ്റു പൊതുഗതാഗത സംവിധാനങ്ങളിലുമെല്ലാം പരിശോധനകള്‍ കര്‍ശനമാക്കി. റോമിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷം നടക്കുന്ന പിയാസ നവോനയിലാണ് ഏറ്റവും ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

12,000 പേരെ മാത്രമേ ഇക്കുറി ഇവിടെ ആഘോഷ പരിപാടികള്‍ കാണുന്നതിനായി പ്രവേശിപ്പിക്കുകയുള്ളൂ. പ്രവേശന കവാടങ്ങളിലെല്ലാം മെറ്റല്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിക്കും. സ്‌ക്വയറിലേക്കുള്ള പ്രവേശന കവാടത്തിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക