Image

കുവൈത്തില്‍ അപകടത്തില്‍ പരിക്കേറ്റ യുവാവിന് തുടര്‍ചികിത്സാ സഹായം തേടുന്നു

Published on 24 December, 2017
കുവൈത്തില്‍ അപകടത്തില്‍ പരിക്കേറ്റ യുവാവിന് തുടര്‍ചികിത്സാ സഹായം തേടുന്നു

കുവൈത്ത്: സ്വകാര്യാ സ്ഥാപനത്തില്‍ പെയിന്റര്‍ ജോലിയില്‍ എത്തിയ ദിജേഷ് എന്ന ഇരുപത്താറുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കുപറ്റി ഗുരുതരാവസ്ഥയില്‍ അദാന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. അപകടത്തെതുടര്‍ന്നു നഷ്ടമായ സംസാരശേഷി പൂര്‍ണമായി വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കൂടാതെ ഇടത് കൈക്ക് പറ്റിയിരിക്കുന്ന ഒടിവും കാലിന് ബാധിച്ചിരിക്കുന്ന തളര്‍ച്ചയും ശരീരത്താകെ ബാധിച്ചിരിക്കുന്ന വൃണങ്ങളും ഈ മനുഷ്യജീവനെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയയായ ഈ യുവാവിനെ, അതീവഗുരുതരാവസ്ഥയില്‍ കുവൈത്തിലെ പ്രത്യേക നിയമ സാഹചര്യത്തില്‍ നാട്ടിലേക്ക് കൊണ്ടു പോയി തുടര്‍ചികിത്സ നടത്തേണ്ട അവസ്ഥയിലാണ്. കുവൈത്തിലെ ഒരുസംഘടനയിലും അംഗമല്ലാത്ത ഈ യുവാവിനെ നാട്ടില്‍എത്തിച്ച് തുടര്‍ ചികിത്സക്ക് ആവശ്യമായ തുക കണ്ടെത്തണമെങ്കില്‍ കുവൈത്തിലെ പ്രവാസി സംഘടനകളുടെയും പൊതു സമൂഹത്തിന്റെയും ഉദാരമായ സഹായം ഉണ്ടായെങ്കില്‍ മാത്രമേ കഴിയുകയുള്ളൂ.

സഹായിക്കാന്‍ നന്മനസുള്ളവര്‍ താഴെപറയുന്ന മൊബൈല്‍ നന്പറില്‍ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ എക്‌സ്പാട്‌സ് അസോസിയേഷന്‍ (ഫോക്ക്) ഭാരവാഹികളുമായി ബന്ധപ്പെടുക 66527628, 99430625, 97343960.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക