Image

കുവൈത്ത് മുന്‍സിപ്പാലിറ്റിയില്‍ നിന്നും വിദേശി തൊഴിലാളികളെ പിരിച്ചുവിടുന്നു

Published on 24 December, 2017
കുവൈത്ത് മുന്‍സിപ്പാലിറ്റിയില്‍ നിന്നും വിദേശി തൊഴിലാളികളെ പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി : സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് മുന്‍സിപ്പാലിറ്റിയില്‍ നിന്നും എഴുപത് വിദേശ തൊഴിലാളികളെ പിരിച്ചു പിടുവാന്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക പത്രമായ അല്‍ ക്വബസ് റിപ്പോര്‍ട്ട് ചെയ്തു. 

വരുന്ന വര്‍ഷത്തേയ്ക്കുള്ള സാന്പത്തിക ബജറ്റില്‍ വിദേശി തൊഴിലാളികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള ഫണ്ട് വകയിരുത്തുന്നതിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതെന്ന് സിഎസ്സി ബജറ്റ് ആന്‍ഡ് ജോബ് ഓര്‍ഗനൈസേഷന്‍ വകുപ്പ് ഡയറക്ടര്‍ ഐഷ അല്‍ മുത്തവ പറഞ്ഞു. അതേസമയം ഇത്രയും തൊഴിലാളികളെ ഒരുമിച്ച് പുറത്താക്കുന്നത് മുന്‍സിപ്പാലിറ്റിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുവാന്‍ സാധ്യതയുണ്ടന്ന് മുന്‍സിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ 430 വിദേശി തൊഴിലാളികള്‍ കരാര്‍ അടിസ്ഥാനത്തിലും 250 വിദേശികള്‍ സ്‌പെഷല്‍ കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നുണ്ട്. തൊഴിലാളികളുടെ പ്രായം, തൊഴില്‍ മേഖലയിലെ പ്രാവീണ്യം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്നും ജനുവരി രണ്ടിന് പിരിച്ചുവിടല്‍ നോട്ടീസ് കൈമാറുമെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക