Image

സൗദിയിലെ വിദേശികളുടെ എണ്ണം 11 ദശലക്ഷം

Published on 24 December, 2017
സൗദിയിലെ വിദേശികളുടെ എണ്ണം 11 ദശലക്ഷം

ദമാം: ഒരു കോടി പത്തു ലക്ഷത്തോളം വിദേശികളാണ് സൗദിയിലുള്ളതെന്ന് സൗദി ജവാസാത് വ്യക്തമാക്കി. ഇതില്‍ 20 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളാണ്. 66987 വിദേശികള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നതായാണ് പുതിയ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആരോഗ്യമേഖലയിലാണ് ജോലി ചെയ്യുന്നത്. 46352 പേര്‍. 3324 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 15564 പേര്‍ വിവിധ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളിലുമായാണ് ജോലിചെയ്യുന്നു.

അതേസമയം ഈ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ 15 വരേയുള്ള കണക്ക് പ്രകാരം 121766 സ്വദേശികള്‍ പുതുതായി ജോലിയില്‍ പ്രവേശിച്ചതായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു.

തൊഴില്‍ മേഖല നേരെയാക്കുന്നതിനും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനും മന്ത്രാലയം തുടക്കം കുറിച്ചിരുന്നു.

മൊബൈല്‍ ഫോണ്‍ വിപണന മേഘലക്ക് പിന്നാലെ വിവിധ മേഖലകളില്‍ ഘട്ടംഘട്ടമായി സ്വദേശിവത്കരണവും നടപ്പിലാക്കിവരുകയാണ്.

അടുത്ത വര്‍ഷം കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും മന്ത്രാലം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക