Image

വിമന്‍സ് ഫോറം പ്രസ്റ്റണ്‍ റീജണ്‍ നൈറ്റ് വിജില്‍ ഡിസംബര്‍ 29ന്

Published on 25 December, 2017
വിമന്‍സ് ഫോറം പ്രസ്റ്റണ്‍ റീജണ്‍ നൈറ്റ് വിജില്‍ ഡിസംബര്‍ 29ന്

നോര്‍ത്തലര്‍ട്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിമന്‍സ് ഫോറം പ്രസ്റ്റണ്‍ റീജണിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ ജാഗരണാപ്രാര്‍ത്ഥന (നൈറ്റ് വിജില്‍) നടത്തപ്പെടുന്നു. നോര്‍ത്തലര്‍ട്ടണ്‍ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കുന്ന വി. കുര്‍ബാനയ്ക്കും മറ്റു തിരുകര്‍മ്മങ്ങള്‍ക്കും റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഫാ. സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ജപമാല, പരി. കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, കുന്പസാരം തുടങ്ങിയ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. പ്രസ്റ്റണ്‍ റീജണിലെ ഇരുപത്തിമൂന്ന് വി. കുര്‍ബ്ബാന സെന്ററുകളിലെ മുഴുവന്‍ വനിതകളെയും ഈ ശുശ്രൂഷയിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോളി മാത്യു, സെക്രട്ടറി സിനി നോബി എന്നിവര്‍ അറിയിച്ചു.

വിലാസം: സേക്രട്ട് ഹാര്‍ട്ട് കാത്തലിക് ചര്‍ച്ച് 41 ,Thirsk Road
നോ​ർ​ത്ത​ല​ർ​ട്ട​ണ്‍ DL61PJ

റിപ്പോര്‍ട്ട് : ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക