Image

ഒരു സ്പിരിച്വല്‍ ക്രിസ്തുമസ് (ചെറിയാന്‍ തോമസ്)

Published on 26 December, 2017
ഒരു സ്പിരിച്വല്‍ ക്രിസ്തുമസ് (ചെറിയാന്‍ തോമസ്)
ക്രിസ്തുമസ് ഒക്കെയല്ലേ ഒന്നു പള്ളിയില്‍ പോയേക്കാമെന്നു കരുതി. ആരാധനക്ക് ശേഷം തകര്‍പ്പന്‍ ക്രിസ്ത്യ്മസ് സദ്യ ഉണ്ടായിരിക്കും എന്നതും ഒരു ഇന്‍സെന്റിവ് ആയിരുന്നു. എന്നാലും അഞ്ച് മണിക്കൂര്‍ നീളമുള്ള ഓര്‍ത്ത്‌ഡോക്‌സ് ക്രിസ്തുമസ് ആരാധന സഹിക്കാനുള്ള സഹനശക്തി ഇല്ലാതിരുന്നതു കൊണ്ട് ആരാധന തീരുന്നതിന് അരമണിക്കൂര്‍ മുമ്പാണ് പള്ളിയില്‍ ചെന്നത്. എന്നിട്ടും പിന്നെയും ആള്‍ക്കാര്‍ വന്നു കൊണ്ടിരുന്നു. അതാണ് ഓര്‍ത്തഡോക്‌സ് സത്യവിശ്വാസം. അച്ചന്‍ പടിഞ്ഞോട്ട് തിരിഞ്ഞ് നിന്ന് ഇവിടെനിന്ന് കിട്ടിയ സമാധാനവും വഴിയാഹരവും എടുത്തോണ്ട് ഇനിയെങ്കിലും നിനക്കൊക്കെ വീട്ടില്‍ പൊക്കൂടെ എന്നു ചോദിക്കുമ്പോഴാണ് പകുതിയില്‍ കൂടുതല്‍ വരുന്ന യഥാര്‍ത്ഥ വിശ്വാസികള്‍ എത്തുക.

നിങ്ങളുടെയെല്ലാം പാപങ്ങള്‍ പൊറുക്കാന്‍ നിങ്ങളുടെ രക്ഷകന്‍ പിറന്നിരിക്കുന്നു. പക്ഷെ ഒരു കണ്ടീഷന്‍ ഗബ്രിയേല്‍ മാലാഖ മുന്നോട്ട് വെച്ചിരുന്നു. ഭുമിയില്‍ സന്മനസുള്ളവര്‍ക്ക് മാത്രം സമാധാനം എന്ന്. ഞാനൊന്ന് ചുറ്റിനും കണ്ണോടിച്ച് നോക്കി. സന്മനസുള്ള ഒരു സത്യകൃസ്ത്യാനിയേയും കണ്ടില്ല. അപ്പോള്‍ അഞ്ച് മണിക്കൂര്‍ ഇരിക്കാതെയും നിര്‍ത്താതെയും പ്രാര്‍ത്ഥിച്ച് ദൈവത്തിന്റെ കയ്യില്‍ നിന്ന് തട്ടികൂട്ടിയെടുത്ത സമാധാനം വെറും വേസ്റ്റ്.

സമാധാനം കിട്ടിയില്ലെങ്കിലെന്താ ഫ്രീയാട്ട് ശാപ്പാട് കിട്ടിയ സമാധാനത്തില്‍ വീട്ടിലേക്ക് പോന്നു. ദൈവപുത്രന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ചിട്ട് പോകുമ്പോള്‍ ഒരു ഉത്സവ പ്രതീതി വേണമെന്ന് കരുതിയിട്ടായിരിക്കും പതിനഞ്ച് സെന്റിമീറ്റര്‍ മഞ്ഞ് വഴിയിലൊക്കെ ദൈവം വാരി വിതറിയിട്ടുണ്ടായിരുന്നു. സ്‌നോടയര്‍ പുണ്യാളന്റെ ബലത്തില്‍ തെന്നാതെയും മറിയാതെയും വീട്ടിലെത്തിയതു കൊണ്ട് അല്പം സ്പിരിച്വല്‍ ആയേക്കാമെന്നു തീരുമാനിച്ചു. മേരിയുടെയും കൂടെ ദിവസമായിരുന്നതു കൊണ്ട് രണ്ട് ബ്‌ളഡി മേരി നില്പനടിച്ചു. ഭാര്യക്ക് വെര്‍ജിന്‍ ബ്‌ളഡിമേരി മതിയെന്നു പറഞ്ഞതു കൊണ്ട്, സ്പിരിറ്റ് ചേര്‍ക്കാതെ വെര്‍ജിനാക്കി കൊടുത്തു. എന്നിട്ട് രണ്ട് ഇരുപ്പനും കൂടെ കഴിഞ്ഞപ്പോഴാണാ ബോധോദയമുണ്ടായത്. ബ്‌ളഡിമേരിയിലെ സ്പിരിറ്റ് എടുത്ത് മാറ്റിയാല്‍ വെര്‍ജിന്‍ ബ്‌ളഡിമേരിയാകും. വെറും മേരിയില്‍ ദൈവം സ്പിരിറ്റ് ഒഴിച്ചാല്‍ വെര്‍ജിന്‍ മേരിയാകും. എടുത്താലും കൊടുത്താലും വെര്‍ജിന്‍ ആകുന്ന സ്പിരിറ്റിനെ വാഴ്തി വന്ദിച്ച് കിടന്നുറങ്ങി.
Join WhatsApp News
andrew 2017-12-26 13:43:04
ബലഹീനനും പാപിയും ദാസനും ആകുന്ന ഞാൻ  എന്ന കുറ്റ സമ്മതം കൂടി ഏറ്റു പറഞ്ഞു  ആണല്ലോ  പുരോഹിതൻ  വിശ്വസികളെ പറഞ്ഞു  വിടുന്നത് 
 there are a few fanatics as e malayalee comment writers, soon they will be attacking you. So when you wake up enrich yourself with some more Holy Spirit, the virgin one= straight from the bottle, without any mix. Enjoy & welcome to the club.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക