Image

നിയമം കൈയിലെടുക്കാന്‍ അധികാരമില്ല - ഹൈക്കോടതി

Published on 28 June, 2011
നിയമം കൈയിലെടുക്കാന്‍ അധികാരമില്ല - ഹൈക്കോടതി

നിയമം കൈയിലെടുക്കാന്‍ ഒരു പൗരനും അധികാരമില്ലെന്നും സമൂഹത്തില്‍ ഭീതി വിതച്ച് ആക്രമണം അഴിച്ചുവിടുന്നത് ശരിയല്ലെന്നും ഹൈക്കോടതി.

മൂവാറ്റുപുഴയില്‍ കോളേജധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13-ാംപ്രതി മുളവൂര്‍ സ്വദേശി ഷിയാസിന്റെയും 24-ാം പ്രതി വെള്ളൂര്‍കുന്നേല്‍ സ്വദേശി മുഹമ്മദലിയുടെയും ജാമ്യഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.കെ.ബഷീറും ജസ്റ്റിസ് പി.ക്യു. ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്.
ഏതുതരത്തിലുള്ള മതതീവ്രവാദത്തെയും ശക്തമായിത്തന്നെ നേരിടണം. ന്യൂനപക്ഷസമുദായങ്ങള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന സൗഹാര്‍ദാന്തരീക്ഷം മറ്റെവിടെയുമില്ലാത്തതാണെന്ന് പറയാമെന്ന് കോടതി ചൂണ്ടിക്കാട്ടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക