Image

ആമസോണ്‍ ജര്‍മനി ദൈനംദിന പലചരക്കുകളുടെ വിതരണം തുടങ്ങുന്നു

ജോര്‍ജ് ജോണ്‍ Published on 27 December, 2017
ആമസോണ്‍ ജര്‍മനി ദൈനംദിന പലചരക്കുകളുടെ വിതരണം തുടങ്ങുന്നു
ഫ്രാങ്ക്ഫര്‍ട്ട്:  ആമസോണ്‍ ജര്‍മനി ഇറ്റലിയിലെ പരീക്ഷണത്തിന് ശേഷം ജര്‍മനിയിലും ദൈനംദിന പലചരക്കുകളുടെ വീട് വീടാന്തര വിതരണം തുടങ്ങുന്നു. ആമസോണിന്റെ അമേരിക്കയിലെ പലചരക്ക് വിതരണം വിജയകരമായി  തുടരുന്നതിന്റെ പിന്നാലെയാണ് യൂറോപ്യന്‍ രാജ്യങ്ങളിലും ഈ സര്‍വീസ് തുടങ്ങുന്നതെന്ന് ആമസോണ്‍ ജര്‍മനി വക്താവ് പറഞ്ഞു. പരമാവധി 24 മണിക്കൂറിനകം ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ പുതുമയോടെ വീട്ടില്‍ എത്തിക്കുക എന്നതാണ് ആമസോണ്‍ ജര്‍മനിയുടെ ലക്ഷ്യം. എല്ലാവിധ പലചരക്ക് സാധനങ്ങളും ആമസോണിലൂടെ ഓര്‍ഡര്‍ ചെയ്യാം. ഈ സാധനങ്ങളുടെ ഉല്പാദകര്‍ ആമസോണിന് നല്‍കുന്ന പ്രത്യേക വിലകള്‍ കസ്റ്റമേഷ്‌സിന് ലഭിക്കും.

ഇപ്പോള്‍ പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് ജര്‍മനിയിലെ വീടുകളില്‍  വിതരണം ചെയ്യുന്ന റവെ, ലിഡല്‍ എന്നിവകളേക്കാള്‍ വേഗത്തില്‍ വളരെ പുതുമയോടെ നിസാര നിരക്കിലുള്ള വിതരണമാണ് ആമസോണ്‍ ജര്‍മനി പ്ലാന്‍ ചെയ്യുന്നത്. അങ്ങിനെ യൂറോപ്പിലെ ഏറ്റവും വലിയ ഉപഭോക്ത രാജ്യമായ ജര്‍മനിയില്‍ ഏതാണ്ട് 3 മില്യാര്‍ഡന്‍ പലചരക്ക് വിതരണമാണ് ആമസോണ്‍ ജര്‍മനി ലക്ഷ്യമിടുന്നത്. വ്യുദ്ധരായ ആള്‍ക്കാര്‍, ഹോസ്പിറ്റല്‍, ലോക്കല്‍ റെസ്‌ന്റോറന്റുകള്‍ എന്നിവിടങ്ങളില്‍ തങ്ങളുടെ പുതിയ പലചരക്ക് വിതരണം വിജയകരമായി നടത്താന്‍ സാധിക്കുമെന്ന് ആമസോണ്‍ വിലയിരുത്തുന്നു. ഈ നവംബര്‍ 15 ന് ബെര്‍ലിന്‍, ഹംബൂര്‍ഗ്, മ്യൂണിക് എന്നീ പ്രധാനപ്പെട്ട നഗരങ്ങളില്‍ വിതരണം ആരംഭിച്ച് ക്രമേണ ജര്‍മനി മുഴുവന്‍ വ്യാപിപ്പിക്കാനാണ് ആമസോണ്‍ ജര്‍മനിയുടെ പ്ലാന്‍. ഏതാണ്ട് മൂന്ന് ലക്ഷം വിവിധ പലചരക്ക് സാധനങ്ങളാണ് ആമസോണിന്റെ ആദ്യ വിതരണ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ആമസോണ്‍ ജര്‍മനി ദൈനംദിന പലചരക്കുകളുടെ വിതരണം തുടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക