Image

ഓഖി ദുരിത ബാധിതരെ നടി മഞ്‌ജു വാര്യര്‍ സന്ദര്‍ശിച്ചു

Published on 27 December, 2017
ഓഖി ദുരിത ബാധിതരെ നടി മഞ്‌ജു വാര്യര്‍ സന്ദര്‍ശിച്ചു

ഓഖി ദുരിത ബാധിതരെ നടി മഞ്‌ജു വാര്യര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെ പൂന്തുറയിലാണ്‌ മഞ്‌ജു സന്ദര്‍ശനം നടത്തിയത്‌. ദുരന്ത ബാധിതമേഖലയിലെ ഒന്‍പതോളം വീടുകള്‍ നടി സന്ദര്‍ശിച്ചു.   ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വീടുകളിലാണ്‌ ആശ്വാസ വാക്കുകളുമായി താരം എത്തിയത്‌

ദുരന്ത ബാധിതരുടെ ആകുലതകള്‍ കേട്ട താരം അവരെ ആശ്വസിപ്പിച്ചു. അവരുടെ ആവശ്യങ്ങള്‍ വേണ്ടപ്പെട്ട അധികൃതരെ അറിയിക്കുമെന്നും തന്നാലാവുന്ന സഹായം ചെയ്‌ത്‌ തരുമെന്നും മഞ്‌ജു ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. 

ഓഖി ദുരന്തം നടന്ന്‌ ഇത്ര ദിവസങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത്‌നിന്നും ആരും തന്നെ ദുരിതഭൂമി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക