Image

ക്രിസ്മസ് വിപണിയില്‍ ഒന്നാമതായി മാസ്റ്റര്‍ പീസ്

Published on 27 December, 2017
ക്രിസ്മസ് വിപണിയില്‍ ഒന്നാമതായി മാസ്റ്റര്‍ പീസ്
മലയാളിക്ക് ക്രിസ്മസ് ആഘോഷിക്കാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിക്കൊണ്ടായിരുന്നു മാസ്റ്റര്‍ പീസ് തീയറ്ററിലെത്തിയത്. റിലീസ് ചെയ്ത് ഒരു വാരമാകുമ്പോള്‍ ക്രിസ്മസ് വിപണിയില്‍ മാസ്റ്റര്‍പീസ് പേരിനെ അന്വര്‍ഥമാക്കിക്കൊണ്ട് മുന്നേറുകയാണ്. മാസ് ഇഷ്ടപ്പെടുന്നവര്‍ക്ക് മാസ്. ഇനിയതല്ല മമ്മൂട്ടിയുടെ ക്ലാസ് ടച്ചുള്ള അഭിനയം ഇഷ്ടപ്പെടുന്നവര്‍ക്ക് അതും കരുതിവെച്ചിട്ടുണ്ടായിരുന്നു മാസ്റ്റര്‍ പീസില്‍. ആകെ മൊത്തത്തില്‍ ഒരു ടോട്ടല്‍ എന്റര്‍ടെയിനര്‍. ചെറുപ്പക്കാര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ അടിച്ചുപൊളിക്കാന്‍ ഈ ക്രിസ്മസ് കാലത്ത് മാസ്റ്റര്‍ പീസിനേക്കാള്‍ മികച്ചൊരു ചോയിസ് ഇല്ല തന്നെ.

മമ്മൂട്ടിയുടെ കോളജ് പ്രൊഫസര്‍ കഥാപാത്രം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ ക്യാംപസ് പശ്ചാത്തലമാക്കി മമ്മൂട്ടിയുടെ അധ്യാപക കഥാപാത്രത്തെ സൃഷ്ടിക്കുമ്പോള്‍ സിനിമയില്‍ ചില പുതിയ ചേരുവകള്‍ കരുതി വെച്ചിട്ടുണ്ടായിരുന്നു ഉദയകൃഷ്ണന്‍. പുലുമുരുകനില്‍ മുരുകനും പുലിയും തമ്മിലുള്ള പോരാണ് പുതുമയായതെങ്കില്‍ മാസ്റ്റര്‍ പീസില്‍ വിദ്യാര്‍ഥികളുടെ രക്ഷകനായ മാസ്റ്ററും പോലീസും തമ്മിലുള്ള ത്രില്ലിംഗ് ഗെയിമാണ് പഞ്ചാകുന്നത്. അവിടെ നിന്നാണ് സിനിമയുടെ രസം ഉദയകൃഷ്ണന്‍ കണ്ടെത്തുന്നത്. ഈ രസതന്ത്രം ക്ലിക്കാകുന്നിടത്താണ് മാസ്റ്റര്‍ പീസ് സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നത്.

ക്യാംപസില്‍ നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി ഒരു ത്രില്ലര്‍ ലെനിലാണ് സിനിമയുടെ തുടക്കം. തുടര്‍ന്ന് സംശയത്തിന്റെ നിഴലിലാകുന്ന ഒരുപറ്റം വിദ്യാര്‍ഥികള്‍. ഏത് നിമിഷവും നഗരത്തിലെ പോലീസിന്റെ കൈകളില്‍ പെട്ടുപോകുമെന്ന് ഭയന്ന് നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷകനായി കടന്നു വരുന്ന കോളജ് മാഷ്. മാഷെന്ന് പറുമ്പോള്‍ വെറും മാഷല്ല. വിദ്യാര്‍ഥികളുടെ ഭാഷയില്‍ ഗുണ്ടാ മാഷ്. അതോടെ സിനിമ ആക്ഷന്‍ എന്റര്‍ടെയിനര്‍ സ്വഭാവം കൈവരിക്കുന്നു. മമ്മൂട്ടിയുടെ അധ്യാപക വേഷവും നര്‍മ്മങ്ങളും കുടുംബ പ്രേക്ഷകര്‍ക്കുള്ള വിരുന്നാകുന്നു. ന്യൂജനറേഷന്‍ കുട്ടികള്‍ക്കൊപ്പം മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് അവതരണം ഏവര്‍ക്കും കൗതുകവും പകരുന്നു.

മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ കൈയ്യടക്കവും ഗ്ലാമര്‍ അവതരണവും തന്നെയാണ് ചിത്രത്തിന്റെ പ്രധാന സെല്ലിംഗ് പോയിന്റ്. ഒപ്പം ഉദയകൃഷ്ണയുടെ തിരക്കഥയും അജയ് വാസുദേവിന്റെ മാസ് ശൈലിയും സിനിമയുടെ വിജയഘടകങ്ങളാകുന്നു. വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണ മികവ് എടുത്തു പറയേണ്ടതാണ്. ഗോകുല്‍ സുരേഷ് അഭിനയിച്ച ഗാനരംഗം അതീവ മനോഹരമായി എന്നിടത്ത് വിനോദ് ഇല്ലമ്പള്ളിയുടെ കൈയ്യൊപ്പ് കാണാം. ചിത്രത്തിലെ അഭിനേതാക്കളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ആക്ഷന്‍ രംഗങ്ങളില്‍ തന്റെ പ്രകടന മികവ് ഉണ്ണി മുകുന്ദന്‍ ഒരു തവണ കൂടി തെളിയിക്കുന്നു. വരലക്ഷമി ശരത്കുമാറും അയണ്‍ലേഡി ഇമേജിലേക്ക് ഒരു പടി നടന്നു കയറുന്നുണ്ട് മാസ്റ്റര്‍ പീസിലൂടെ. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ മകന്‍ മികച്ച പ്രകടനവുമായി മാസ്റ്റര്‍ പീസിലൂടെ പ്രേക്ഷകരുടെ മുമ്പിലേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. അങ്ങനെ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രത്യേതകള്‍ കാത്തുവെച്ചിട്ടുണ്ട് മാസ്റ്റര്‍ പീസില്‍. ക്രിസ്മസ് ആഘോഷത്തിന് ഒരു ടോട്ടല്‍ എന്റര്‍ടെയിനറാണ് ലക്ഷ്യമിടുന്നതെങ്കില്‍ ധൈര്യമായി മാസ്റ്റര്‍ പീസിന് ടിക്കറ്റെടുക്കാം.

ക്രിസ്മസ് വിപണിയില്‍ ഒന്നാമതായി മാസ്റ്റര്‍ പീസ് ക്രിസ്മസ് വിപണിയില്‍ ഒന്നാമതായി മാസ്റ്റര്‍ പീസ് ക്രിസ്മസ് വിപണിയില്‍ ഒന്നാമതായി മാസ്റ്റര്‍ പീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക