Image

ക്രിസ്തുമസ്സ് കഴിഞ്ഞപ്പോള്‍ (കവിത: ഡോ .മാത്യു ജോയിസ് , ഒഹായോ)

Published on 28 December, 2017
ക്രിസ്തുമസ്സ് കഴിഞ്ഞപ്പോള്‍ (കവിത: ഡോ .മാത്യു ജോയിസ് , ഒഹായോ)
കത്തിയമര്‍ന്നൂ പൂത്തിരികള്‍
പൊട്ടിയൊരായിരം ഗുണ്ടു പടക്കങ്ങള്‍
ആസ്വദിച്ചെല്ലാരുമെത്രയോ കേയ്ക്കുകള്‍
ലഹരി പകര്‍ന്നൂ സിരകളില്‍ വീഞ്ഞുകള്‍
പങ്കിട്ടുതീര്‍ന്നൂ സമ്മാനപ്പൊതികള്‍
കണ്ണുകള്‍ ചിമ്മീ നക്ഷത്ര വിളക്കുകള്‍ .

എങ്കിലും ,
തുടങ്ങിവെച്ചോരാ ക്രിസ്തുമസ് ഗാഥകള്‍
അഗതികള്‍ക്കാശ്വാസം , വിശക്കുന്നോര്‍ക്കാഹാരം
ആണ്‍പെണ്‍ സമത്വവും , സ്ത്രീതന്‍ സുരക്ഷയും
ആഭ്യന്തര ഐക്യവും, രാജ്യങ്ങള്‍ തമ്മിലും
ആണവ യുദ്ധഭീതികള്‍ ഇല്ലാതെയാവണം
അഹിംസയും സ്‌നേഹവും നിറയേണമെങ്ങുമെ .

എങ്കിലും ,
വ്യഥയൊന്നുമാത്രമെന്‍ ക്രെഡിറ്റ് കാര്‍ഡ് തന്‍
പേമെന്റ് തീരുമോ നവവത്സരത്തിലെന്നെങ്കിലും .
Join WhatsApp News
വിദ്യാധരൻ 2017-12-29 00:07:30
 ക്രിസ്തുമസ്സ് സ്പിരിറ്റ് 

കള്ള വാറ്റുകാർ ഞങ്ങൾ 
                ഒന്നായി നമിക്കുന്നു 
ഇത്രയും നല്ല ഒരു 
                ക്രിസ്തുമസ്സ് തന്നതിന് 
സ്വപ്നത്തിൽ പോലും ഞങ്ങൾ 
                കരുതിയില്ല ദേവ
ഇത്രയും നല്ല ഒരു 
             'സ്പിരിറ്റി'ൻ ബിസിനെസ്സ്
നിൻ ജന്മം കൊണ്ടാടുവാൻ 
              ഇത്രയും ആവേശമോ 
കേരള ക്രിസ്ത്യാനികൾ 
              സർവ്വരും സ്പിരിറ്റിലാ 
നൂറ്ററുപതു കോടി 
               കുടിച്ചു നാലുനാളിൽ
ജനിച്ചീടൂക യേശു 
             ആറാറു മാസത്തിൽ നീ
കേരള ജനതയിൻ 
              സ്പിരിറ്റ് നിലനിർത്താൻ
നീയുമായവർക്കുള്ള 
              ബന്ധമോ സ്പിരിറ്റല്ലേ ? 

We are one in the Spirit, we are one in the Lord
We are one in the Spirit, we are one in the Lord
And we pray that our unity will one day be restored
And they'll know we are Christians by spirit
Yeah they'll know we are Christians by our spirit 

(ക്രിസ്തുമസ്സ് കാലത്തെ നാലു  ദിവസങ്ങളിൽ  കൊണ്ട് കേരള ബിവെറേജ് കോർപറേഷൻ വിറ്റത്
160 കോടിയുടെ കള്ള്) 

Jack Daniel 2017-12-29 22:48:30
I salute all 'Christian Brothers' in Kerala.  We are indeed one in spirit
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക