Image

ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്റെ ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാം പുസ്തകം പ്രകാശനം ചെയ്തു

Published on 29 December, 2017
ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്റെ ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാം പുസ്തകം പ്രകാശനം ചെയ്തു

"ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാം' എന്ന പേരില്‍ ഡോ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍ എഴുതി പ്രഭാത് ബുക്‌സ് (തിരുവനന്തപുരം) പ്രസിദ്ധീകരിച്ച ആരോഗ്യശാസ്ത്ര പുസ്തകം മുംബൈയില്‍ വച്ചു എഴുത്തുകാരും സാമൂഹ്യ-സാംസ്കാരിക-കലാരംഗത്തെ പ്രമുഖരുമടങ്ങുന്ന വേദിയില്‍ വച്ചു ബാങ്ക് ഓഫ് ന്യൂയോര്‍ക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ അനീഷ് കുമാര്‍ പ്രകാശനം ചെയ്തു. മുംബൈയിലെ പ്രശസ്ത സാമൂഹ്യ സേവിക അഡ്വ. പത്മ ദിവാകരനും, പ്രമുഖ സാഹിത്യകാരന്‍ പി.ആര്‍ കൃഷ്ണനും കോപ്പികള്‍ ഏറ്റുവാങ്ങി. പുസ്തക പ്രകാശന വേദിയില്‍ ജ്വാലാ മാസികയുടെ ചീഫ് എഡിറ്റര്‍ യു.എന്‍. ഗോപിനാഥന്‍ നായര്‍, പ്രൊഫ. കലാധരന്‍, അഡ്വ. പത്മദിവാകരന്‍, മനശാസ്ത്ര വിദഗ്ധനും എം.ജി.എം കോളജ് ഗ്രൂപ്പുകളുടെ മുന്‍ ഡയറക്ടറുമായ പ്രൊഫ. (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍, ഡോ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍, ശ്രീരാമദാസ മിഷന്‍ മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി, എന്‍.എം.എം.ടി. ചെയര്‍മാന്‍ സാബു ഡാനിയേല്‍, പി.ആര്‍. കൃഷ്ണന്‍ എന്നിവരും സന്നിഹിതരായിരുന്നു.

മലയാളത്തിലും ഇംഗ്ലീഷിലുമായി ആയിരത്തിലേറെ രചനകളും, പതിനഞ്ചിലേറെ കൃതികളും, പത്തോളം സംഗീത ആല്‍ബങ്ങളും സംഭാവന ചെയ്ത ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്റെ അഭിമുഖ സംഭാഷണങ്ങള്‍ സ്ത്രീധനം, മഹിളാരത്‌നം, പ്രദീപം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ആകാശവാണിയിലും ദൂരദര്‍ശനിലും വന്നിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ റാങ്കില്‍ ഡോക്ടര്‍ കൂടിയായിരുന്ന ഡോ. നളിനി ജനാര്‍ദ്ദനന്‍ ആകാശവാണിയുടേയും ദൂരദര്‍ശന്റേയും അംഗീകാരം നേടിയ ഗായികകൂടിയാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ സംഗീതപരിപാടികള്‍ നടത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഗവണ്‍മെന്റിന്റെ സാംസ്കാരിക ഉത്സവങ്ങളിലും പൂനെ ഫിലിം ഫെസ്റ്റിവലിലും മറാത്തി- മലയാളി സാംസ്കാരിക ഉത്സവങ്ങളിലും കേരളാ ഫെസ്റ്റിവലിലും, മറ്റു പല സാംസ്കാരിക വേദികളിലും സംഗീത പരിപാടികള്‍ നടത്തിയിട്ടുണ്ട്. എസ്എസ്എല്‍സിക്ക് കേരളത്തില്‍ മലയാളം വിഷയത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിന് പനമ്പള്ളി സ്മാരക മെഡലും, ഏറ്റവും നല്ല കഥാകാരിക്കുള്ള 'കഥാ അവാര്‍ഡും', "കേശസ്‌നേഹ' പുരസ്കാരവും, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 'നമ്മുടെ ആരോഗ്യം' സാഹിത്യ അവാര്‍ഡും, ശ്രേഷ്ഠ ഗായികയ്ക്കുള്ള പത്മശ്രീ സുകുമാരി കലാപ്രതിഭാ അവാര്‍ഡും, ആതുര സേവനത്തിനുള്ള സ്‌മൈല്‍ പ്ലസ് ഗ്ലോബല്‍ സ്വര്‍ണ്ണ അവാര്‍ഡും, കലാ-സാംസ്കാരിക-സാഹിത്യ സേവനത്തിനുള്ള വനിതാരത്‌നം അവാര്‍ഡും മറ്റു പല ബഹുമതികളും നേടിയിട്ടുണ്ട്.

ഭര്‍ത്താവ് സീനിയര്‍ ആര്‍മി ഓഫീസറായി വിരമിച്ച കേണല്‍ ഡോ. കാവുമ്പായി ജനാര്‍ദ്ദനനും, മക്കള്‍ അനുരാഗ് ജനാര്‍ദ്ദനനും, ഡോ. അനുപമാ ജനാര്‍ദ്ദനനുമാണ്.

ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്റെ ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാം പുസ്തകം പ്രകാശനം ചെയ്തുഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്റെ ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാം പുസ്തകം പ്രകാശനം ചെയ്തുഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്റെ ആരോഗ്യപ്രശ്‌നങ്ങളെ അതിജീവിക്കാം പുസ്തകം പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക