Image

കൊളോണ്‍ സെന്റ് തോമസ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു

Published on 29 December, 2017
കൊളോണ്‍ സെന്റ് തോമസ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു

കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഒന്‍പത് കുടുംബ കൂട്ടായ്മകളിലൊന്നായ ലിങ്ക്‌സ് റൈനിഷ് കുടുംബയൂണിറ്റ് ക്രിസ്മസ് ആഘോഷിച്ചു. കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയാ ദേവാലയ പാരീഷ് ഹാളില്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ലിന്‍ ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കി. മുപ്പതുവര്‍ഷത്തെ പ്രവര്‍ത്തന പാരന്പര്യമുള്ള യൂണിറ്റിനെ സെന്റ് തോമസ് കുടുംബയൂണിറ്റായി ഇഗ്‌നേഷ്യസച്ചന്‍ പുനര്‍നാമകരണം ചെയ്തു. 

തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കുടുംബയൂണിറ്റ് പ്രസിഡന്റ് ഡേവിഡ് അരീക്കല്‍ സ്വാഗതം ആശംസിച്ചു. സെലിന്‍ അരീക്കല്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ഡോ.ജോര്‍ജ് അരീക്കല്‍, ഡേവീസ് വടക്കുംചേരി, ജോസ് കുന്പിളുവേലില്‍, ജോയി മാണിക്കത്ത്, മാമച്ചന്‍, എല്‍സി കിങ്ങണംചിറ, മാത്യൂസ് കണ്ണങ്കേരില്‍, ഗ്രേസി മുളപ്പന്‍ചേരി, അന്നക്കുട്ടി ഉമാച്ചേരില്‍,റോസമ്മ യോഗ്യാവീട്, ലൂസി തറയില്‍, ജോസ്, ഷീബ കല്ലറയ്ക്കല്‍, ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം, ഗ്രിഗറി മേടയില്‍ എന്നിവര്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി സന്ദേശങ്ങള്‍, ചിന്താ ശകലങ്ങള്‍, കഥകള്‍, ഫലിതങ്ങള്‍, ആശംസകള്‍ തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി. കമ്യൂണിറ്റി കോര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ഡേവീസ്, ഷീബ, ഗ്രഗറി എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളായിരുന്നു. പരിപാടികളുടെ മോഡറേറ്ററായിരുന്ന യൂണിറ്റ് സെക്രട്ടറി എല്‍സി വടക്കുംചേരി നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക