Image

ജനുവരി ഒന്നു മുതല്‍ സൗദിയില്‍ പുതിയ ലെവി പ്രാബല്യത്തില്‍

Published on 29 December, 2017
ജനുവരി ഒന്നു മുതല്‍ സൗദിയില്‍ പുതിയ ലെവി പ്രാബല്യത്തില്‍

ദമാം: മന്ത്രിസഭ തീരുമാനപ്രകാരം വിദേശികളുടെ മേല്‍ പുതിയതായി ഏര്‍പ്പെടുത്തിയ ലെവി ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു. ഇഖാമ പുതുക്കുന്‌പോഴാണ് പുതിയ ലെവി അടക്കേണ്ടത്. നേരത്തെ ഇഖാമ പുതിക്കിയവര്‍ക്കും ജനുവരി ഒന്നുമുതല്‍ ലെവി ബാധകമാണെന്നും മന്ത്രലയം അറിയിച്ചു. സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദേശികള്‍ക്കു ജനുവരി ഒന്നു മുതല്‍ പ്രതിമാസം 400 റിയാല്‍ ലെവി നല്‍കണം.

ഇവര്‍ക്ക് ഇഖാമ പുതുക്കാന്‍ ഒരു വര്‍ഷത്തേക്ക് 4800 റിയാല്‍ ലെവിയും 100 റിയാല്‍ വര്‍ക്ക് പെര്‍മിറ്റിനും ഇഖാമ ഫീസായി 650 റിയാലും അടക്കം 5550 റിയാല്‍ ചെലവാകും. 2019 ല്‍ ഇത് 7950 റിയാലായി ഉയരും.അതേസമയം വിദേശികളെക്കാള്‍ സ്വദേശികള്‍ കൂടുതലള്ള സ്ഥാപനങ്ങളില്‍ ഓരോ വിദേശിയുടെ പേരിലും പ്രതിമാസം 300 റിയാലും വര്‍ഷം 3600 റിയാലും ലെവി നല്‍കേണ്ടി വരും

2019ല്‍ സ്വദേശികളേക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വിദേശികള്‍ക്കു വര്‍ഷത്തില്‍ 7200 റിയാലും 2020 ല്‍ 9600 റിയാലും ലെവി നല്‍കണം. തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിനും ലെവി നിര്‍ബന്ധമാണ്. ഇത് വര്‍ഷത്തില്‍ ഒന്നിച്ചാണ് അടക്കേണ്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക