Image

ഹൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ പ്രവര്‍ത്തകസമിതി

എ.സി. ജോര്‍ജ്ജ് Published on 29 December, 2017
ഹൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിക്ക് പുതിയ പ്രവര്‍ത്തകസമിതി
ഹ്യൂസ്റ്റന്‍: വടക്കേ അമേരിക്കയിലെ പ്രമുഖ ക്‌നാനായ സംഘടനയായ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് സൊസൈറ്റി (എച്ച്.കെ.സി.എസ്.) 2018 ലേക്ക് പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ഹ്യൂസ്റ്റന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് തോമസ് കൊരട്ടിയില്‍, വൈസ് പ്രസിഡന്റ് ലിന്‍സി കരിമ്പിന്‍കാലായില്‍, സെക്രട്ടറി സിറില്‍ തൈപറമ്പില്‍, ജോയിന്റ് സെക്രട്ടറി റെജി പെരുമനതേട്ട്, ട്രഷറര്‍ ജോസ് നെടുമാക്കല്‍, ഓഡിറ്റര്‍ രാജു ചേരിയില്‍, ലെയിസന്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോയി കളപ്പുരതട്ടേല്‍, ലെയിസന്‍ ബോര്‍ഡ് അംഗങ്ങളായി ജയിംസ് തുണ്ടത്തില്‍, സോണി ആലപ്പാട്ട്, ബില്‍ഡിംഗ് ബോര്‍ഡ് സെക്രട്ടറി ആയി എബ്രാഹം നെല്ലിപ്പള്ളില്‍, ബില്‍ഡിംഗ് ബോര്‍ഡ് ട്രഷറര്‍ ആയി ജോസ് ചാമക്കാല എന്നിവരേയും എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് കൊരട്ടിയില്‍ കെ.സി.വൈ. എല്‍., കെ.സി.വൈ. എം, ഐക്കഫ്, ഡല്‍ഹി കാത്തലിക് ക്‌നാനായ സൊസൈറ്റി, സൗദി ക്‌നാനായ അസ്സോസിയേഷന്‍, എസ്.എം.സി.സി. തുടങ്ങിയ വിവിധ സംഘടനകളില്‍ നേതൃത്വം വഹിച്ചിട്ടുണ്ട്. നിലവില്‍ എച്ച്.കെ.സി.എസ്. സെക്രട്ടറി കൂടിയാണദ്ദേഹം. പുതിയ പ്രവര്‍ത്തക സമിതി എല്ലാ അംഗങ്ങളുടേയും സമ്പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിക്കുന്നതായി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക