Image

ഡാളസ് സൗഹൃദ വേദിയുടെ പുതു വര്‍ഷ ആഘോഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എബി മക്കപ്പുഴ Published on 30 December, 2017
 ഡാളസ് സൗഹൃദ വേദിയുടെ പുതു വര്‍ഷ ആഘോഷ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഡാളസ്: വ്യത്യസ്ത കലയുടെ പുത്തന്‍ വിരുന്നുമായി പുതു വര്‍ഷത്തെ എതിരേല്‍ക്കുവാനുള്ള ഡാളസ് സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി പ്രോഗ്രാം സെക്രട്ടറി തോമസ് കൊട്ടിയാടിയില്‍ അറിയിച്ചു.

ഡാളസ് സൗഹൃദ വേദിയുടെ ആറാമത് വാര്‍ഷികത്തോട് അനുബന്ധിച്ചു ഡാളസിലെ പ്രവാസി മലയാളികള്‍ക്ക് വേണ്ടി  ക്രിസ്തുമസ്, ന്യൂ ഇയര്‍  ആഘോഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച വൈകിട്ട് 5:30 നു കാരോള്‍ട്ടന്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തിലാണ് നടത്തപ്പെടുക.

കാണികളെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഏറ്റം പുതുമയേറിയ നൃത്ത്വങ്ങളാണ് സൗഹൃദ വേദിയില്‍ അവതരിപ്പിക്കുകയെന്നു റിഥം ഓഫ് ഡാളസ് ഡാന്‍്‌സ് സ്‌കൂള്‍  ഡയറക്ടര്‍ മിസ്സ്.ഷൈനി ഫിലിപ്പ് അറിയിച്ചു. 

പ്രവാസികളുടെ ഇടയില്‍ സംഗീത റാണികളായി ശോഭിക്കുന്ന മിസ്.ഐറിര്‍ കലൂര്‍, റൂബി  തോമസ് എന്നിവരുടെ  സംഗീത പ്രകടനവും, ഷൈനി ഫിലിപ് നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മാര്‍ഗം കളി, മിസ്സ്. നടാഷ കൊക്കോടലിന്ററെ നേതൃത്വത്തിലുള്ള ദൃശ്യ സുന്ദരമായ സ്‌കിറ്റ്, മിസ്സ്.ആര്യ അജയ്, ജേര്‍ലിന് ജോസ് എന്നവരുടെ ഗ്രൂപ്പ് ഡാന്‍സ്, വിവിധ സിനിമകളില്‍ വേഷം കെട്ടിയിട്ടുള്ള തോമസ് കൊട്ടയാടിയുടെ മോണോ ആക്ട്,തുടങ്ങിയ കലാപരിപാടികള്‍ കൊണ്ട് ആഘോഷ പരിപാടികള്‍ പൊടി പൊടിക്കും.

അന്നേ ദിവസം  തണുത്ത കാലാവസ്ഥയാണെങ്കിലും നല്ല ആള്‍ക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡണ്ട് അജയകുമാര്‍ അറിയിച്ചു.

വിഭ സമൃദ്ധമായ ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്.

പ്രവേശനം സൗജന്യമാണ്.

 ഡാളസ് സൗഹൃദ വേദിയുടെ പുതു വര്‍ഷ ആഘോഷ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി  ഡാളസ് സൗഹൃദ വേദിയുടെ പുതു വര്‍ഷ ആഘോഷ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി  ഡാളസ് സൗഹൃദ വേദിയുടെ പുതു വര്‍ഷ ആഘോഷ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി  ഡാളസ് സൗഹൃദ വേദിയുടെ പുതു വര്‍ഷ ആഘോഷ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി  ഡാളസ് സൗഹൃദ വേദിയുടെ പുതു വര്‍ഷ ആഘോഷ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക