Image

ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്

ഫോട്ടോ: ഷിജോ പൗലോസ് Published on 30 December, 2017
ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്
എഡിസണ്‍, ന്യൂജേഴ്‌സി: ഫോമ വിമന്‍സ് ഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റും കുടുംബസംഗവും, വനിതകളുടെ മികവിന്റെ പ്രകടനമായി.

കേരളത്തില്‍ അര്‍ഹരായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, രോഗാവസ്ഥയില്‍ കടുത്ത വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുന്ന സാന്ത്വന സ്പര്‍ശം പദ്ധതി നടപ്പാക്കുക എന്നീ പ്രൊജക്ടുകള്‍ക്കുള്ള ധനസമാഹരണവും വിജയകരമായി. വനിതാ ഫോറം നാഷണല്‍ കമ്മിറ്റിയാണ് ഈ രണ്ട് പദ്ധതികളും ആവിഷ്‌കരിച്ചത്.

ചടങ്ങില്‍ വച്ച് വിവിധ രംഗങ്ങളില്‍ പ്രഗാത്ഭ്യം തെളിയിച്ച വനിതകളെ ആദരിച്ചു. ആയര്‍വേദ രംഗത്തെ പയനിയര്‍മാരിലൊരാളായ ഡോ. അംബികാ നായര്‍, കരുണാ ചാരിറ്റീസ് മുന്‍ പ്രസിഡന്റ് ഡെയ്‌സി തോമസ്, നര്‍ത്തകി മാലിനി നായര്‍, നടി സജിനി സഖറിയ, ടിവി പ്രൊഡ്യൂസര്‍ ജില്ലി സാമുവേല്‍, ഗായിക ലൂസി കുര്യാക്കോസ്, നന്ദിനി മേനോന്‍, കാര്‍ത്തിക ഷാജി തുടങ്ങിയവരെയാണ് ചടങ്ങില്‍ ആദരിച്ചത്.

മിഡ് അറ്റ്‌ലാന്റിക് ചാപ്റ്റര്‍ ചെയര്‍ ഷീല ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് സാബു സ്‌കറിയ, വനിതാഫോറം നാഷണല്‍ ചെയര്‍ ഡോ സാറാ ഈശോ, ഫോമ വനിതാ പ്രതിനിധി രേഖാ ഫിലിപ്പ്, ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്, മുന്‍ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്, ഹരി നമ്പൂതിരി (ടെക്‌സസ്) തുടങ്ങിയവര്‍ സംസാരിച്ചു. രേഖാ ഫിലിപ്പ്, ഷീല ശ്രീകുമാര്‍, മിഡ് അറ്റ്‌ലാന്റിക് റീജണ്‍ സെക്രട്ടറി പ്രിയ വേണുഗോപാല്‍, മിനി പവിത്രന്‍, സിബി ചെറിയാന്‍, സോഫിയ മാത്യു, തുളസി ശ്രീധരന്‍, മാലിനി നായര്‍, ഡോ. ജയ്‌മോള്‍ ശ്രീധര്‍, ജസീക്ക തോമസ്, ആഗി വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളും അരങ്ങേറി.

വനിതാഫോറം നാഷണല്‍ ചെയര്‍ ഡോ. സാറാ ഈശോയുടെ പ്രസംഗത്തില്‍ വനിതകള്‍ പരസ്പരം തുണച്ചാല്‍ വലിയ കാര്യങ്ങള്‍ സംഭവിക്കുമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ്ഫോറത്തിന്റെ നേട്ടങ്ങളെന്നു ചൂണ്ടിക്കാട്ടി. ഫോറത്തിന്റെ പതിനൊന്ന് ചാപ്റ്ററുകളിലൊന്നാണ് മിഡ് അറ്റ്‌ലാന്റിക് ചാപ്റ്റര്‍. ഫോമയുടെ 2010-ലെ കണ്‍വന്‍ഷനില്‍ തന്നെ വനിതാ ഫോറം രൂപംകൊണ്ടു. വനിതാ ശാക്തീകരണം എന്ന വിഷയത്തെപ്പറ്റി ചര്‍ച്ചയും നടന്നു.

ഫോമ വളര്‍ന്നതോടൊപ്പം വനിതാഫോറവും വളര്‍ന്നു. വനിതാ ശാക്തീകരണം ഫോറത്തിന്റെ ലക്ഷ്യമായി. തുടക്കത്തില്‍ നേതൃരംഗത്തേക്ക് വരാന്‍ വനിതകള്‍ മടി കാണിച്ചപ്പോള്‍ ഇന്ന് ഇലക്ഷനിലൂടെ നേതൃരംഗത്തേക്ക് വരാന്‍ ഒട്ടേറെ പേര്‍ മുന്നോട്ടു വരുന്നു. കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് സ്വപ്ന രാജേഷ് അടക്കം ഒട്ടേറെ സംഘടനകള്‍ക്ക് ഇന്ന് വനിതാ സാരഥികളുണ്ട്.

വിവിധ തലമുറകളുടെ സംഗമമാണ് വനിതാഫോറം. ദേശീയ തലത്തിലും പ്രാദേശിക തലത്തിലും വനിതാ ഫോറം സമ്മേളനങ്ങളും പ്രോഗ്രാമുകളും സംഘടിപ്പിച്ചു.

സാന്ത്വന സ്പര്‍ശം നടപ്പാക്കുന്നത് പാലിയം ഇന്ത്യയുമായി സഹകരിച്ചാണ്. രണ്ടു ദശാബ്ദത്തിലേറേ ഓങ്കോളജിസ്റ്റായി പ്രവര്‍ത്തിക്കുന്ന തനിക്ക് മനുഷ്യര്‍ അനുഭവിക്കുന്ന വേനദയുടെ ആഴം നേരില്‍ കാണാനായിട്ടുണ്ട്. അതി തീവ്രമായ വേദന അനുഭവിക്കുന്നവര്‍ക്ക് നാര്‍ക്കോട്ടിക് അടക്കമുള്ള മരുന്നുകള്‍ അമേരിക്കയില്‍ ലഭിക്കും. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി അതല്ല. വായില്‍ കാന്‍സര്‍ ബാധിച്ച ഒരു വനിതയുടെ ദയനീയാവസ്ഥ ഇന്ത്യയില്‍ വച്ചു കാണുകയുണ്ടായി. അവര്‍ക്ക് വേദന കുറയ്ക്കാനുള്ള മരുന്നുകളും സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. മൂന്നു മുതല്‍ ആറു മാസംവരെ മാത്രം ആയുര്‍ ദൈര്‍ഘ്യമുള്ള വ്യക്തിയാണ് ഇത്തരം വേദന തിന്നുന്നത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ വേദന അനുഭവിക്കുന്ന ഒരു ശതമാനത്തിനു മാത്രമാണ് ശരിയായ രീതിയിലുള്ള വേദന സംഹാരികള്‍ ലഭിക്കുന്നത്.

2003 മുതല്‍ പാലിയം ഇന്ത്യ പ്രവര്‍ത്തിക്കുന്നു. അതിന്റെ സ്ഥാപകന്‍ ഡോ. എം.ആര്‍. രാജഗോപാല്‍ ഈ രംഗത്തെ ആഗോള നേതാക്കളിലൊരാളായി ആദരിക്കപ്പെടുന്നു.

വേദന അനുഭവിക്കുന്ന വനിതകള്‍ക്കും, കടുത്ത രോഗാവസ്ഥയിലുള്ള മക്കളേയും, ഭര്‍ത്താവിനേയും പരിചരിക്കുന്ന വനിതകള്‍ക്കും സഹായമെത്തിക്കുകയാണ് സാന്ത്വന സ്പര്‍ശം ലക്ഷ്യമിടുന്നത്. ഇതിനായി 25,000 ഡോളറെങ്കിലും സമാഹരിക്കുകയാണ് ലക്ഷ്യം. അടുത്ത വര്‍ഷം ജൂണോടൂ കൂടി പദ്ധതി നടപ്പാക്കും.

നൂറു പേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരാള്‍ക്കെങ്കിലും ഭക്ഷണം കൊടുക്കുക എന്ന മദര്‍ തെരേസയുടെ ഉപദേശമാണ് തങ്ങള്‍ പിന്തുടരുന്നത്-ഡോ. സാറാ ഈശൊ ചൂണ്ടിക്കാട്ടി 
ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്ഫോമ വനിതാഫോറം മിഡ് അറ്റ്‌ലാന്റിക് ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക