Image

ഏബ്രഹാം വര്‍ഗീസ് കോര്‍ഡിനേറ്റര്‍, എബ്രഹാം കളത്തില്‍ ഫിനാന്‍സ് കമ്മിറ്റി കോര്‍ഡിനേറ്റര്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 30 December, 2017
ഏബ്രഹാം വര്‍ഗീസ് കോര്‍ഡിനേറ്റര്‍, എബ്രഹാം കളത്തില്‍ ഫിനാന്‍സ് കമ്മിറ്റി കോര്‍ഡിനേറ്റര്‍
2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോ യില്‍ വെച്ച് ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ നടത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ റിസപ്ക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തങ്ങള്‍ തുടങ്ങി കഴിഞ്ഞു.ഫൊക്കാന റിസപ്ക്ഷന്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ആയി ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായ ഏബ്രഹാം വര്‍ഗീസും((ഷിബു വെണ്‍മണി) ) ഫിനാന്‍സ് കമ്മിറ്റികോര്‍ഡിനേറ്റര്‍ആയി അസ്സോസിയേറ്റ് ട്രഷര്‍ ആയ എബ്രഹാം കളത്തിലും(സുനില്‍ ) പ്രവര്‍ത്തിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.

പൊതുപ്രവര്‍ത്തന രംഗത്ത് സുസമ്മതനും വളരെയധികം പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഏബ്രഹാം വര്‍ഗീസ് (ഷിബു) ഫൊക്കാനയുടെ അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി, നാഷണല്‍ കമ്മിറ്റി അംഗം,റീജിയന്റെ സെക്രട്ടറി , കണ്‍വന്‍ഷന്റെ പ്രോഗ്രാം കമ്മിറ്റി, ടൈം മാനേജ്‌മെന്റ് കമ്മിറ്റി,തുടങ്ങിയവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഉള്‍പ്പെടെ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ അദ്ദേഹം ഫൊക്കാനയില്‍ വഹിച്ചിട്ടുണ്ട്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി)മിഡ്‌വെസ്റ്റ് റീജിയന്റെ സെക്രട്ടറി , മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറിയും, ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് തുടങ്ങിയ സാമൂഹ്യ രംഗത്തും, കേരള സഭകളുടെ എക്യൂമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി, ഷിക്കാഗോ മാര്‍ത്തോമാ ഇടവക മിഷന്‍ സെക്രട്ടറി തുടങ്ങിയ സാമൂദായിക രംഗത്തും, വിജയിയായ വ്യവസായി എന്ന നിലയിലും ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ളതും,അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയം കൈമുതലായുള്ള , അത്മാര്‍ദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ സമൂഹത്തിന് നല്ല സേവനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള അദ്ദേഹം അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു സാമുഖ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. ഭാര്യ ബിന്ദു വര്‍ഗീസ്, മക്കള്‍ ജെസീക്ക വര്‍ഗീസ് , ജോസ്‌ലിന്‍ വര്‍ഗീസ്.

ഫൊക്കാന അസ്സോസിയേറ്റ് ട്രഷര്‍,കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ലോറിഡയുടെ പ്രസിഡന്റ്, അല നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ എന്നിസ്ഥനങ്ങള്‍ വഹിക്കുന്ന അര്‍പ്പണ ബോധവും, സംഘടനാവൈഭവവും, ആത്മാര്‍ത്ഥതയും, അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും കൈമുതലായുള്ള എബ്രഹാം കളത്തിലിന്റെ (സുനില്‍ ) നേതൃത്വപാടവം ഫ്‌ലോറിഡയില്‍ മാത്രമല്ല അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ള മലയാളി സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തു വന്ന സുനില്‍ അമേരിക്കയില്‍ കുടിയേറിയതിനു ശേഷവും പൊതുപ്രവര്‍ത്തന രംഗത്തു നിറഞ്ഞു നില്‍ക്കുന്നു. സെന്റ് ലൂക്ക് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഫ്‌ലോറിഡയുടെ സെക്രട്ടറി ആയും അടുത്ത വര്‍ഷത്തെ അക്കൗണ്ടന്റ് ആയും പ്രവര്‍ത്തിക്കുന്നു. ഭാര്യ ശാമ കളത്തില്‍ മക്കള്‍ ആഷിന്‍ കളത്തില്‍ ,നയന കളത്തില്‍ ,ലയന കളത്തില്‍.

ഏബ്രഹാം വര്‍ഗീസിനെ റിസപ്ക്ഷന്‍ കമ്മിറ്റിയുടെയും എബ്രഹാം കളത്തിലിനെഫിനാന്‍സ് കമ്മിറ്റിയുടെയും ചുമതലക്കാരനാക്കുന്നതില്‍ ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അത്യധികം സന്തോഷമുണ്ടെന്നും, ഫിലാഡല്‍ഫിയായിലെ കണ്‍വന്‍ഷന്‍ കുറ്റമറ്റതും, മാതൃകാപരവും അവിസ്മരണീയമായ ഒരു കണ്‍വന്‍ഷന്‍ ആക്കിത്തീര്‍ക്കും എന്ന കാര്യത്തില്‍ വളരെയധികം ശുഭാപ്തിവിശ്വാസമുണ്ടെന്നും പ്രസിഡന്‍റ് തമ്പി ചാക്കോ, ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക