Image

ഗുഡ് ബൈ 2017 (ബി.ജോണ്‍ കുന്തറ)

Published on 30 December, 2017
ഗുഡ് ബൈ 2017 (ബി.ജോണ്‍ കുന്തറ)
എല്ലാവര്‍ക്കും നല്ലൊരുപുതുവര്‍ഷം മുന്നില്‍ പ്രതീക്ഷിച്ചുകൊണ്ട് തുടരട്ടെ. കഴിഞവര്‍ഷം ഞാന്‍ എഴുതിയത് എന്തെങ്കിലുമൊക്കെ വായിച്ചിട്ടുള്ളവര്‍ക്കും പലേതരത്തില്‍ അഭിപ്രായങ്ങള്‍രേഖപ്പെടുത്തിയവര്‍ക്കും, കൂടാതെ ഇമലയാളി എനിക്കൊരു അംഗീകാരഫലകവും നല്കിയതിലും എല്ലാത്തിനും നന്ദി.

പുതുവത്സര പിറവി: പിറവി, കരച്ചിലും ചിരിയും സമ്മിശ്രമായ അഥവാ ഒത്തുചേരുന്ന ഒരു സംഭവമാണ് ..ഒരുകുഞ്ഞു കരഞ്ഞുകൊണ്ട് ജനിക്കുന്നു കണ്ടുനില്‍ക്കുന്നവര്‍ ചിരിക്കുന്നു. അങ്ങനെപുതിയവര്‍ഷവും കരഞ്ഞു കോണ്ടായിരിക്കണം നമ്മുടെ കൈകളിലേയ്ക്ക് എത്തുന്നത്.ആടിയും പാടിയും നാമാപ്പൈതലിനെ സ്വീകരിക്കുന്നു.

വര്‍ഷാവസാനവും പുതുവര്‍ഷതുടക്കവുമെല്ലാം വെറും സാങ്കല്‍പ്പികം എന്നെല്ലാം എല്ലാവര്‍ക്കുമറിയാം എന്നിരുന്നാലും ഒരു ‘പുതിയ’ എന്നവാക്ക് എപ്പോഴും ആനന്ദപ്രതീതന്നെ. ഒരുപുതിയ കാറോടിക്കുന്നതുപോലുള്ള അനുഭൂതി പലര്‍ക്കുംകിട്ടും .

ഓരോ വര്‍ഷാവസാനം ഒട്ടനവധിപേര്‍, സ്ഥിരംപറയുന്ന ഏതാനുംവാക്കുകള്‍ ഉദ്ധരിക്കട്ടെ. ഇവരെ മൂന്നുവിഭാഗമായി കാണുന്നു.

1.പ്രശ്‌നങ്ങളില്‍കൂടികടന്നുപോയവര്‍ പറയും, അങ്ങനെ ഈവര്‍ഷം കഴിഞ്ഞു ഇനി എന്തായിരിക്കും ദൈവമേ വരുന്നവര്‍ഷം വരുവാനിരിക്കുന്നത്.

2. ഒരുപാട്‌നല്ലകാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍പറ യും ദൈവാനുഗ്രഹം കഴിഞ്ഞവര്‍ഷം നന്നായിരുന്നു, ദൈവമേ ഈവരുന്ന വര്‍ഷവും നന്നായിരിക്കണേ.

3. മറ്റൊരുകൂട്ടര്‍ ഓ! എന്തുവ്യത്യാസം എന്നുംജോലിക്കുപോയാല്‍ കഞ്ഞികുടിനടക്കും അടുത്തവര്‍ഷവും ഇതൊക്കെത്തന്നെ .

2017 നെക്കുറിച്ചു ഇതിനോടകം, പലേതരത്തിലുള്ള അവലോകനങ്ങള്‍ കേട്ടുകാണുംമാധ്യമങ്ങളില്‍ നിന്നുംമറ്റു പൊതുസംഘമങ്ങളില്‍ നിന്നും. എല്ലാവര്‍ഷവും എടുത്തുകാട്ടുവാന്‍ഉതകുന്ന എന്തെകിലുമൊക്കെ ഈലോകത്തു നടന്നിരിക്കും.

ആര്‍ക്കെങ്കിലും, ഏതെങ്കിലുമൊരുവര്‍ഷം മുഷിപ്പുള്ളതായിതോന്നിയിട്ടുണ്ടോ? മാധ്യമങ്ങളും സോഷ്യല്‍മീഡിയയും നമുക്കുചുറ്റും, ലോകമെമ്പാടും നടക്കുന്ന എല്ലാക്കാര്യങ്ങളും ഇരുപത്തിനാലുമണിക്കൂറും താമസമന്യേ എല്ലാവര്‍ക്കും വിളമ്പിക്കൊടുത്തുകൊണ്ടിരിക്കും.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകളുടെ മുന്നില്‍സ്ഥിതിചെയ്തു. ഒട്ടനവധിമാധ്യമ പ്രവര്‍ത്തകര്‍ റഷ്യ ട്രംപ് നാടകത്തില്‍ കോമാളിവേഷം കെട്ടിനമ്മെവര്‍ഷം മുഴുവന്‍ രസിപ്പിച്ചു.

ഇന്ത്യയിലെ ഒരുവലിയ വാര്‍ത്ത നാണയപരിഷ്ക്കരണമായിരുന്നു. കൊറിയന്‍ മേഖലയില്‍ റോക്കറ്റുമാന്‍ഷോനടമാടി, മിഡിലീസ്റ്റില്‍ എല്ലാവര്‍ഷവും നടക്കുന്ന മനുഷ്യക്കുരുതി എന്നകുടില്‍ വ്യവസായം ഒരുതളര്‍ച്ചയുമില്ലാതെ മുന്നോട്ടുപോയി, പോകുന്നു.
ഞങ്ങള്‍ ഹ്യൂസ്‌റ്റോണിയന്‍സിനോടു ചോദിച്ചാല്‍ ഹരികൈയിന്‍ ഹാര്‍വി ഏറ്റവും വല്യ സംഭവം.അ ങ്ങനെ ഓരോദേശത്തുംകൂട്ടര്‍ക്കും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതനതായ സംഭവങ്ങള്‍ .
പലരും പൊതുവെ, ജീവിതത്തെ അവലോകനം നടത്തുന്ന സമയമാണിത്.

കൂട്ടലുകളും കുറക്കലുകളും എവിടെയൊക്കെ പാളിച്ചകള്‍ വന്നു എവിടൊക്കെ വിജയിച്ചു. ആരൊക്കെയായി സ്‌നേഹബന്ധം തുടര്‍ന്നു ആരൊക്കെയായി അകന്നു .ആരൊക്കെ ജീവിതത്തില്‍നിന്നും പിരിഞ്ഞുപോയി ആരൊക്കെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു.. എന്നെ സംബന്ധിച്ചിടത്തോളം എന്‍റ്റെ 'അമ്മ ഞങ്ങളെ പിരിഞ്ഞുപോയി. അങ്ങനെ ദുഃഖങ്ങളുടേയും സന്തോഷങ്ങളുടേയും കണക്കുകള്‍ എല്ലാവര്‍ക്കും കാണും..

പലരും പലേപ്രതിജ്ഞകളെടുക്കുന്ന സമയമാണിത്. ഇന്നതുനിറുത്തും പലതും തുടങ്ങും എന്നെല്ലാം. ആലോചിച്ചാല്‍ ഒരുകൂട്ടലും കുറക്കലും, ഒരെഞ്ചിന്‍ ചെക്കപ്പുപോലെ എല്ലവര്‍ഷാവസാനവും നടത്തുന്നത് നല്ലതാണ്.

വര്‍ഷം അവസാനിക്കുന്നത് നോക്കി ഇരിക്കും പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് പലത് നിറുത്തുന്നതിനും മറ്റു ചിലത്തുടങ്ങുന്നതിനും. ചിലതീരുമാനങ്ങള്‍ സ്വയംഎടുക്കുന്നതും,മറ്റുപലത് ബാഹ്യശക്തികള്‍ക്കടിമപ്പെട്ടിട്ടും . ഇതില്‍രണ്ടാമത്തെ പട്ടികഏതാനും ദിവസങ്ങള്‍ നിലനിന്നെങ്കിലായി.
പ്രധാനമായും പുരുഷന്‍റ്റെ കടമയാണ് നിറുത്തല്‍ തീരുമാനങ്ങള്‍ എടുക്കുക. വളരെജനപ്രിയം നിറഞ്ഞതീരുമാനങ്ങള്‍ ശ്രദ്ധിക്കാം. കള്ളുകുടിനിറുത്താന്‍, പുകവലിനിറുത്തുക, ചീട്ടുകളിഅവസാനിപ്പിക്കുക. ഇവയെല്ലാം ബാഹ്യ സമ്മര്ദ്ദങ്ങളില്‍ നിന്നുംഉടലെടുക്കുന്നവ അതിനാല്‍ ഇവയുടെ ജീവനും ഹ്രസ്വമായിരിക്കും .ഇനിസ്ത്രീകള്‍ സാധാരണ എടുക്കുന്ന ഒരുതീരുമാനം വണ്ണംഅല്‍പ്പം കുറക്കണം.അതിനും ഹൃസ്വഭാവി.

മതനേതാക്കള്‍ ലോകസമാധാനത്തിനുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥിക്ക ാമെന്നുതീരുമാനിക്കും. ഭരണനേതാക്കള്‍ പ്രാര്‍ത്ഥനക്കുപകരം ശ്രമിക്കും എന്നവാക്കില്‍ സമാധാനംഒതുക്കിനിര്‍ത്തും. ഈപ്രാര്‍ത്ഥനകളുംശ്രമവുമെല്ലാം എല്ലാവര്‍ഷവും കേള്‍ക്കുന്ന വാക്കുകള്‍ ഒന്നുകില്‍ ഈശ്വരന്‍ കേള്‍ക്കുന്നില്ല അല്ലെങ്കില്‍ നേതാക്കളുടെവാക്കുകള്‍ പ്രകടനത്തിനുമാത്രം.
സാധാരണജനതയെ സ്പര്‍ശിക്കുന്ന, എടുക്കേണ്ട തീരുമാനങ്ങള്‍ എന്തൊക്കെ എന്നുഎ ഴുതട്ടെ? ഭാര്യയും ഭര്‍ത്താവും, പരസ്പരം ഇനിമുതല്‍ തമ്മില്‍ തമ്മില്‍കൂടുതല്‍ സ്‌നേഹിക്കും,.ചെറിയ കുറ്റങ്ങള്‍ പരസ്പരംകണ്ടില്ല എന്നുകരുതും മറ്റുള്ളവരുടെ വീട്ടില്‍കാണുന്നവ നമുക്കുംവേ ണം എന്ന ആഗ്രഹംകളയും അന്യരെ കാണുമ്പാള്‍ നമ്മുടെ മുഖത്തുള്ള ഗൗരവംകുറച്ചുകുറക്കും ഒന്ന്ചിരിച്ചു എന്നുകരുതി മാനമൊന്നും ഇടിഞ്ഞുവീഴുവാന്‍ പോകുന്നില്ല.

ഇനിപ്രധാനമായി പുരുഷന്മാര്‍ എടുക്കേണ്ട തീരുമാനം ഉള്ള ചോറെല്ലാം വാരിക്കയറ്റി വീര്‍പ്പിച്ചിട്ടുള്ള കുടവയര്‍കുറക്കും. ഉദരാനുഗമനടപ്പു നല്ലകാഴ്ചയല്ല. ഇനി സ്ത്രീകള്‍ മാത്രം, 10 വര്‍ഷത്തേയ്ക്ക് സാരിയോപുതിയ ആഭരങ്ങളോ വാങ്ങില്ല. ഉപദേശങ്ങള്‍ക്കു യാതൊരുപഞ്ഞവും ഇല്ലാത്ത ഒരുസമയമാണിത്. .

ഒരുപാടിടങ്ങളില്‍ നിന്നുംഇവവന്നുകൊണ്ടിരിക്കും .മുഖ്യമായും ദേവാലയങ്ങളില്‍നിന്നും മതപണ്ഡിതരില്‍ നിന്നുംനിന്നും അനുഗ്രഹങ്ങളും ആശീര്വാതങ്ങളും ഒഴുകും. ലോകസമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥന. അന്തരീക്ഷ ശബ്ദകളങ്കപ്പെടുത്തലല്ലാതെ ഇതുവരെ സംഘര്‍ഷങ്ങള്‍ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.

ഇവിടുത്തെ, ഇന്നീലോകത്തു കാണുന്ന ഒട്ടുമുക്കാല്‍ സംഘര്‍ഷങ്ങളുടേയും കാരണം മതങ്ങളാണെന്നുമത നേതാക്കള്‍ക്ക് നന്നായറിയാംഇവരാണ് സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് എന്തൊരുവിരോധാഭാസം.

ഒന്നുകില്‍ ഈശ്വരന്‍ഇവരുടെ പ്രാര്‍ത്ഥനകേള്‍ക്കുന്നില്ല എനിക്ക് തോന്നുന്നത്, ദൈവം ഇവരോട്പറയുന്നു "നിങ്ങളെന്റെ പേരില്‍കുറെ മതങ്ങളുണ്ടാക്കിതമ്മില്‍തല്ലുന്നു എന്നിട്ടുഞാനതു പരിഹരിക്കണം? "പുതുവത്സരആഘോഷങ്ങള്‍ വലിയപട്ടണങ്ങളില്‍ തികഞ്ഞ സുരഷിതയില്‍. മാനസികരോഗികളും മതഭ്രാന്തന്മാരും എവിടെവേദന സൃഷ്ടിക്കുക എന്നുനോ ക്കിനടക്കുന്നു. ക്രമസമാധാനപരിപാലകര്‍ക്ക് ഏറ്റവുംകൂടുതല്‍ തലവേദനനല്‍കുന്ന സമയം.

നാംപുതുവര്‍ഷമെന്നുവിശേഷിപ്പിച്ചു ആടിയുംപാടിയും വെടിക്കെട്ടുകളുമൊക്കെ ആയിതുടക്കമിടും. പലേമതങ്ങള്‍ക്കും സംസ്ക്കാരങ്ങള്‍ക്കും ന്യൂഇയര്‍ ജനുവരി ഒന്നല്ല എങ്കില്‍ത്തന്നെയും ആധുനികലോകം അംഗീകരിച്ചിട്ടുള്ളത് ജനുവരി ഒന്ന്.

നാളെ എന്തുസംഭവിക്കുമെന്ന് നമുക്കാര്‍ക്കും പ്രവചിക്കുവാന്‍പറ്റില്ല എങ്ങുമൊരു സ ുരക്ഷിതത്വം നിലവിലില്ലാത്തഒരുസാഹചര്യത്തിലാണ് നമ്മുടെയെല്ലാം ജീവിതം.എന്നിരുന്നാല്‍ ത്തന്നെയും, ജീവിതം മുന്നോട്ടുപോകുംപോകണം.എല്ലാം നന്നാകുംഎന്ന ഒരുപ്രതീക്ഷമുന്നില്‍ നിറുത്തിയാത്രതുടരാം.
Join WhatsApp News
കണിയാൻ വാസു 2017-12-30 22:03:16
ശനി ധനുവിലേക്ക് നീങ്ങിയ ഈ അവസരത്തിൽ അമേരിക്കക്ക് കണ്ടക ശനി ഏഴര ശനി, ശനി എന്നിവ തുടങ്ങിയിരിക്കുകയാണ് .  രണ്ടായിരത്തി പതിനേഷ് പോവുകയാണെന്ന തോന്നൽ ഉണ്ടെങ്കിലും അത് രണ്ടായിരത്തി പതിനെട്ടിൽ ട്രംപിനെകൊണ്ട് പോകുകയുള്ളു.  ശനി ദശ ഒഴിവാക്കാൻ ഫോക്സ് ന്യുസ്, സ്റ്റീവ് ബാണൻ തുടങ്ങിയവർ പഠിച്ച പണി പതിനെട്ടും ചില ഗൂഢക്രിയകളും ചെയ്യുന്നുണ്ടെങ്കിലും കോലുഷൻ അല്ലെങ്കിൽ ദുഷിക്കൂറ്, വഞ്ചന തുടങ്ങിയവ മാറിപോയാലും   നീതിന്യായവിഘ്‌നത്തിന് ട്രംപിനെകൊണ്ടെ കണ്ടക ശനി പോകു.  റിപ്പബ്ളിക്കനും വളരെ മോശ സമയമാണ്. അകത്തു നിന്നും പുറത്തുനിന്നും ശനിയുടെ ഉപദ്രവം ഉള്ളത് കൊണ്ട് പല കസേരകളും തെറിക്കാനും സാദ്ധ്യത ഉണ്ട്.  പല പ്രകത്ഭന്മാരും ലൈംഗിക കൊടുങ്കാറ്റിൽ പെട്ട് കടപുഴകും .  കണ്ടക ശനി ഭദ്രകാളിയായി പല മലയാളി വീടുകളിൽ പ്രശ്നം സൃഷ്ട്ടിക്കും.  പല എഴുത്തുകാരുടെയും മോഷണ വിവരങ്ങൾ പുറത്തുവരികയും , പൊന്നാടകളും പലക കഷണങ്ങളും തിരികെ കൊടുക്കണ്ടാതായി വരും. വീട്ടിലെ ജോലികൾക്ക് ഭംഗം വരുത്തി ഇതുപോലെ ലേഖനങ്ങൾ എഴുതി വിടുന്നവർക്ക് വീട്ടിൽ നിന്ന് കടുത്ത എതിർപ്പുണ്ടാകുകയും ചിലപ്പോൾ ഭാര്യമാർ ഒറ്റുകൊടുക്കാനും സാധ്യത ഉണ്ട്.  സാഹിത്യത്തിന് കഷ്ടകാലം.  അമേരിക്കയിൽ വ്യാജന്മാരുടെ രക്ഷപ്പെടാനുള്ള സാധ്യത കൂടുതൽ.  വ്യാജപ്പേരിൽ എഴുതുന്നവരുടെ എണ്ണം കൂടുകയും പേര്വച്ചെഴുതുന്നവരേക്കാളും ജനം അവരിൽ വിശ്വാസം അർപ്പിക്കും.  നിരീശ്വരന്മാർക്കും നല്ല സമയമാണ് .  മതത്തിനോടുള്ള ആസക്തി കുറഞ്ഞുവരികയും ആന്ദ്രയോസ് അന്തപ്പൻ തുടങ്ങിയവരെ സത്യം വിളിച്ചു പറയുന്ന അവതാരങ്ങളായി ജനം സ്വീകരിക്കാനും സാദ്ധ്യത ഉണ്ട് . ശുക്രൻ അവരുടെ ഉച്ഛിയിൽ തിളങ്ങി നില്ക്കുന്നതായി കവടി നിരത്തി നോക്കിയതിൽ കാണുന്നു.  ചില തീവ്രവാദികളായ മത ഭ്രാന്തന്മാർ അഥവാ സത്യം പറഞ്ഞാലും അടി തീർച്ച.   മിണ്ടാതിരിക്കൽ മാത്രമേ ഒരു പ്രതിവിധി കാണുന്നുള്ളൂ, ഇവരുടെ മേൽ ഏഴര ശനി ലംബമാനമായി കുന്തംപോലെ നിൽക്കുകയാണ്. വാ തുറന്നാൽ കുത്തുകിട്ടും . സൂക്ഷിക്കണം

Sudhir Panikkaveetil 2017-12-30 19:39:23
Happy New Year Mr.Kunthara. Write more in 2018 !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക