Image

കാലഹരണപ്പെടാത്ത പുതുവത്സര പ്രതിജ്ഞകള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 30 December, 2017
 കാലഹരണപ്പെടാത്ത പുതുവത്സര പ്രതിജ്ഞകള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ഓരോ അസ്തമനവും ഒരുഉദയത്തിനു ജന്മംനല്‍കുന്നു.ഓരോ പ്രതീക്ഷകളുടെ ഇലകള്‍ കൊഴിയുമ്പോഴും പുതിയപ്രതീക്ഷകള്‍ക്ക് തളിരിടുന്നു.വെറുക്കപ്പെട്ട ദിനങ്ങള്‍ പര്യവസാനിയ്ക്കുമ്പോള്‍ പ്രത്യാശയുടെ പുതിയൊരുദിനം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ഓരോഅന്ത്യവും ഒരുപിറവിയുടെ മുന്നോടിയാകുന്നു.

ആടിയും,പാടിയും ലഹരിയില്‍ മുങ്ങിയും ചിലര്‍ പോകാനൊരുങ്ങുന്ന വര്‍ഷത്തെയാത്രയാക്കുമ്പോള്‍ ,പ്രാര്‍ത്ഥനകളാലും, ദുശശീലങ്ങള്‍ ഒഴിവാക്കും, ആരോഗ്യകരമായ ജീവിതരീതികള്‍ സ്വീകരിയ്ക്കും, വ്യക്തിവൈരാഗ്യങ്ങള്‍ മറക്കും തുടങ്ങിയ ഒരിയ്ക്കലും കാലഹരണപ്പെടാത്ത പുതുവത്സര പ്രതിജ്ഞകളാലും ചിലര്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു.പുതുമയുടെ വരവേല്‍പ്പില്‍ മതിമറന്ന മനസ്സുകള്‍ വിടപറഞ്ഞുപോയ ദിനങ്ങള്‍ സമ്മാനിച്ചനന്മകളെ വളരെവിരളമായി മാത്രമേ ഓര്‍ക്കാറുള്ളു.

കൊഴിഞ്ഞുവീണവര്‍ഷത്തിന്റെ ചിതയില്‍,ദുശീലങ്ങള്‍, വൈരാഗ്യങ്ങള്‍, അനാരോഗ്യ ജീവിതചിട്ടകള്‍ എന്നിവയെ വലിച്ചെറിയുന്നതായി പുലമ്പിപലരും ആഘോഷിയ്ക്കാനുള്ള അവസരംകണ്ടെത്തുന്നു.എന്നാല്‍ ഈ വലിച്ചെറിഞ്ഞവ പൂര്‍ണ്ണമായും കത്തിയെരിയുന്നുണ്ടോ?

മനുഷ്യമനസ്സിന്റെ കുശുമ്പ്, അസൂയ,സ്വാര്‍ത്ഥത, വൈരാഗ്യങ്ങള്‍ എന്നീ അസുഖം ബാധിച്ച ഭാഗങ്ങള്‍ ഒരുവിഴുപ്പുഭാണ്ഡംപോലെ പേറിജനംപുതുമയിലേയ്ക്ക് പ്രവേശിയ്ക്കുന്നു. അതിന്റെ ദുഗ്ഗന്ധംപുതുമ വഹിയ്ക്കുന്ന വിശ്വാസം,കരുണ,ദയ, മനുഷ്യത്വം എന്നവികാരങ്ങളെയും മലിനപ്പെടുത്തുന്നു. പുതുവത്സരപുലരിയില്‍ മുങ്ങിക്കുളിച്ച്വരുന്ന സമൂഹത്തിന്റെ ആത്മാര്‍ത്ഥത, സത്യസന്ധത,പരസ്പരസ്‌നേഹം എന്നീസുഗന്ധത്തെ ഇവ നിര്‍വീര്യമാക്കുന്നു.

ഓരോപുതുവത്സരവും നമ്മെകാണാന്‍ എത്തുന്നത് ഒരുപാട്പ്രതീക്ഷകളുടെ, പ്രതിജ്ഞകളുടെ, പ്രത്യാശയുടെ,ആവേശത്തിന്റെ പൂക്കളാലുള്ള പൂച്ചെണ്ടുമായാണ് .ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഇതിലെഓരോ പുഷപവും വാടികരിയുന്നു. എന്നാല്‍ പ്രതീക്ഷകളെ സാക്ഷാല്‍ക്കരിച്ച്, പ്രതിജ്ഞകളെ നടപ്പിലാക്കി, പ്രത്യാശകളെപൂവണിയിച്ച്, ആവേശത്താല്‍ അദ്ധ്വാനിച്ച്, പന്ത്രണ്ടുമാസക്കാലം ഈ പൂച്ചെണ്ടിനെ ഉണങ്ങികരിയാതെ സൂക്ഷിയ്ക്കാന്‍ മനുഷ്യനാകുന്നില്ല.

ഇവിടെ പുതുവത്സരംകൊണ്ടുവരുന്ന പൂച്ചെണ്ടിന്റെ ആയുസ്സുവെറും പുതുവത്സരആരംഭത്തില്‍ മാത്രംഒതുങ്ങിനില്‍ക്കുന്നു. വീണ്ടും പ്രത്യാശയോടെ മറ്റൊരുപുതുവത്സര പൂച്ചെണ്ടിനായി ജനങ്ങള്‍ കാത്ത്‌നില്‍ക്കുന്നു. അങ്ങിനെ ഓരോവര്‍ഷത്തിന്റെ അരങ്ങും, നിരാശയുടെ തിരശശീലവീണു അവസാനിയ്ക്കുന്നു.

കാലചക്രത്താല്‍ ചലിയ്ക്കുന്ന ജീവിത്തില്‍ മനുഷ്യന്‍ സുഖദുഃഖങ്ങള്‍ പിന്നിടുന്നു. പ്രത്യാശയാകുന്ന ചാട്ടവാറിനാല്‍ മനുഷ്യന്‍ മുന്നോട്ട് ആനയിയ്ക്കുന്നു. പുതുമയുടെ സ്പര്ശനം അവനെ തട്ടിയുണര്‍ത്തുന്നു. പ്രതീക്ഷകളുടെ തേന്‍കനികള്‍ മനുഷ്യനെ ക്രിയാത്മകമാക്കുന്നു. ഓരോ അവസാനവും മനുഷ്യന്റെ നിരാശയെ വിഴുങ്ങുന്നു.അത് മനുഷ്യന്റെ മുഷിപ്പാകുന്ന കറുപ്പിനെ കഴുകികളയുന്നു.അലസമായ മനസ്സിനെതട്ടിയുണര്‍ത്തുന്നു. പ്രത്യാശയുടെ നാളെയിലൂടെ മനുഷ്യന്‍ അവന്റെ ആയ്യൂസ്സാകുന്ന പാതകള്‍ താണ്ടിയകലുന്നു. ഇവിടെ ഒരുപുതുമ ആവശ്യമാണ്, സ്വാഗതാര്‍ഹമാണ്.

കടിഞ്ഞാണില്ലാത്ത കുതിച്ചുപായുന്ന ശാസ്ത്രം മനുഷ്യനെ സഹായമാകുന്നതിലുപരി അവനെ മടിയനാക്കുന്നു, അടിമയാകുന്നു, കൂടെരോഗിയും.ശാസ്ത്രംവളരുന്നതനുസരിച്ച് അതില്‍ പതുങ്ങിയിരിയ്ക്കുന്നഅപകടങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങള്‍ തൊട്ടുവലിയവരെവരെചിലസാഹചര്യത്തില്‍ ജീവന് വെല്ലുവിളിയാകുന്നു. ഏതുമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചാലും മനുഷ്യന്റെ ലക്ഷ്യസ്ഥാനം പണമെന്ന ദുരാഗ്രത്തിലെത്തുന്നു. ഒരുവശത്ത് ശാസ്ത്രത്തെ കയ്യിലെടുത്ത് അമ്മാനമാടുന്ന ചിലര്‍, മറ്റൊരുവശത്ത് സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ അടിമപ്പെടുത്തുന്നു, ഒരുവശത്ത്ചിലര്‍ അധികാരമെന്ന എല്ലുകഷണത്തിനായി കടിപിടികൊള്ളുന്നു, മറ്റുചിലര്‍ ലഹരിയുടെ മടിയില്‍ കിടന്നുശാരീരിക ദാഹവും ഉന്മാദവും സഫലമാക്കുവാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ അച്ഛനമ്മമാരെ, സഹോദരങ്ങളെ, തന്റെ രക്തത്തില്‍ പിറന്നവരെ തിരിച്ചറിയുവാനുള്ള കാഴ്ചശക്തിഅവര്‍ക്കു നഷ്ടമാകുന്നു.ഇവ രെയെല്ലാവരെയും ഒരുപാഠം പഠിപ്പിച്ചെ അടങ്ങുഎന്നതീരുമാനത്തോടെ അപ്രതീക്ഷിതമായിവന്നെത്തുന്ന പ്രകൃതിദുരന്തങ്ങള്‍. നിശ്കളങ്കരായ മനുഷ്യരെ കണ്ടില്ലെന്നു നടിയ്ക്കുന്നു.എവിടെതിരിഞ്ഞാലും ഏതുപ്രായക്കാര്‍ക്കും അപകടംപതിയിരിയ്ക്കുന്ന കാലഘട്ടം, മനുഷ്യജന്മങ്ങള്‍ക്ക് കാല്‍ ചുവട്ടില്‍ എരിഞ്ഞവസാനിയ്ക്കുന്ന ഉറുമ്പുകളുടെ ജീവനോളംപോലും വിലകല്പിയ്ക്കാത്തകാലം.

പന്ത്രണ്ടുമാസത്തെ ജീവിതയാത്രയില്‍ ഇതെല്ലാം കണ്ടുമടുത്ത, ഇന്നവസാനിയ്ക്കുന്ന ഈ വര്‍ഷത്തിന് ഈ ദുരവസ്ഥയെ കൊണ്ടുപോകാനാകുമോ? ഉദിച്ചുപൊങ്ങുന്ന പുതുവര്‍ഷത്തിന് ഈ ദുരവസ്ഥയെ തൂത്തെറിയാന്‍ കഴിയുമോ? കഴിയണമെങ്കില്‍ ഈ പുതുവര്‍ഷത്തിലെ പ്രതിജ്ഞ എന്തായിരിയ്ക്കണം? മതം,രാഷ്ട്രീയംതീവ്രവാദിത്വം, പണമെന്നവ്യാമോഹം, സ്വാര്‍ത്ഥത എന്നിവയ്ക്ക് പുറകെപോയിമനുഷ്യന്‍ മനുഷ്യത്വം നഷ്ടപ്പെടുത്തി മൃഗമായിമാറാതെ, സമാധാനം, പരസ്പരസഹായം, ദയ,കരുണ, സഹകരണം,സഹനം, സ്വയംപുരോഗമനമല്ല സമൂഹത്തിന്റെ പുരോഗമനം, എന്നിവയില്‍ അധിഷ്ഠിതമായ പ്രതിജ്ഞയില്‍ ഉറച്ച്‌നില്‍ക്കണം.

പുതുവത്സരത്തില്‍ ഒരുവ്യക്തിയുടെ പ്രതിജ്ഞ ഒരു കുടുംബത്തിന്റെ ്രപതിജ്ഞയായി മാറുന്നു.കുടുംബത്തിന്റെ പിന്നീട് സമൂഹത്തിന്റെയാകുന്നു. സമൂഹത്തില്‍ നിന്നും അത് ഒരുസംസ്ഥാനത്തിന്റേതാകുന്നു, പിന്നീടത്സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളുടെയാകുന്നു. അതിനാല്‍ പ്രതിജ്ഞ നടപ്പിലാക്കുവാന്‍ ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിച്ച നിസ്സാരനാണെന്നു തോന്നുന്ന ഒരുവ്യക്തിയുടെതീരുമാനംമുഴുവന്‍ രാഷ്ട്രത്തെ സ്വാധീനിയ്ക്കുന്നു.

അസൂയ, കുശുമ്പ്,വൈരാഗ്യം, പ്രതികാരം ഇവയ്ക്ക് പ്രതിവിധികണ്ടെത്താന്‍ ഒരുശാസ്ത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല ഇവസമൂഹത്തെ ബാധിച്ചിരിയ്ക്കുന്ന പകര്‍ച്ചവ്യാധിയാണ് സ്വയം മനസ്സിന്മാത്രമേ ഈ വ്യാധിയെ സുഖപ്പെടുത്താനാകു. ഈ പുതുവര്‍ഷത്തില്‍ ഓരോരുത്തരും ഈ രോഗത്തത്തിനുള്ള രോഗപ്രതിരോധം സ്വമനസ്സാലെ ഏറ്റെടുത്താല്‍ ശാന്തിയും, സമാധാനവുംനിറഞ്ഞ ആരോഗ്യമുള്ള ഒരുവര്‍ഷത്തെ കണ്ടെത്താനാകും.

പോയവര്‍ഷത്തെ അപ്പാടെ ഉപേക്ഷിയ്ക്കാതെ, അതില്‍ നിന്നും ലഭിച്ചഗുണപാഠത്തെ, നല്ലനിമിഷങ്ങളെ, പെറുക്കിയെടുത്ത് ചേര്‍ത്തുപിടിച്ച് പുതുവര്ഷത്തിലേയ്ക്ക് പ്രവേശിച്ചാല്‍ കൊഴിഞ്ഞുവീണ വര്ഷത്തേക്കാളും മെച്ചപ്പെട്ട ഒരുവര്‍ഷത്തെ നമുക്ക് എതിരേല്‍ക്കാം. പുതുവര്‍ഷപ്രതിജ്ഞകളെ വെറുംഒരുദിവസത്തേയ്ക്കായി നിക്ഷേപിയ്ക്കാതെ, ദീര്‍ഘകാല നിക്ഷേപമാക്കിയാല്‍ അതിന്റെ പ്രതിഫലംകഴിഞ്ഞതിനേക്കാളും മഹത്തായഒരുവര്ഷം എന്നതാകും. പുതിയ ഈ വര്‍ഷത്തിന്റെ നമ്മുടെയാത്ര, വൈരാഗ്യവും,പ്രതികാരവും, കിടമത്സരവുമാകുന്ന കുണ്ടും,കുഴിയും നിറഞ്ഞനിരത്തിലൂടെ അല്ലാതെ സമാധാനത്തിന്റെ സമാന്തരപാതയിലൂടെ നമുക്കൊന്നായി ആരംഭിയ്ക്കാം.

ഇ മലയാളി കുടുംബത്തിനും അതിന്റെ വിലയേറിയ വായനക്കാര്‍ക്കും എന്റെ നവവത്സരാശംസകള്‍
 കാലഹരണപ്പെടാത്ത പുതുവത്സര പ്രതിജ്ഞകള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
P. R. Girish Nair 2017-12-31 05:52:27

തമസോമ ജ്യോതിര്ഗമയ

കാലഹരണപെടാത്ത പുതുവത്സര പ്രതിജ്ഞകൾ എന്ന ലേഖനത്തിലൂടെ നല്ല ഒരു സന്ദേശം പകർന്ന ശ്രീമതി ജ്യോതിലക്ഷ്മിക്ക് അഭിനന്ദനം.    പിന്നിട്ട വർഷത്തിൽ നിന്ന് ലഭിച്ച അനുഭവ പാഠങ്ങൾ ഉൾക്കൊണ്ടുവേണം പുതിയ പുലരിയെ വരവേൽക്കാൻ.

ഇ-മലയാളീയുടെ എല്ലാ മാന്യ എഴുത്തുകാക്കും, വായനക്കാക്കും, പ്രവത്തകക്കും പരസ്പര സ്നേഹവും, സാഹോദര്യവും, ഐശ്വര്യവും, സമൃദ്ധിയും  അധിഷ്ഠിതമായ ഒരു പുതുവഷം ആശംസിക്കുന്നു പ്രത്യേകിച്ചു ശ്രീമതി ജ്യോതിലക്ഷ്മിക്കും കുടുംബത്തിനും
Sudhir Panikkaveetil 2017-12-31 23:34:32
കയ്യിൽ നിലവിളക്കേന്തി  ദീപം  ദീപം എന്ന് മന്ത്രിച്ച്കൊണ്ട് ജ്യോതിലക്ഷ്മി നമ്പ്യാർ പുതു വർഷത്തെ എതിരേൽക്കുന്നു. ഒരു നല്ല ആരംഭം. എല്ലാം പ്രകാശമയമാകട്ടെ. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക