Image

എബ്ലൈസ് 2018 ജനുവരി ആറിനു ബര്‍മിങ്ഹാമില്‍

Published on 31 December, 2017
എബ്ലൈസ് 2018 ജനുവരി ആറിനു ബര്‍മിങ്ഹാമില്‍

ബര്‍മിങ്ഹാം: നവ സുവിശേഷവത്ക്കരണത്തിലെ ചരിത്ര നിമിഷങ്ങള്‍ക്ക് ജനുവരി ആറിനു ബര്‍മിങ്ഹാമില്‍ തുടക്കമാകും. റവ.ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് മിനിസ്ട്രി ആധുനികലോകത്തിന്റെ നന്മയും തിന്മയും കണ്ടുവളരുന്ന പുതുതലമുറയെ ദൈവത്തോട് ചേര്‍ത്തുനിര്‍ത്തുന്ന പ്രവണതയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് , ഇളംമനസുകളില്‍ ദൈവിക സ്‌നേഹം പകരാന്‍ ഒരുക്കുന്ന ക്രിസ്തീയ സംഗീതത്തിന്റെ അഭിഷേക നിറവാര്‍ന്ന ആദ്യത്തെ ക്രിസ്ത്യന്‍ മ്യൂസിക്കല്‍ മെഗാ സ്‌റ്റേജ് ഷോ എബ്ലേസ് 2018 ശനിയാഴ്ച്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും.

ആത്മീയ ആവേശം പകരുന്ന സേക്രഡ് ഡ്രാമയും ക്രിസ്ത്യന്‍ മ്യൂസിക്കല്‍ ഡാന്‍സും എബ്ലേസ് 2018 ന്റെ ഭാഗമായി നടക്കും. സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സ്വര്‍ഗീയ സംഗീതവിരുന്നിന്റെ പ്രോമോ വീഡിയോ കാണുക. https://youtu.be/gCSFxz5dfnc

ഒരാള്‍ക്ക് അഞ്ചു പൗണ്ട് നിരക്കിലുള്ള ടിക്കറ്റുകള്‍ ablazemusicconcert@gmail.com എന്ന ഇ മെയില്‍ വഴിയോ അല്ലെങ്കില്‍ sehionuk.org/retreatregistration എന്ന വെബ്‌സൈറ്റ് വഴി നേരിട്ട് റെജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ ലഭിക്കുന്നതാണ്. ശനിയാഴ്ച്ച ബഥേല്‍ സെന്ററില്‍ നേരിട്ടും സെഹിയോന്‍ മിനിസ്ട്രി അംഗങ്ങള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്.

ജനുവരി ആറിനു ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രോഗ്രാം. വിവിധ സ്ഥലങ്ങളില്‍നിന്നും പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക