Image

നോട്ടിംഗ്ഹാമിലും ഡെര്‍ബിയിലും പുതുവര്‍ഷാരംഭ പ്രാര്‍ഥനാ ശുശ്രൂഷകള്‍

Published on 31 December, 2017
നോട്ടിംഗ്ഹാമിലും ഡെര്‍ബിയിലും പുതുവര്‍ഷാരംഭ പ്രാര്‍ഥനാ ശുശ്രൂഷകള്‍

നോട്ടിംഗ്ഹാം: കഴിഞ്ഞുപോകുന്ന വര്‍ഷത്തിലെ എല്ലാ നന്മകള്‍ക്കും നന്ദി പറയാനും പുതിയ വര്‍ഷത്തെ പ്രാര്‍ഥനാപൂര്‍വം വരവേല്‍ക്കാനും പ്രത്യേക പ്രാര്‍ഥനാശുശ്രൂഷകള്‍ ഞായറാഴ്ച വൈകിട്ട് നോട്ടിംഗ്ഹാമിലും ഡെര്‍ബിയിലും നടക്കും. 

നോട്ടിംഗ്ഹാം സെന്റ് പോള്‍സ് കത്തോലിക്കാ ചര്‍ച്ചില്‍ നടക്കുന്ന സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ പ്രാര്‍ഥനാശുശ്രൂഷകള്‍ വൈകിട്ട് എട്ടിനു ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. തുടര്‍ന്നു വര്‍ഷാവസാന പ്രാര്‍ഥനകള്‍, വി. കുര്‍ബാന, വര്‍ഷാരംഭ പ്രാര്‍ഥനകള്‍ എന്നിവയുണ്ടായിരിക്കും. പള്ളിയുടെ അഡ്രസ്: NG7 2BY, Lenton, Boulevard, St. Pauls Church.

ഡെര്‍ബി സെന്റ് തോമസ് കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ വൈകിട്ട് 10.30നു ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. തുടര്‍ന്നു വര്‍ഷാവസാന പ്രാര്‍ഥന, വി. കുര്‍ബാന, വര്‍ഷാരംഭ പ്രാര്‍ഥന തുടങ്ങിയവയും നടക്കും. പള്ളിയുടെ അഡ്രസ്: DE1 ITQ, Burton Road, St. Josephs Catholic Church

തിരുകര്‍മങ്ങള്‍ക്കും മറ്റു ശുശ്രൂഷകള്‍ക്കും വികാരി റവ,ഫാ. ബിജു കന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക