Image

ഷെറിന്‍ മാത്യുസിന്റെ ഓര്‍മ്മക്ക് ശാശ്വത സ്മാരകം

Published on 31 December, 2017
ഷെറിന്‍ മാത്യുസിന്റെ ഓര്‍മ്മക്ക് ശാശ്വത സ്മാരകം
റിച്ചര്‍ഡ്‌സന്‍, ടെക്‌സസ്: അകാലത്തില്‍ പൊലിഞ്ഞ ഷെറിന്‍ മാത്യൂസിന്റെ (മൂന്ന്) ഓര്‍മ്മക്കായി റെസ്റ്റ്‌ലാന്‍ഡ്സെമിത്തെരിയില്‍ ബെഞ്ച് സ്ഥാപിച്ചു. തണുപ്പിനെ അവഗണിച്ച് ഒട്ടേറെ പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഇന്റര്‍ഫെയ്ത്ത് പ്രാര്‍ഥനകളോടെയാണു നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ നല്‍കി വിടപറഞ്ഞ ആ കുരുന്നോമനക്കു ചെറുതെങ്കിലും സ്ഥിരമായ സ്മാരകം ഉയര്‍ന്നത്.

സെമിത്തേരിയിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള സ്ഥലത്താണു ബെഞ്ച് സ്ഥാപിച്ചത്. ഷെറിന്റെ മ്രുതദേഹം മറ്റൊരു സെമിത്തെരിയിലണു സംസ്‌കരിച്ചത്.

ഷെറിന്‍ മാത്യുസ്
ജൂലൈ 14, 2014-ഒക്ടൊബര്‍ 7, 207
മറ്റുള്ളവരെ സ്വാധീനിക്കുന്ന ജീവിതം എക്കാലത്തും ജീവിക്കും
എന്ന് ബെഞ്ചില്‍ ആലേഖനം ചെയ്തിരിക്കുന്നു.

റെസ്റ്റ്‌ലാന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ ഷെറിനെപറ്റിയുള്ള വീഡിയൊ പ്രദര്‍ശനത്തോടെയാണു ചടങ്ങുകള്‍ തുടങ്ങിയത്. ഷെറിന്‍ നമ്മുടെ ഹ്രുദയങ്ങളില്‍ എക്കാലത്തും ജീവിക്കും-ചടങ്ങിന്റെ സ്ംഘാടകരിലൊരാളായ ഷാരി ബ്ലോക്ക് പറഞ്ഞു. 

മിക്കവരും ഷെറിനെ നേരിട്ട് അറിയുന്നവരല്ല. എന്നാല്‍ ഷെറിന്റെ ദുഖകരമായ വിയോഗത്തോടെ അവള്‍ നമുക്കു പ്രിയപ്പെട്ടവളായി. അവള്‍ക്കു വേണ്ടി കരയാന്‍ ഒരു സ്ഥലം ആവശ്യമായിരുന്നു.'

റിച്ചര്‍ഡ്‌സനില്‍ തന്നെയുള്ള യുജീന്‍ ഷാമ്പെയ്ന്‍ ആണു കരിങ്കല്ലില്‍ തീര്‍ത്ത ബെഞ്ച് സംഭാവന ചെയ്തത്. ഒരു റാഫിളില്‍ സമ്മാനമായി കിട്ടിയതാണു അത്. 

'എനിക്കതു കിട്ടിയതിനു ഒരു കാരണമുണ്ടെന്നു ഇപ്പോള്‍ മനസിലായി. ഷെറിനെ ആളുകള്‍ മറന്നു പോകരുതെന്നു ഞാനും ആഗ്രഹിക്കുന്നു. നമ്മുടെ ജീവിതത്തെ ഷെറിന്‍ സ്പര്‍ശിച്ചു. ജീവിച്ചിരുന്നെങ്കിലെന്ന പോലെ ഷെറിനെ ആദരിക്കാനാണു നാം ഇവിടെ ഒത്തു കൂടിയിരിക്കുന്നത്-അദ്ധേഹം പറഞ്ഞു.

മൗന പ്രാര്‍ഥനക്കു ശേഷം വേദാന്ത സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രതിനിധി ക്രിഷ്ണ കല്‍ര ആമുഖ പ്രസംഗം നടത്തി. ബുദ്ധ മതാനുയായി ഹോസ് മൊബൈന്‍, ഫാ. തോമസ് അമ്പലവേലില്‍, ഇസ്ലാമിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രതിനിധി ഷ്‌പെനിം നഡ്‌സക് തുടങ്ങിയവര്‍ സംസാരിച്ചു. കാന്റര്‍ ഡെവോറ 23-ം സങ്കീര്‍ത്തനം വായിച്ചു. വിവിധ ഗാനങ്ങളും ആലപിച്ചു. 

ശോകപൂര്‍ണമായ പിയാനൊ ഗാനത്തോടെ എല്ലാവരും ബെഞ്ചിനടുത്തേക്കു നീങ്ങി. പ്രാര്‍ഥനകള്‍ക്കും ആശീര്‍വാദത്തിനും ശേഷംപങ്കെടുത്തവര്‍ ബെഞ്ചിനടുത്ത് എത്തി ഉപചാരമര്‍പ്പിച്ചു. കുട്ടികള്‍ കളിപ്പാടങ്ങളും സ്റ്റഫഡ് ആനിമത്സും സമ്മാനിച്ചു. ചടങ്ങിന്റെ ഓര്‍മക്കായി പ്രാവുകളെയും വിഹായസിലേക്കു തുറന്നു വിട്ടു.

പാല്‍ കുടിക്കാത്തതിനാല്‍ രാത്രി മൂന്നു മണിക്കു ഷെറിനെ വീടിനു സമീപത്തെ മരച്ചുവട്ടില്‍ നിര്‍ത്തി എന്ന കള്ളക്കഥ പറഞ്ഞാണു ഷെറിന്റെ വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസ് ഒക്ടോബര്‍ 7-നു കുപ്രസിദ്ധി നേടിയത്. രണ്ടാഴ്ച കഴിഞ്ഞു ഒരു കള്‍വര്‍ട്ടില്‍ നിന്നു ഷെറിന്റെ മ്രുതദേഹം കണ്ടേടുത്തു. പാല്‍ കുടിപ്പിച്ചപ്പോള്‍ ശ്വാസം മുട്ടുകയും പള്‍സ് ഇല്ലാതായ കുട്ടിയെ കള്‍വര്‍ട്ടില്‍ കൊണ്ടു പോയി ഇടുകയും ചെയ്തുവെന്നു അയാള്‍ പിന്നെ മൊഴി മാറ്റിപ്പറഞ്ഞു.

ഒരു മില്യന്‍ ജാമ്യത്തിനു വെസ്ലി (37) ഇപ്പോഴും ജയിലില്‍ കഴിയുന്നു. കുട്ടിയെ വീട്ടില്‍ തനിച്ചാക്കി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഭര്‍ത്താവും മൂത്ത കുട്ടിയുമൊത്തൂ പോയി എന്നതിനു ചൈല്‍ഡ് എന്‍ഡെയ്ഞ്ചര്‍മന്റ് വകുപ്പ് പ്രകാരം കേസെടൂത്ത വളര്‍ത്തമ്മ സിനി മാത്യുസും ജയിലില്‍ തന്നെ. 100,000 ഡോളറാണു ജാമ്യം നിശ്ചയിച്ചിട്ടുള്ളത്‌ 
ഷെറിന്‍ മാത്യുസിന്റെ ഓര്‍മ്മക്ക് ശാശ്വത സ്മാരകം ഷെറിന്‍ മാത്യുസിന്റെ ഓര്‍മ്മക്ക് ശാശ്വത സ്മാരകം ഷെറിന്‍ മാത്യുസിന്റെ ഓര്‍മ്മക്ക് ശാശ്വത സ്മാരകം ഷെറിന്‍ മാത്യുസിന്റെ ഓര്‍മ്മക്ക് ശാശ്വത സ്മാരകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക