Image

അമേയം, അനഘം, അമോഘം (ഡി. ബാബുപോള്‍)

Published on 01 January, 2018
അമേയം, അനഘം, അമോഘം (ഡി. ബാബുപോള്‍)
പരശുരാമന്‍ മഴു എറിഞ്ഞ് കടലില്‍നിന്ന് വീണ്ടെടുത്തതാണ് കേരളം എന്നത് ഐതിഹ്യമാണെങ്കില്‍ ശ്രീനാരായണന്‍ വാക്കുകള്‍കൊണ്ട് വീണ്ടെടുത്തതാണ് ഇന്ന് നാം കാണുന്ന കേരളം എന്നത് യുക്തിഭദ്രമായ ഒരു വസ്തുതയാണ്.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി എന്നിവരെയൊന്നും മറന്നിട്ടല്ല ഇത് പറയുന്നത്. ഈഴവ സ്ത്രീകള്‍ മൂക്കുത്തി ഇടരുത് എന്ന നാട്ടുനടപ്പിനെ വെല്ലുവിളിച്ചതും ബ്രാഹ്മണന് ഇതരജാതികളെ അപേക്ഷിച്ച് വൈശിഷ്ട്യം ഇല്ലെന്ന് പ്രഖ്യാപിച്ചതും ഒന്നും ചെറിയ കാര്യം അല്ലല്ലോ.

ശ്രീനാരായണന്‍ ശ്രീനാരായണീയരുടേതാണ് എന്ന പ്രസ്താവന തെറ്റല്ല. എന്നാല്‍ ശ്രീനാരായണീയര്‍ ഏതെങ്കിലും ഒരു ജാതി അല്ല. ഇപ്പോള്‍ പൊതുവെ ഈഴവര്‍ എന്ന അര്‍ത്ഥമാണ് കല്പിക്കപ്പെടുന്നതെങ്കിലും ഈഴവരെല്ലാം ശ്രീനാരായണീയരോ ശ്രീനാരായണീയരെല്ലാം ഈഴവരോ അല്ല; ക്രിസ്തുമതത്തിലെ അംഗങ്ങള്‍ എല്ലാം ക്രിസ്ത്യാനികള്‍ അല്ല എന്നത് പോലെതന്നെ.

എന്തുകൊണ്ടാണ് ശ്രീനാരായണന്‍ ജാതിമത ഭേദങ്ങള്‍ക്ക് അതീതനായി ഇങ്ങനെ നില്‍ക്കുന്നത്? പതിനാറാം നൂറ്റാണ്ടില്‍ മെനെസിസ് മെത്രാന്‍ ഇവിടുത്തെ പ്രാചീന ക്രൈസ്തവസമൂഹത്തെ നവീകരിക്കുകയും പല അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികള്‍ വൈദിക ഹിന്ദുമതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആചാരങ്ങളെ ആക്ഷേപിക്കുകയും നിലവിലുള്ള ചിന്തകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അയ്യങ്കാളി തന്റെ സമുദായത്തിനും സമാന സ്ഥിതിയില്‍ ക്‌ളേശം അനുഭവിച്ചിരുന്ന ഇതര സമുദായങ്ങള്‍ക്കും സ്വാഭിമാനത്തിന്റെയും അവകാശ ബോധത്തിന്റെയും വില്ലുവണ്ടികള്‍ നിര്‍മ്മിച്ചുനല്‍കി. എന്നാല്‍ അവരൊക്കെ ചരിത്ര പുരുഷന്മാരായി ഒതുങ്ങിയപ്പോള്‍ ശ്രീനാരായണന്‍ യുഗപുരുഷനും അവതാരപുരുഷനും ആയി. ശ്രീനാരായണനില്‍ അവതാരാംശം ഉണ്ടായിരുന്നതിനാലാണ് ഈ സ്ഥിതി ഉണ്ടായത്.

ഇത് അംഗീകരിക്കാന്‍ ശ്രീനാരായണന്‍ ദൈവം ആണ് എന്ന് പറയേണ്ടതില്ല. ദൈവം സൃഷ്ടി സ്ഥിതി സംഹാരകനാണ്. ഗുരു സൃഷ്ടി സ്ഥിതി സംഹാരകനല്ലല്ലോ. കേരളം കണ്ട ഏറ്റവും വലിയ മഹാനായ ആദിശങ്കരനെ ആരും ദൈവം എന്ന് വാഴ്ത്താറില്ല. മുപ്പത്തുമുക്കോടി ദേവന്മാര്‍ക്കൊപ്പം നാരായണഗുരുവിനെ ഇഷ്ടദേവതയായി അവരോധിച്ച് ആരാധിക്കുന്നതില്‍ തെറ്റ് ലവലേശമില്ല താനും.

ശ്രീനാരായണന്‍ അവതാരപുരുഷനാണ് എന്ന് 'സംഭവാമി യുഗേ യുഗേ' എന്ന രചനയില്‍ ഞാന്‍ എഴുതിയത് ഇപ്പോള്‍ ഓര്‍മ്മവരുന്നു. യദാ യദാഹി ധര്‍മ്മസ്യ ഗ്‌ളാനിര്‍ ഭവതി ഭാരത, അഭ്യുത്ഥാന മധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം എന്നാണല്ലോ പ്രമാണം. അവതാരം ആവശ്യമായി വരുന്ന കാലത്താണ് അവതാര പുരുഷന്മാര്‍ പിറക്കുന്നത്. ആദിശങ്കരന്റെ ആവിര്‍ഭാവം അങ്ങനെ ഒരു ചരിത്ര സന്ധിയില്‍ ആയിരുന്നു. ശങ്കരന്‍ ബ്രാഹ്മണന്‍ ആയിരുന്നുവെങ്കിലും അദ്ദേഹം ബ്രാഹ്മണരുടെ സ്വകാര്യസ്വത്തല്ല. ദര്‍ശനങ്ങളുടെ പുനരാഖ്യാനത്തിലൂടെ പുതിയ ദര്‍ശനങ്ങളിലേക്ക് വഴി തുറന്നതു കൊണ്ടാണ് ശങ്കരന്‍ യുഗപ്രഭാവനാകുന്നത്. ശങ്കരന് ശേഷം മലയാളമണ്ണില്‍ അങ്ങനെ മറ്റൊരു ജനനം ഉണ്ടായത് ഗുരുദേവന്‍ പിറന്നപ്പോഴാണ്. തുഞ്ചത്താചാര്യനോ ചട്ടമ്പിസ്വാമികളോ മെനെസിസോ അയ്യങ്കാളിയോ ഒന്നും പുതിയ ദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചില്ല. നിലവിലുള്ള ചിന്താപദ്ധതികളുടെ ഭാഷ്യങ്ങളും പാഠഭേദങ്ങളും അവയെ അടിസ്ഥാനമാക്കി ഉള്ള അനുഷ്ഠാനവിധികളും ചര്യാശാസ്ത്രങ്ങളും അവതരിപ്പിച്ച അവരൊക്കെ മഹാന്മാര്‍തന്നെ. എന്നാല്‍ ശങ്കരനെയും ഗുരുദേവനെയും മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ച് നിറുത്തുന്നത് ജാതിമത ചിന്തകള്‍ക്കതീതമായ ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞവരാണ് അവര്‍ എന്ന സത്യമാണ്.

ഇത്രയും പറഞ്ഞതു കൊണ്ട് തനിക്ക് മുന്‍പ് പറഞ്ഞവരെയെല്ലാം ഗുരു തിരുത്തി എന്നല്ല അര്‍ത്ഥം. ശ്രീയേശു പറഞ്ഞത് ഓര്‍ക്കാം. യഹൂദനായി ജനിച്ച്, യഹൂദനായി ജീവിച്ച്, യഹൂദനായി മരിച്ച യേശുദേവന്‍ യഹൂദ ന്യായപ്രമാണങ്ങളെ തള്ളിയില്ല. അവയെ മനുഷ്യോന്മുഖമാക്കി. മനുഷ്യന്‍ ശാബത്തിനായി  സൃഷ്ടിക്കപ്പെട്ടു  എന്ന് കരുതിയവരോട് ശാബത് മനുഷ്യനായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് പറഞ്ഞു കൊടുത്തു. ഗുരു ചെയ്തതും സമാനമായത് തന്നെ.

ശങ്കരനില്‍ നിന്ന് ഗുരുവിലേക്കുള്ള ദൂരം ജ്ഞാനത്തില്‍ നിന്ന് ദയയിലേക്കുള്ള ദൂരമാണ് എന്ന് പറഞ്ഞുവച്ചത് അഴീക്കോടാണ്. ഈശ്വരന്‍ ശ്രീശങ്കരന് ജ്ഞാന സിന്ധുവാണ്. ശ്രീനാരായണന് ദയാ സിന്ധുവും.

ഗുരു പറഞ്ഞിട്ടുള്ള ഒരു സംഗതി ഇവിടെ ഓര്‍മ്മിക്കാം.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഇത് സ്വാര്‍ത്ഥത വെടിയാതെ സാദ്ധ്യമാവുകയില്ല. ശ്രീയേശു പഠിപ്പിച്ചതും ഇതാണ്. മോശ ഇസ്രയേലിന് പത്ത് കല്പനകള്‍ നല്‍കി. ഇവയില്‍ ഏതാണ് വലുത് എന്ന് ക്രിസ്തു വിശദീകരിച്ചപ്പോള്‍ വേറെ രണ്ട് കല്പനകളാണ് ഉദ്ധരിച്ചത്. അവ രണ്ടും പുതുതായി ക്രിസ്തു കണ്ടുപിടിച്ചതല്ല. യഹൂദന്മാര്‍ ഉപയോഗിച്ചുവന്ന വേദഗ്രന്ഥത്തില്‍ തന്നെ ഉണ്ടായിരുന്നവയാണ്. എന്നാല്‍ ശ്രീയേശു അവയെ ചേര്‍ത്തുവച്ചു. ഒന്നിനെ മറ്റേതിന് മാനദണ്ഡമാക്കി. 

ഒന്ന്, ഈശ്വരനെ സര്‍വാത്മനാ സമ്പൂര്‍ണമായി ആരാധിക്കണം. ഇത് പത്തുകല്പനകളുടെ ആദ്യഭാഗത്തിന്റെ പരാവര്‍ത്തനം. രണ്ട്, നീ നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം. ഇത് ശേഷം കല്പനകളുടെ സംക്ഷിപ്തം. 

 അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായി ഭവിക്കണം. അയല്‍ക്കാരന് ഗുഡ്‌മോണിംഗ് പറഞ്ഞാല്‍ പോരാ. അവനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കണം. നിന്നെപ്പോലെതന്നെ. അതാണ് കീവേഡ്.

ഇപ്പോള്‍ ഓര്‍മ്മ വരുന്നു, ആത്മോപദേശ ശതകത്തിലെ നാല്പത്തിമൂന്നാമത് ശ്‌ളോകം.

പ്രകൃതി പിടിച്ച് ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ ചുഴന്നിടുന്നു
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.

പ്രകൃതിക്ക് മനുഷ്യന്‍ വിധേയപ്പെടണം. ശ്രീയേശു ശിഷ്യന്മാരെ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന ഉണ്ട്. കര്‍ത്താവ് ഉപയോഗിച്ചതല്ലെങ്കിലും അവിടുന്ന് പഠിപ്പിച്ചതാകയാല്‍ കര്‍തൃപ്രാര്‍ത്ഥന-Lords prayer എന്നാണ് ഇത് അറിയപ്പെടുന്നത്. അതിലെ ഒരു ഭാഗം ഇങ്ങനെ: ''ഈശ്വരാ, അവിടുത്തെ രാജ്യം വരണം, അവിടുത്തെ ഹിതം സ്വര്‍ഗത്തിലെന്നതുപോലെ ഭൂമിയിലും ആകണം'' മനുഷ്യന്റെ ഹിതം ഈശ്വരന്റെ ഹിതത്തിന് കീഴ്‌പ്പെടണം. അപ്പോഴാണ് ഭൂമിയില്‍ ദൈവരാജ്യം പിറക്കുക. ദൈവഹിതമാണ് പ്രപഞ്ചത്തിന് പ്രകൃതി.

മതങ്ങള്‍ ഉപാധികള്‍ മാത്രം ആണെന്ന് ഗുരു തിരിച്ചറിഞ്ഞു. സെമിറ്റിക് മതങ്ങളില്‍ ചരിത്രത്തിന്റെ ഏകദിശോന്മുഖ പ്രയാണം, ഏകദൈവം, ദൈവം അയയ്ക്കുന്ന പ്രവാചകന്മാര്‍ എന്നതാണ് വിശ്വാസ സമ്പ്രദായത്തിന്റെ ചിത്രം. ഭാരതീയ മതങ്ങളില്‍ തൂണിലും തുരുമ്പിലും പുല്ലിലും പൂവിലും കാണുന്ന ഈശ്വരനെ മനുഷ്യന്‍ തിരിച്ചറിയണം എന്നതാണ് സാരാംശം. രണ്ടായാലും ഫലം സംസാര ദുഃഖത്തില്‍ നിന്നുള്ള വിമോചനം തന്നെ ആണ്. അതുകൊണ്ട് മതം വ്യക്തിഗതമായ ഒരു സംഗതിയാണ് എന്ന് ഗുരു തിരിച്ചറിഞ്ഞു.

പ്‌ളൂറലിസ്റ്റുകളായ അസ്മാദൃശര്‍ ഒഴികെയുള്ള ക്രിസ്ത്യാനികള്‍ മോഹിക്കുന്നത് മാലോകരെല്ലാം ക്രിസ്ത്യാനികളാകണം എന്നാണ്. ഇത് സംഖ്യ വര്‍ദ്ധിപ്പിക്കാനല്ല. അനുഭവിക്കുന്ന സന്തോഷം സാര്‍വത്രികം ആകാനാണ് (ഈ പ്രാഥമിക സത്യം അറിയാത്തവരും രംഗത്തുണ്ട്. അത് വേറെ വിഷയം!). യഹൂദന്മാര്‍ മതം മാറ്റുന്നില്ല. അവര്‍ക്ക് വംശവിശുദ്ധി പ്രധാനമാണ്. എന്നാല്‍ ഇതര ജാതികള്‍ യഹൂദവേദം സ്വീകരിച്ച് 'യഹൂദമതാനുസാരി' എന്ന 'രണ്ടാംതരം' യഹൂദനായാല്‍ അവര്‍ക്കും സന്തോഷം ആയിരുന്നു. മുസ്ലിമുകളുടെ കാര്യം പറയാനില്ല. 

ഹിന്ദുക്കള്‍ക്കും സായിപ്പ് ഹിന്ദു ആയി എന്നറിയുമ്പോള്‍ ഉത്സാഹം തന്നെ. റഷ്യയിലെ കുറെ സായിപ്പുമാര്‍ ഹിന്ദുക്കളായി, അവര്‍ ശബരിമലയില്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കും മുഷിയുന്നില്ല. അതായത്, ഓരോ മതവും പ്രത്യക്ഷമായോ പരോക്ഷമായോ അവകാശപ്പെടുന്നത് സത്യം തങ്ങളുടെ കൈവശമാണെന്നും അത് ഒരുകാലത്ത് എല്ലാവരും ഗ്രഹിക്കുമെന്നും തന്നെ ആണ്. എന്നാല്‍ ഗുരുദേവന്‍ പറഞ്ഞതോ?

പൊരുതുജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതുപൊലിഞ്ഞിടുമെന്ന ബുദ്ധിവേണം.

ഇങ്ങനെ ഒരു പ്രായോഗിക വിവേകം ഇത്ര ലളിതമായി മറ്റേതെങ്കിലും ഗുരു പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.

അതുകൊണ്ടാണ് മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഗുരു കല്പിച്ചത്. ഈ വാക്യം സന്ദര്‍ഭത്തില്‍ കൃത്യമായി പുനഃപ്രതിഷ്ഠിച്ചാല്‍ മാത്രമേ ഗുരുമനസ് തെളിയുകയുള്ളൂ. അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാകണം എന്നാണ് ഗുരുകല്പന എന്ന് തെളിയും. മതം അപ്രധാനമാണെന്നല്ല ഗുരു പറഞ്ഞതിനര്‍ത്ഥം. മതം പ്രധാനം തന്നെയാണ് മനുഷ്യന്. എന്നാല്‍ മതത്തിന്റെ ലക്ഷ്യം മനുഷ്യന്റെ നന്മയാണ്. അതുകൊണ്ട് മതം ഏതാണ് എന്നതിനെക്കാള്‍ പ്രധാനം മനുഷ്യന്‍ നന്നാകണം എന്നതാണ്.

നടരാജഗുരു തന്റെ ആധികാരിക ഗ്രന്ഥത്തില്‍ (ദ വേള്‍ഡ് ഒഫ് ദ ഗുരു, ദ ലൈഫ് ആന്‍ഡ് ടീച്ചിംഗ് ഒഫ് ഗുരുനാരായണ) ഒരു ക്രിസ്ത്യാനി ഗുരുവിനെ കാണുന്ന ഭാഗം വിസ്തരിച്ചിട്ടുണ്ട്. അവിടെ ഗുരു പറഞ്ഞു നിറുത്തുന്നത് 'നാം എല്ലാവരും ഒന്നുതന്നെ' - വണ്‍ ആന്‍ഡ് ദ സെയിം - എന്നാണ്.

ഒരു സ്വകാര്യം കൂടെ പറഞ്ഞ് ഈ ലേഖനം ഉപസംഹരിക്കാം. എന്റെ ശവസംസ്കാരവേളയില്‍ പള്ളിക്കാരുടെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ദൈവമേ സച്ചിദാനന്ദ, ദൈവമേ ഭക്തവത്സല, ദൈവമേ നിന്റെ സായൂജ്യം, പരേതാത്മാവിനേകണേ'' എന്ന് തുടങ്ങുന്ന ഗുരുദേവ കൃതിയും ഗുരുദേവന്‍ രചിച്ച യാത്രാമൊഴിയും സ്ഫുടമായി ആലപിക്കണമെന്ന് കവി മധുസൂദനന്‍ നായരെ പറഞ്ഞേല്പിച്ചിട്ടുണ്ട്. ജീവിതത്തെയും മരണത്തെയും മരണാനന്തരാവസ്ഥയെയും ഇത്ര ഭംഗിയായി അപഗ്രഥിച്ചിട്ടുള്ള മറ്റൊരു രചന ഞാന്‍ കണ്ടിട്ടില്ല. 

ചീഫ് ജസ്റ്റിസ് ശ്രീധരന്‍ - ഹിന്ദിയില്‍ ജഡ്ജിയെ ന്യായമൂര്‍ത്തി എന്ന് വിളിക്കും. ശ്രീധരനെ ഞാന്‍ വിനയമൂര്‍ത്തി എന്ന് വിളിക്കും - ആ രചനകള്‍ (മോക്ഷപ്രാര്‍ത്ഥനകള്‍, ഗുരുപ്രസാദം പബ്‌ളിക്കേഷന്‍സ്) എനിക്ക് സമ്മാനിച്ചപ്പോഴാണ് ശ്രീനാരായണന്‍ എന്റെ സഭയിലെ അംഗമാണ് എന്ന് എനിക്ക് ഒടുവിലായി ബോദ്ധ്യപ്പെട്ടത്.

 പാലിക്കുന്നില്ലെങ്കിലും ഞങ്ങള്‍ ഈ ലോകത്തെയും ലോകബന്ധങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നതാണ് ഗുരുവും കുറിച്ചിട്ടുള്ളത്. ആ വരികള്‍ എനിക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന കാക്ക, ചിത്തിരപ്പക്ഷി, പ്രാവ്, അണ്ണാന്‍, അത്താഴം കഴിക്കാന്‍ നിത്യവും വരുന്ന പൂച്ച എന്നിവരെയൊക്കെ കൂടപ്പിറപ്പുകളായി തിരിച്ചറിയാന്‍ എന്നെ സഹായിക്കുന്നു. അസീസിയിലെ ഫ്രാന്‍സിസ് വെറും പിരാന്തന്‍' ആയിരുന്നില്ല എന്ന് തിരിച്ചറിയാന്‍ ഗുരു വെളിച്ചം പകരുന്നു.

ബൈബിള്‍ പഴയ നിയമത്തില്‍ ദാനിയേല്‍ - ലോകത്തില്‍ ആദ്യമായി സിവില്‍ സര്‍വീസില്‍ എത്തിയ ജ്ഞാനി - പറയുന്നുണ്ട്; ബുദ്ധിമാന്‍മാര്‍ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.'' ശ്രീനാരായണഗുരുദേവനെക്കുറിച്ച് മൂവായിരം സംവത്സരങ്ങള്‍ക്കപ്പുറം പ്രവചിക്കുകയായിരുന്നു ദാനിയേല്‍ എന്ന് ഞാന്‍ വിചാരിക്കുന്നു.

* പാണിനീയ പ്രദ്യോതകാരന്‍ ഐ.സി. ചാക്കോ രചിച്ച ക്രിസ്തുസഹസ്രനാമത്തില്‍ നിന്ന് അമേയം = അളവില്ലാത്തത്, അനഘം = പാപരഹിതം; അമോഘം = വിലയേറിയത്, സഫലം.
Join WhatsApp News
Anthappan 2018-01-01 22:34:04
If the will of men is surrendered to the God then the heaven will be established  on earth (From the Lord's prayer) according to Babu Paul's article and his interpretation.  That means, according to his interpretation, Jesus was a in fact a slave Master.  The religious leaders gave a wrong interpretation,  twisted everything in  Lords prayer and continued the slavery on earth.  Millions of devotees surrendered their will to these fake leaders and subjected to be slaves.  Jesus was a reformer and had only one thing in his mind  that was that to bring equality and freedom for all. But the people,  misguided by the leaders like Babu paul,  think that  heaven is in some other place and follow the rituals established by the religions   to go there.  Another example is when Jesus was asked for the right to sit on his right and left side of the throne  when he would be  ascended  to heaven and became the King there.  Jesu's reminded them to take care of the people on earth by clothing, feeding, and quenching thirst etc and create heaven on earth.  People cannot some how imagine that earth is actually the heaven. I don't blame them because the religious people and their mercenaries  brain washed them (C.J . Mathew is good example).  There is no hope for any religion.  Even in Iran people are chanting death for the almighty Kohmeni and his stooges.  How long people can be oppressed?  - Not for long time.  

                          Religion is what keeps the poor from murdering the rich.- Napoleon Bonaparte
vargeeyan 2018-01-02 06:51:33
Tet us tell truth only.
Christians were upper caste until the arrival of the Portuguese. Lower castes were not admitted in Christianity. This anti-Christian attitude was the reason for the failure of Indian Christianity.
There are Brahmins and others in the current Christian population. If some claim, they were brahmins, it is only bragging. Everyone has a right to brag. India brags about aeroplane while it was impossible to make it in those days of early days of science.
Caste is a product of Hindu religion. Christianity has no caste system. If somebody practice it, it is taken from Hindu religion.
All I said that the Ezhavas, especially in the West, behave like fanatics and hatemongers. Is that correct? 
വിഷ്‌ണു നമ്പൂതിരി 2018-01-02 08:10:00
സത്യം പറഞ്ഞാൽ വർഗ്ഗീയനും ഓടും. ഞങ്ങൾ നമ്പൂരിമാരില്ലായിരുന്നെങ്കിൽ ക്രിസ്ത്യാനികളും നായന്മാരും ഇല്ല .  അടിച്ചുതളിക്കാരായി വന്നു നിങ്ങളുടെ വീട്ടിൽ ദാസ്യവൃത്തി ചെയ്ത സ്ത്രീകളിൽ ഞങ്ങൾ വിതച്ച വിത്തുകളാണ് ഇന്ന് നായന്മാരെന്ന് പറഞ്ഞു നടക്കുന്ന പലരും അതുപോലെ കൃഷികാര്യങ്ങൾ നോക്കി നടന്ന പല മിടുക്കന്മാരെയും, ഉരിയാവിനെ ദാവീദ് യുദ്ധത്തിന് വിട്ടിട്ട് ബേത്ഷേബായെ പ്രാപിച്ചപ്പോലെ, കൃഷിപ്പണിക്ക് വിട്ടിട്ട്, ഹി ഹി ഞങ്ങളും പ്രാപിച്ചു അങ്ങനെ ഉന്നത ക്രിസ്ത്യാനികൾ നായന്മാരെ സൃഷ്ടിച്ചവർ ഞങ്ങളാണ് . എന്താണ് വർഗ്ഗീയൻ സത്യമതല്ലേ. അത് കാരണം കൂടുതൽ മാന്തി നോക്കാതിരിക്കുന്നതാണ് നല്ലത് . മാന്തി മാന്തി ചിലപ്പോൾ അതെങ്ങാൻ എന്റെ ഇല്ലത്ത് വന്നാൽ നമ്മൾക്ക് രണ്ടുപേർക്കും മോശമാണ് . അതുകാരണം ഈ വർഗ്ഗീയത മാറ്റി മനുഷ്യൻ ആകാൻ ശ്രമിക്ക് 

vargeeyan 2018-01-01 18:35:43
ശ്രീനാരായണ ഗുരുവിനെപറ്റി ഇത്രയും നന്നായി എഴുതിയതില്‍ സന്തോഷം. പക്ഷെ ഗുരു പറഞ്ഞത് അദ്ധേഹത്തിന്റെ സ്വന്തം ആളുകളായ ഈഴവര്‍ പാലിക്കുന്നുണ്ടോ? അമേരിക്കയിലെ ഹിന്ദുക്കളില്‍ ഏറ്റവും മതമൗലികത കാട്ടുന്നവര്‍ ഈഴവരാണ്. ഒരു ക്രൈസ്തവ രാജ്യത്തു വന്നപ്പോള്‍ ജാതിയുടെ ചട്ടക്കൂടില്‍ നിന്ന് അവര്‍ മോചിതരായി. എന്നിട്ടു ഏറ്റവും ഹീനമായി വിമര്‍ശിക്കുന്നത് ക്രൈസ്തവരെയാണു. ഹിന്ദു വര്‍ഗീയ ഈമെയില്‍ ഗ്രൂപ്പുകളില്‍ കയറിയാല്‍ കാണാം അവരെ.
ക്രൈസ്തവര്‍ എന്തു ദ്രോഹമാണു ചെയ്തതെന്നു കൂടി പറയണം
കാലങ്ങളായി ദ്രോഹിച്ച സവര്‍ണരും മറ്റും ഇന്ന് അവരുടെ ചങ്ങാതികള്‍. ഗുരു പറയുന്നതിനു നേരെ എതിരു പറയുന്നത് കേമമായി കരുതുന്ന വെള്ളാപ്പള്ളി. അതിനെ അനുകൂലിക്കുന്ന സമുദായാംഗങ്ങള്‍.
ഇതൊക്കെയാണോ ഗുരു പഠിപ്പിച്ചത്? ഇതിനെതിരെ നൂറു ന്യായം പറയാന്‍ കാണുമെന്നറിയാം. പക്ഷെ സത്യം ഒന്നേയുള്ളു. 

വിദ്യാധരൻ 2018-01-01 21:18:05
"പേരിപ്പോൾ ക്രിസ്ത്യാനി  (വർഗ്ഗീയൻ) ശരി തന്നെ എങ്കിലും 
മുമ്പത്തെ ജാതി പറയുക , ഓർക്കുക 
സ്തബ്ധനായി ഞാൻ പിന്നെ ചിന്തിച്ചു 
വീണ്ടും ജാതി കുരുക്കിൽ വീണുവോ ദൈവമേ 

മനുഷ്യനായാൽ ചുമക്കേണം ജാതിയെന്ന -
മാറാപ്പ് മരണം വരെ ഈ ഭൂമിയിൽ 
പിന്നെന്തിന് മതം മാറി? എടുക്കുന്നു വേലിയിൽ 
കിടന്ന പാമ്പിനെ കൗപീനമാക്കുവാൻ " 
(ജാതി ചോദിക്കുന്നു ഞാൻ സോദരാ ....സുധീർ പണിക്കവീട്ടിൽ )

സുധീർ പണിക്കവീട്ടിൽ എന്റെ പേരിൽ മോഷണത്തിന് കേസ് കൊടുക്കാതിരിക്കാൻ വേണ്ടി അങ്ങയുടെ പേര് ഞാൻ വച്ചിട്ടുണ്ട് . ക്രിസ്ത്യാനി എന്നതിന് പകരം വർഗ്ഗീയൻ എന്ന് ആക്കി മാന്യ വായനക്കാർക്ക് വായിക്കാം . അതിൽ അദ്ദേഹത്തിന് നീരസം തോന്നുകയില്ല എന്ന് വിചാരിക്കുന്നു.  വർഗ്ഗീയൻ ബാബുപോളിന്റെ കഴുത്തിൽ കയറി ഇരുന്ന്  ഈഴവർക്കിട്ട് എന്തിനാണ് കുത്തുന്നത് എന്ന് മനസിലാകുന്നില്ല?   ശ്രീനാരായണ ഗുരു പറഞ്ഞിരിക്കുന്നത് ക്രിസ്ത്യാനികൾക്കും ജീവിതത്തിൽ ശീലിക്കാം. 
നിങ്ങളുടെ യേശുവും ശമരിയാക്കാരി സ്ത്രീയോട് കിണറ്റിൻകരയിൽ വച്ച് സംവദിച്ചപ്പോൾ ജാതി ചോദിച്ചിട്ടാല്ലോ സംസാരിച്ചത് .  വർഗ്ഗീയൻ എന്ന പേരിൽ മറഞ്ഞിരുന്നു ജാതീയുടെ പേരിൽ ഭിന്നത സൃഷിടിക്കാൻ ശ്രമിക്കുന്ന തന്നേപ്പോലുള്ളവർ ബ്രാഹ്മണ ക്രിസ്ത്യാനികൾ  "പേരിപ്പോൾ ക്രിസ്ത്യാനി  (വർഗ്ഗീയൻ) ശരി തന്നെ എങ്കിലും മുമ്പത്തെ ജാതി പറയുക?" 

GEORGE V 2018-01-02 09:41:55
വർഗീയൻ എന്ന തീവ്ര വാദി മറുപടി അർഹിക്കുന്നില്ല എന്നാലും അദ്ദേഹത്തിന്റെ രണ്ടു കണ്ടു പിടുത്തങ്ങളെ അഭിനന്ദിക്കുന്നു. ഒന്ന് അമേരിക്ക ഒരു ക്രിസ്ത്യൻ രാജ്യമാണ്. രണ്ടു ക്രിസ്ത്യാനികളിൽ ജാതി (കാസ്റ്റ്) സിസ്റ്റം ഇല്ല. 
സീറോ , ലത്തീൻ, യാക്കോബാ ഓർത്തഡോൿസ്  പെന്തക്കോസ്തു തുടങ്ങി കാക്കത്തൊള്ളായിരം പോരാത്തതിന് ദളിത് ക്രിസ്ത്യൻ നാടാർ ക്രിസ്ത്യൻ തുടങ്ങി വേറെയും. രോഗശാന്തി ഉഡായിപ്പുമായി കുറെ  ന്യൂ ജനറേഷൻ തട്ടിപ്പുകാരും 
Johny 2018-01-02 09:44:29
ശ്രി ബാബു പോൾ സമാനമായ ലേഖനങ്ങൾ മുൻപും എഴുതിയിട്ടുണ്ട്. അതുകൊണ്ടൊരു പുതുമ തോന്നിയില്ല എങ്കിലും നല്ലൊരു ലേഖനം.  വർഗീയൻ ആ പേര് അന്വർത്ഥമാക്കുന്ന കമന്റ് തന്നെ എഴുതി. അമേരിക്ക ക്രിസ്ത്യൻ രാജ്യമാണെന്ന് ഭൂരിപക്ഷം ക്രിസ്ത്യാനികളെപോലെ അദ്ദേഹവും വിശ്വസിക്കുന്നു.  ഭൂരിപക്ഷം മലയാളി ക്രിസ്ത്യാനികളുടെയും പൂർവികർ ഈഴവർ ആയിരുന്നു എന്നതാണ് സത്യം (നമ്പൂരി മാർഗം കൂടിയവർ ക്ഷമിക്കുക) അതുകൊണ്ടു നമ്മുടെ നേർ സഹോദരന്മാരെ ഇതുപോലെ അവഹേളിക്കല്ലേ വർഗീയൻ അച്ചായാ. പിന്നെ അവർ ഗുരുവിനെ അനുസരിക്കുന്നില്ല എന്നാണല്ലോ, എത്ര ക്രിസ്ത്യാനികൾ യേശൂ പറഞ്ഞതനുസ്സരിച്ചു ജീവിക്കുന്നു എന്നത് പോട്ടെ എത്രപേർക്ക് ക്രിസ്തു പറഞ്ഞത് മനസ്സിലായിട്ടുണ്ട്.   പിന്നെ വര്ഗീയൻ ഒരു പുതിയ ക്രിസ്ത്യാനി ആണെന്ന് തോന്നുന്നു. ക്രിസ്തുമതത്തിന്റെ ചരിത്രം ഒന്ന് പഠിക്കു. ചുരുങ്ങിയത് പതിനൊന്നാം നൂറ്റാണ്ടു മുതൽ. ലക്ഷങ്ങളെ കൊന്നു തള്ളിയതിന് ഇപ്പോഴും നടന്നു മാർപാപ്പാമാർ മാപ്പു പറയുന്നത്  എന്ത് കൊണ്ടാണെന്നു ആലോചിച്ചിട്ടുണ്ടോ. സ്വന്തം കണ്ണിലെ കോൽ എടുക്കു എന്നിട്ടാവാം. 

Truth seeker 2018-01-02 10:02:49
പരശുരാമൻ പൂണൂല് ഇട്ട് കൂടെ കൂട്ടിയ മുക്കുവരാണത്രെ... നമ്പൂതിരിമാർ..!!
കേരളത്തിലെ നമ്പൂതിരിമാരുടെ ഉത്ഭവത്തെക്കുറിച്ച് സ്കന്ദപുരാണത്തിൽപരാമർശിക്കുന്നത് ഇങ്ങനെയാണ്. പരശുരാമന്റെ ക്ഷണം സ്വീകരിച്ച് മറ്റ് ദേശങ്ങളിലെ ബ്രാഹ്മണർകേരളത്തിലേക്ക് കുടിയേറുവാൻ വിസമ്മതിച്ചതിനേത്തുടർന്ന് അദ്ദേഹം തത്പരരായ തദ്‌‌ദേശീയ മുക്കുവരെ ചൂണ്ടനൂലിൽ നിന്ന് പൂണൂൽ നിർമ്മിച്ച് ബ്രാഹ്മണരാക്കി അവരോധിച്ചു എന്നാണ്.

തീണ്ടല്‍ ഒക്കെ പകല്‍ , സൂര്യന്‍ മറഞ്ഞാല്‍ പിന്നെ സൂദ്രയും പുലച്ചിയും പറച്ചിയും അച്ചിയും എല്ലാം ഒന്ന് തന്നെ .
Vayanakaaran 2018-01-02 11:19:08
കൃസ്ത്യാനികൾ നമ്പൂതിരിമാർ മാർക്കം കൂട്ടിയവരാണെന്നു പറഞ്ഞാൽ എന്ത് ഗുണമാണ് 
 അവർക്ക് കിട്ടുന്നത്.  പണ്ടാണെങ്കിൽ നമ്പൂതിരി എന്ന് പറഞ്ഞാൽ നായർ സ്ത്രീകളെ സംബന്ധം ചെയ്യാം, അമ്പലത്തിൽ നിന്നും സൗജന്യ ഭക്ഷണവും കഴിക്കാം, കുറെ സ്വത്തു അന്യായമായി വെയ്ക്കാം, വയസ്സാൻ കാലത്തും ചെറുപ്പക്കാരികളെ കെട്ടാം. അങ്ങനെ ചില ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയിൽ വന്നിട്ട് എന്ത് കിട്ടാനാണ് ഈ മലയാളിയിൽ കിടന്നു ഇങ്ങനെ ജാതി പറഞ്ഞു  മത്സരിക്കുന്നത്. അമേരിക്കക്കാരെ സംബന്ധിച്ച് എല്ലാ ഇന്ത്യക്കാർ. ഒരു ജാതി ഒരു മതം എന്ന് പഠിപ്പിച്ച ആളെക്കുറിച്ച് എഴുതിയ ലേഖനത്തിന് ചുവട്ടിൽ തന്നെ (ചോര തന്നെ കൗതുകം) ഈ സംവാദം നടക്കുന്നത് രസകരം.
vargeeyan 2018-01-02 12:45:58
എന്തിനാ നമ്പൂതിരി ചേട്ടാ ഇങ്ങനെ ഇല്ലാവചനം പറയുന്നത്? ക്രിസ്ത്യാനികളില്‍ എല്ലാ ജാതിയില്‍ നിന്നുള്ളവരും ഉണ്ട്. ചിലര്‍ അതു പൊങ്ങച്ചമായി പറയുന്നുണ്ടാകാം. അതില്‍ വലിയ കാര്യവുമില്ല. ക്രിസ്ത്യാനി ഇപ്പോഴും താണ ജാതി ഒന്നുമല്ല. ജാതി ക്രിസ്ത്യാനിക്കു വേണ്ട താനും. അതു അക്രൈസ്തവമാണ്.
ഇവിടെ ചര്‍ച്ച ഈഴവരുടെ അമിത ഹുന്ദുത്വം ആണ്. ഇതു വരെ ഇല്ലാത്ത മത ഭക്തിയും പൊങ്ങച്ചവും. വെള്ളാപ്പള്ളിയുടെ വര്‍ത്തമാനം കേട്ടാല്‍ തന്നെ മതിയല്ലൊ.
അതു പോലെ ദോഷകരമാണു കേരളഠില്‍ വര്‍ധിച്ചു വരുന്ന മുസ്ലിം തീവ്രവാദം. അത് അടിച്ചമര്‍ത്തണം.
ക്രിസ്ത്യാനിക്കു തീവ്രവാദിയാകാനോ ഒന്നും ഇന്ത്യയില്‍ ശേഷിയില്ല. അമേരിക്കയില്‍ ട്ര്മ്പും കൂട്ടരും അതു ചെയ്‌തോളും 

ജോര്‍ജ് വി എന്ന വ്യാജ ക്രിസ്ത്യാനി പറയുന്നത് ഓര്‍ത്തഡോക്‌സും കാത്തളിക്കും ഒക്കെ ജാതിയാണെന്ന്. അല്ല. ദളിത് ക്രിസ്ത്യാനി എന്നു പറയുന്നതു പോലും അക്രൈസ്തവമാണു. കിസ്തുമതത്തില്‍ ജാതിക്കു ന്യായീകരണമില്ല. ഹിന്ദുമതത്തില്‍ ജാതി ഭഗവാന്‍ സ്രുഷ്ടിച്ചതാണെന്നു പറയുന്നു. ജാതികള്‍ കലര്‍ന്നാല്‍ സര്‍വനാശം വരുമെന്നും. 
Confucious 2018-01-02 16:11:48
എന്തിനാണോ ബാബു പോളിനെ പോക്കുന്നത് ?  എന്തെങ്കിലും ദുരുദ്ദേശം കാണും .  സ്ത്രീകളുടെ മനസ്സും മതവും ഒരു പോലെയാണ് .ദൈവത്തെ കണ്ടു പിടിക്കാൻ ശ്രമിക്കുന്നത് പോലെയാ.



john philip 2018-01-02 16:43:25

My Christian brothers ,

! Isaiah 43:18
"Do not call to mind the former things, Or ponder things of the past.
Isaiah 65:17
"For behold, I create new heavens and a new earth; And the former things will not be remembered or come to mind.

Therefore, if anyone is in Christ, the new creation has come: The old has gone, the new is here!

Please do not feel inferior. Christiantiy is a noble and great religion. No need to refer the religion from which you had converted to get respect. It is a disgrace that our christian brothers claim their Brahmin pedigree and fight. I was born to Christian parents and we all have fair complexion and we never cared to check who our forebears are.

I wish Mr. Mathulla throw more lights on this issue. 

Sincerely
John Philip
vargeeyan 2018-01-02 21:14:04
It is funny that some people are obsessed and worried that Christians claim to be descendants of Brahmins. Dont worry. It is a claim. a pretension. Everybody can pretend. The claim does not affect anyone. 
But why are you worried? You want to bring down them to your jathi without any proof for that? we need to check dna for pedigree. It is easy
andrew 2018-01-03 09:01:58
If you cannot understand & acknowledge 
skin pigment other than yours,
faith other than yours,
people in other parts of the World
you are a racist, a fool of dogmas.
it is a mental disorder.

andrew 2018-01-03 09:11:55

The Ignorant, the Lazy who refused to think & learn
made chains & prisons and gave them to the cunning to imprison them 
Together they howled -Let there be religion.
they are in the holy prison forever & ever.

When the bells of Liberty & Justice remain broken
We need to unite & recapture what we lost.
Every moment we tarry, Fascism leaps in front of us.

 

Religion & politics are spreading Fascism.

Just because billions of people believe in them for centuries won’t make it right. Truth is not the opinion of the majority.

If you take pride in your faith, you have been fooled.

Ninan Mathullah 2018-01-03 09:51:58

In Christian theology there is no importance for race. All are one in Christ. There is no discrimination based on race in heaven. At the same time, all are not equal in heaven. Your status will be based on your reward based on your work here on earth, and what you accomplished here. Those who used their talents and resources here for the benefit of others will be rewarded more. But at a human level race has its importance here on earth. That is based on the Karma of ancestors, and God’s choice or plan for you.

 

Jews were a race chosen by God for a purpose, and they considered themselves higher than other race. This selection was for a purpose. God is just and has no partiality. Apostle Paul asks, ‘Is their any advantage for Jews? (Romans 3:1) and he answers there is much advantage, for they were entrusted with the oracles of God. Again Romans 9:4- ‘They are Isrelites, and to them belong adoption, the glory, the covenants, the giving of the law, the worship, and the promise; to them belongs the patriarchs, and from them, according to the flesh, comes the Messiah, who is over all’. But now these rights and promises belong to the New Testament church, for those who accepted Christ. Abraham is their father by faith, and they are his promised children.

 

The Aryans who came to India around BC 1700- BC 1500 were children of Abraham through Kethura, and just like the Jewish people they considered themselves a higher race. It was God’s plan in history to bring them to India and mix them with the natives and transfer their hereditary factors (DNA) to the natives and thus bring them up slowly. So we have now mixed race in India. You have no choice in your race as it was not with your permission that you are born in a race. So instead of boasting on it open your hand and work to bring others up, to benefit others so that your reward will be great in heaven.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക