Image

ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ (ഭാഗം-2: ഡോ. മാത്യു ജോയ്‌സ്)

Published on 01 January, 2018
ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ (ഭാഗം-2: ഡോ. മാത്യു ജോയ്‌സ്)
ബിറ്റ്‌കോയിനും ബ്ലോക്ക്‌ചെയിനും

2017 ബിറ്റ്‌കോയിന്റെ അശ്വമേധ വര്‍ഷമായിരുന്നു. പിന്നാലെ മറ്റു ക്രിപ്‌റ്റോ കറന്‍ന്‍സികളും പടയോട്ടമായിരുന്നു. പ്രത്യേകിച്ചും 2017 ന്റെ അവസാന മാസങ്ങളിലാണ് ബീറ്റ്‌കോയിന്റെ അഭൂതപൂര്‍വ്വമായ വിലവര്‍ദ്ധന കണ്ട് ലോകം ക്രിപ്‌റ്റോ കറന്‍സികളിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങിയതു തന്നെ. ബിറ്റ് കോയിന്റെ വില ഒരുസമയത്ത് 2000% ത്തിനടുത്ത് വരെ ഉയര്‍ന്നതായിരുന്നു.

ഡിസമ്പര്‍ 15 ന്, 17,925 ഡോളര്‍ എന്ന വിലയില്‍ നിന്നിരുന്ന ബിറ്റ്‌കോയിന്‍, വില കുത്തനെ ഇടിഞ്ഞ് 13,000 ഡോളറിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ഈ കുമിള പൊട്ടിയോ എന്ന് പലരും ആശങ്കപ്പെട്ടു. എന്നാല്‍ താമസിയാതെ ആ ഉലച്ചിലിനെ തരണം ചെയ്ത് ബിറ്റ്‌കോയിന്‍ തരംഗം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഈ അനിശ്ചിതാവസ്ഥ (്ീഹമമേഹശ്യേ) തന്നെയാണ്. ക്രിപ്‌റ്റോകറന്‍സികളുടെ അടിസ്ഥാനതത്വമെന്ന് മനസിലായിവരുന്നതേയുളളു. ഒരു വാര്‍ത്ത ശ്രദ്ധിച്ചാല്ലും!

''ബിറ്റ്‌കോയിന്‍ അടക്കമുള്ള വിര്‍ച്വല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്നറിയിപ്പുമായി ധനകാര്യമന്ത്രാലയം. വിര്‍ച്വല്‍ കറന്‍സികള്‍ക്ക് യാതൊരു നിയമ പരിരക്ഷയുമില്ല. അതിനാല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രമെ അവ വിനിമയം ചെയ്യാന്‍ പാടുള്ളുവെന്നും ധനമന്ത്രാലയം അറിയിച്ചു. ബിറ്റ്‌കോയിന്‍ അടക്കമുള്ളവയുടെ വിലയില്‍ ഉറപ്പുകളൊന്നും നല്‍കാനില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പദ്ധതികളിലെ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും തകര്‍ച്ച യിലേക്കു കൂപ്പുകുത്താം. വിര്‍ച്വല്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ക്ക് ഇതിനകം മൂന്നു തവണ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കറന്‍സികള്‍ കൈവശം വയ്ക്കാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെണ്ടന്നും ധനകാര്യ മന്ത്രാലയം വിശദീകരിച്ചു. കഴിഞ്ഞിടെ കനത്ത കുതിപ്പുണ്ടായതോടെയാണ് ബിറ്റ്‌കോയിന് ഇത്രയധികം വില്‍പ്പനയുണ്ടണ്ടായത്.

എന്താണ് ബിറ്റ്‌കോയിന്‍?

ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു സൃഷ്ടിച്ചെടുത്ത വെര്‍ച്വല്‍ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. കംപ്യട്ടര്‍ ശ്രുംഘല വഴി ഇന്റര്‍നെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണം. രഹസ്യ നാണയങ്ങള്‍ അഥവാ ക്രിപ്‌റ്റോ കറന്‍സികള്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ ബിറ്റ്‌കോയിനാണ് പ്രസിദ്ധം. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഇന്‍ഡ്യയില്‍ അംഗീകാരമില്ല.

ഔദ്യോഗിക മധ്യവര്‍ത്തികളെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കി, രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കി ലോകത്തെവിടെയും പണമിടപാടുകള്‍ സാധ്യമാകുന്നതാണു ബിറ്റ്‌കോയിന്റെ സവിശേഷത. ഇത് ആശങ്കകള്‍ക്കും വഴിതുറന്നിട്ടുണ്ടണ്ട്. കേന്ദ്ര ബാങ്കുകള്‍ പോലും സ്വായത്തമാക്കാന്‍ വെമ്പല്‍ കൊള്ളുന്ന ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക വിദ്യയാണ് ബിറ്റ്‌കോയിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സ്വിഫ്റ്റ്, വയര്‍ട്രാന്‍സ്ഫര്‍, മൊബൈല്‍ വാലറ്റുകള്‍, ആര്‍ടിജിഎസ് എന്നിങ്ങനെ സകലവിധ ഇലക്ട്രോണിക് പണമിടപാടു ശ്രുംഘലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണ് ബിറ്റ്‌കോയിന്‍ പ്രവര്‍ത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങള്‍ പൂര്‍ണ്ണ രഹസ്യമായി വച്ചുകൊണ്ടണ്ട് ഉപജ്ഞാതാക്കളെപ്പോലെതന്നെ ഇടപാടുകാര്‍ക്കും അജ്ഞാതരായി തുടരാം.”

(മലയാള മനോരമ ഡിസംബര്‍ 28)

ക്രിപ്‌റ്റോകറന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് ബ്ലോക്ക്‌ചെയിന്‍ സംവിധാന ത്തിലാണെന്ന് പറഞ്ഞിരുന്നുവല്ലാ.

ബ്ലോക്ക്‌ചെയിന്‍ എന്നാല്‍ എന്താണ്?

മണി ചെയിന്‍പോലെ ഏതോ തട്ടിപ്പു വിദ്യയായിരിക്കാം – ഈ ബ്ലോക്ക്‌ചെയിന്‍ എന്നാണ് മിക്കവാറും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഇതൊരു സാധാരണ സംഭവമല്ല. സെതാഷി നകാമാട്ടോ എന്ന പേരിലുളള (തൂലികാനാമം പോലെ) ഒരാളോ ഒരുകൂട്ടം ആളുകളോ ചേര്‍ത്ത് അതിവിദഗ്ദ്ധമായി സൃഷ്ടിച്ചെടുത്ത ഒരു ഇന്റര്‍നെറ്റ് സംവിധാനമാണ് ബ്ലോക്ക്‌ചെയിന്‍. ബിറ്റ്‌കോയിന്‍ കൈവശമുള്ളവര്‍ക്ക് അതുപയോഗിക്കുന്നതിന്, കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഒരു മൊബൈല്‍ ആപ്പിലൂടെയോ കമ്പ്യൂട്ടര്‍ പ്രോഗ്രാമിലൂടെയോ ഉപയോഗിക്കാന്‍ ഒരു പേഴ്‌സ്‌പോലെ ബിറ്റ്‌കോയിന്‍ വാലറ്റ് ഉണ്ടായിരിക്കും.

സാധാരണക്കാരായ നമ്മള്‍ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാനോ, മറ്റൊരാള്‍ക്കു ട്രാന്‍സ്ഫര്‍ ചെയ്യാനോ, മറ്റു കമ്പനികളുടെ ഡേറ്റാബേസ് ഉപയോഗിക്കുന്നു. നമ്മുടെ രഹസ്യ വിവരങ്ങള്‍ (ബാങ്ക് അക്കൗണ്ട് പോലെയുള്ളവ) ആ കമ്പനികള്‍ക്ക് അവരുടെ സിസ്റ്റത്തില്‍ സേവ് ചെയ്യാന്‍ സാധിക്കും. ഇതിനു വിപരീതമായി, ഈ കമ്പനികളെ വിശ്വാസമില്ലാത്തതിനാല്‍, തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ മറ്റാര്‍ക്കും കാണാനോ പങ്കിടാനോ സാധിക്കാത്ത വിധം സുരക്ഷിതമാക്കുന്ന സാങ്കേതിക വിദ്യയാണ് ബ്ലോക്ക് ചെയിന്‍.

പ്രത്യേക സോഫ്റ്റ്‌വെയര്‍ മുഖേന എന്‍ക്രിപ്റ്റ് ചെയ്ത് അന്താ രാഷ്ട്രതലത്തില്‍ പതിനായിരക്കണക്ക് ഡിജിറ്റല്‍ വോള്‍ട്ടുകളില്‍ (കമ്പ്യൂട്ടര്‍ ശ്രുംഘല) ഇന്റര്‍നെറ്റു വഴി ശേഖരിച്ചു വയ്ക്കുന്നു. നമ്മുടെ സ്വന്തം കമ്പ്യൂട്ടറില്‍ ആരെങ്കിലും കയറി ഹായ്ക്കു ചെയ്താല്‍ പോലും ആ വിവരങ്ങള്‍ നശിപ്പിക്കാമെന്നല്ലാതെ, ശരിയായ രീതിയില്‍ വായിച്ചെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഇതേ വിവരങ്ങള്‍ സുരക്ഷിതമായി പല സ്ഥലങ്ങളിലുള്ള കമ്പ്യൂട്ടറുകളില്‍ സ്റ്റോറു ചെയ്തു കിടക്കുകയും ചെയ്യും.

ബ്ലോക്ക്‌ചെയിന്‍ എന്നു പറയുന്നത് വലിയ ഒരു കണക്കു പുസ്തകം പോലെ പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്ക് ശ്രുംഘലയാണ്. ബിറ്റ്‌കോയിന്‍ ഉപയോഗിച്ചുള്ള ഓരോ കൊടുക്കല്‍ വാങ്ങലുകളും അപ്പപ്പോള്‍ രേഖപ്പെടുത്തുന്നതിനാല്‍, ബിറ്റ്‌കോയിന്റെ ഉടമസ്ഥര്‍ക്ക് തത്സമയം പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ (ഉശഴശമേഹ ശെഴിമൗേൃല) മുഖേന സുരക്ഷിതമായിരിക്കുന്നതിനാല്‍, ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണമുള്ള സംവിധാനമാണിത്. അതുകൊണ്ടണ്ട് തട്ടിപ്പുകളോ, മറ്റു ചാര്‍ജ്ജുകളോ, ഉപയോഗിക്കുന്നവരുടെ വിവരങ്ങളുടെ സാങ്കേതിക മോഷണങ്ങളോ നടക്കാന്‍ സാധ്യത തീരെയില്ലെന്നു പറയാം.

തുടക്കത്തില്‍ ഈ സാതേികവിദ്യ ബിറ്റ്‌കോയിന്‍ ഉപയോഗത്തിനുവേണ്ടി വിഭാവന ചെയ്തതായിരുന്നെങ്കിലും, മറ്റു ക്രിപ്‌റ്റോകറന്‍സികള്‍ക്കും അതിലും ഉയര്‍ന്ന പ്രയോഗിക തലങ്ങളിലും ബ്ലോക്ക്‌ചെയിന്‍ വിദ്യ വിപ്ലവപരമായി അംഗീകരിക്കപ്പെട്ടു കൊണ്ടണ്ടിരിക്കുന്നു.

ഓരോ പത്തു മിനിറ്റിലും സ്വയമേ ഓഡിറ്റു ചെയ്യുന്ന സംവിധാനമുള്ള ഈ വിദ്യ സ്വയം ബാലന്‍സ് ചെയ്യപ്പെടുന്നതാണ്. ഇങ്ങനെ ഓരോ പത്തു മിനിറ്റിലും നടക്കുന്ന ഇടപാടുകളുടെ ഒരുഗ്രൂപ്പിനെ ''ബ്ലോക്ക്'' എന്നറിയപ്പെടുന്നു. ഇതുപോലെ തുടര്‍ന്നുകൊണ്ടേയണ്ടിരിക്കുന്ന സാങ്കേതികവിദ്യയാണ് ബ്ലോക്ക് ചെയിന്‍ എന്നു ലളിതമായി മനസ്സിലാക്കിയാല്‍ മതി.

ഇതുമൂലം നടക്കുന്ന ഇടപാടുകള്‍ വളരെ സുതാര്യമാണെന്നു മാത്രമല്ല, ഇതി ലേക്ക് കള്ളരേഖകള്‍ തിരുകിക്കയറ്റാനോ, ഡ്യൂപ്ലിക്കേറ്റ് ചെയ്യപ്പെടാനോ സാധ്യമാകാത്ത കോഡുകളാല്‍ സുരക്ഷിതമാക്കപ്പെട്ടതുമാണ്.

ഡിസ്‌ക്ലേയിമര്‍:

ബിറ്റ്‌കോയിര്‍ പോലെയുളള ക്രിപ്‌റ്റോ കറന്‍സിളുടെ പ്രവര്‍ത്തന രീതിയെപ്പ റ്റിയുളള ആധികാരികമായ ഒരു പഠനപരമ്പര മാത്രമാണിത്. ഷെയര്‍ മാര്‍ക്കറ്റിലോ ഊഹക്കച്ചവടങ്ങളിലോ സംഭവിക്കുന്നതിലും ഉയര്‍ന്ന ലാഭനഷ്ടങ്ങള്‍ സംഭവിക്കാവുന്ന ഒരു അദ്യശ്യമായ കറന്‍സി വ്യവസ്ഥയായതിനാല്‍, ഇവയുടെ വാങ്ങലുകള്‍, വില്പനകള്‍ എന്നിവ ഉപഭോക്താക്കള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം നടത്തേണ്ടണ്ടതാണ്. (തുടരും) 

Dr. Mathew Joys
Director, Board Secretary IAPC
Exec. Editor, JaiHind Vartha
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക