Image

കെഫാക് അന്തര്‍ജില്ലാ മത്സരങ്ങള്‍ പുരോഗമിക്കുന്നു; മുന്‍ ചാന്പ്യന്മാരായ ജില്ലാ ടീമുകള്‍ക്ക് ജയം

Published on 01 January, 2018
കെഫാക് അന്തര്‍ജില്ലാ മത്സരങ്ങള്‍ പുരോഗമിക്കുന്നു; മുന്‍ ചാന്പ്യന്മാരായ ജില്ലാ ടീമുകള്‍ക്ക് ജയം

കുവൈത്ത് സിറ്റി : കെഫാക് അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍ അഞ്ചിന്റെ രണ്ടാം വാരത്തിലേക്കു കടക്കുന്‌പോള്‍ മുന്‍ ചാന്പ്യന്മാരായ കാസര്‍ഗോഡ് , കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലാ ടീമുകള്‍ക്ക് ജയം. മിശ്രിഫിലെ യൂത്ത് പബ്ലിക് സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഗാലറിക്ക് മുന്പില്‍ ആവേശത്തോടെ ടീമുകള്‍ പോരാടിയപ്പോള്‍ പ്രവാസി ആസ്വാദകര്‍ക്ക് ഫുട്‌ബോള്‍ വിരുന്നായി മാറി വൈകിട്ട് മൂന്നിന് ആരംഭിച്ച ജില്ലാ മാസ്‌റ്റേഴ്‌സ് ലീഗിലെ ആദ്യ മത്സരത്തില്‍ കെഡിഎഫ്എ കോഴിക്കോട് പാലക്കാടിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കോഴിക്കോടിന് വേണ്ടി നിയാസ് രണ്ടും ശാഹുല്‍ ഒരു ഗോളും നേടി.

രണ്ടാമത്തെ മത്സരത്തില്‍ എംഎഫ്എകെ മലപ്പുറം ഒരു ഗോളിന് തൃശൂരിനെ പരാജയപ്പെടുത്തി. സലീമാണ് വിജയ ഗോള്‍ നേടിയത്. മൂന്നാം മത്സരത്തില്‍  കണ്ണൂര്‍ കെഇഎ കാസര്‍ഗോഡും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു . കണ്ണൂരിനു വേണ്ടി ഉണ്ണിയും കാസര്‍കോടിന് വേണ്ടി ഫൈസലുമാണ് ഗോള്‍ നേടിയത്. തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി സോക്കര്‍ ലീഗിലെ ആദ്യമത്സരത്തില്‍ മുന്‍ ചാന്പ്യന്മാരായ കെഇഎ കാസര്‍ഗോഡ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വയനാടിനെ പരാജയപ്പെടുത്തി. കാസര്‍ഗോഡിനുവേണ്ടി നിധീഷ് രണ്ടും അനീഷ് , അലി എന്നിവര്‍ ഓരോ ഗോളും നേടിയപ്പോള്‍ ഇര്‍ഷാദ് വയനാടിന്റെ ആശ്വാസ ഗോള്‍ നേടി.

രണ്ടാം മത്സരത്തില്‍ നിലവിലെ ജേതാക്കളായ കെഡിഎഫ്എ കോഴിക്കോട് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പാലക്കാടിനെ പരാജയപ്പെടുത്തി കോഴിക്കോടിന് വേണ്ടി ജാരിസ് രണ്ടും ശ്യാം ഒരു ഗോളും നേടി. മൂന്നാം മത്സരത്തില്‍ എംഫാഖ് മലപ്പുറം ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു കണ്ണൂരിനെ പരാജയപ്പെടുത്തി മലപ്പുറത്തിന് വേണ്ടി റയീസും , യുനുസുമാണ് ഗോള്‍ നേടിയത് . കാണികളെ ആവേശഭരിതരാക്കിയ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്  തൃശൂര്‍ അ എറണാകുളത്തെ പരാജയപ്പെടുത്തി തൃശൂരിന് വേണ്ടി റിതേഷ് രണ്ടും കിഷോര്‍ ഒരു ഗോള്‍ നേടിയപ്പോള്‍ എറണാകുളത്തിന് വേണ്ടി ഇബ്രാഹിം കുട്ടി ഇരട്ട ഗോളുകള്‍ നേടി . കുവൈത്തിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ഷൈനി ഫ്രാങ്ക് മത്സരങ്ങള്‍ വീക്ഷിക്കുന്നതിനു വേണ്ടി സന്നിഹിതയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക