Image

ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റിന് പുതിയ നേതൃത്വം

Published on 01 January, 2018
ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റിന് പുതിയ നേതൃത്വം

കുവൈത്ത് : കുവൈത്തിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വാര്‍ഷിക ജനറല്‍ പൊതുയോഗം ഡിസംബര്‍ 29 ന് (വെള്ളി) ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ നടന്നു. 

വൈസ് പ്രസിഡന്റ് സേവ്യര്‍ ആന്റണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലിം എം.എന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സാബു ടിവി സാന്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഫോക്ക് രക്ഷാധികാരി ജി.വി.മോഹന്‍ യോഗ നടപടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അനുശോചന പ്രമേയം ചാരിറ്റി സെക്രട്ടറി ശശികുമാര്‍ അവതരിപ്പിച്ചു. 

പുതിയ ഭാരവാഹികളായി കെ. ഓമനക്കുട്ടന്‍ (പ്രസിഡന്റ്), സേവ്യര്‍ ആന്റണി (ജനറല്‍ സെക്രട്ടറി), വിനോജ് കുമാര്‍ (ട്രഷറര്‍), അനൂപ് കുമാര്‍ (വൈസ് പ്രസിഡന്റ്), പി. സോമന്‍ (ജോയിന്റ് ട്രഷറര്‍), കെ.സി. രജിത്ത് (അഡ്മിന്‍ സെക്രട്ടറി), എം. ഷംജു (ആര്‍ട്‌സ് സെക്രട്ടറി), ടി.കെ. രാഘവന്‍ (ചാരിറ്റി സെക്രട്ടറി), എം.വി. ശ്രീശിന്‍ (മെംബര്‍ഷിപ് സെക്രട്ടറി), പി.വി. രമേശന്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി) എന്നിവരെ ഓഫീസ് ഭാരവാഹികളായും 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. ചടങ്ങില്‍ 40 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന മുതിര്‍ന്ന അംഗവും സംഘടനയുടെ ആദ്യകാല ഭാരവാഹിയുമായ ആമുക്കായ്ക്ക് മെട്രോ മെഡിക്കല്‍ ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍, ഉപദേശക സമിതി അംഗം പ്രവീണ്‍ അടുത്തില എന്നിവര്‍ ഫോക്കിന്റെ ഉപഹാരം സമ്മാനിച്ചു. 

വനിതാവേദി കണ്‍വീനര്‍ രമ സുധീര്‍, വിവിധ യൂണിറ്റ് പ്രതിനിധികള്‍, ഉപദേശക സമിതി അംഗങ്ങള്‍ മുന്‍ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക