Image

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ക്രിസ്മസ് ആഘോഷിച്ചു

Published on 01 January, 2018
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ക്രിസ്മസ് ആഘോഷിച്ചു

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ് ആഘോഷ പരിപാടികള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് കോണ്‍സല്‍ പ്രേം ചന്ദ് ഉദ്ഘാടനം ചെയ്തു. 

ഷാര്‍ജ മാര്‍ത്തോമ്മ ചര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌കോപ്പ കേക്ക് മുറിച്ചു ക്രിസ്മസ് സന്ദേശം നല്‍കി. ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ.റഹീം അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, കള്‍ച്ചറല്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ശ്രീപ്രകാശ്, കണ്‍വീനര്‍ എ.വി. മധു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ക്രിസ്മസ് ട്രീ മത്സരത്തില്‍ മാസ് ഷാര്‍ജ ഒന്നാം സ്ഥാനവും ടീം ബെന്‍ഹര്‍, സമദര്‍ശിനി ഷാര്‍ജ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി കരോള്‍ഗാനങ്ങളും കുട്ടികളുടെ നാടകവും അരങ്ങേറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക