Image

പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് നയന്‍താര

Published on 01 January, 2018
പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് നയന്‍താര
തന്നെ പിന്തുണച്ച് കൂടെ നിന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് നയന്‍താര. 

നയന്‍താരയുടെ കുറിപ്പ് വായിക്കാം. 

എന്റെ ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയ എന്റെ എല്ലാ ആരാധകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു പുതുവര്‍ഷമാകട്ടെ ഇതെന്നും ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. നിങ്ങള്‍ കാരണം ഞാന്‍ അനുഗൃഹീതയായി. സത്യസന്ധവും നിരുപാധികവുമായ സ്‌നേഹം ഉണ്ടെന്ന് നിങ്ങള്‍ എന്നെ ബോധ്യപ്പെടുത്തി തന്നു. ജീവിതം സുന്ദരമാണെന്ന് നിങ്ങള്‍ എനിക്കു തന്ന സ്‌നേഹം തെളിയിച്ചു. എന്ത് സാഹചര്യത്തിലായാലും ആത്മാര്‍പ്പണത്തോടെ കഠിനാധ്വാനം ചെയ്ത് ബാക്കിയെല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് കാത്തിരിക്കണമെന്നും നിങ്ങള്‍ എന്നെ പഠിപ്പിച്ചു. 

ഇത്രയും കാലം നിങ്ങള്‍ എനിക്കു തന്ന എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും എനിക്കു തിരിച്ചു തരാനുള്ളത് ഇതു മാത്രമാണ്. കഠിനമായി പരിശ്രമിക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന സിനിമകള്‍ക്കു പുറമേ 'അറം' പോലെയുളള ചിത്രങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ ചെലുത്തുക.

അറമിന് ഈ വിജയം സമ്മാനിച്ച എല്ലാ മാധ്യമങ്ങള്‍ക്കും പ്രിന്റ്, ടെലിവിഷന്‍, സാമൂഹിക മാധ്യമങ്ങള്‍, സിനിമ പ്രവര്‍ത്തകര്‍, സിനിമ നിരൂപകര്‍ എന്നിവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഒരുപാട് ശുഭകാര്യങ്ങളും സ്‌നേഹവും സമ്മാനിച്ച മനോഹര വര്‍ഷമായിരുന്നു ഇത്. അവ വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ എന്നെ സഹായിച്ച നിങ്ങള്‍ എല്ലാവര്‍ക്കും വളരെ നന്ദി. 

ഒന്നു മാത്രമേ പറയാനുള്ളൂ. ഞാന്‍ നിങ്ങളെയെല്ലാം ഒരുപാട് സ്‌നേഹിക്കുന്നു. ഇന്നു ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നതിനു കാരണം നിങ്ങളാണ്. നിങ്ങളുടെ ഹൃദയത്തില്‍ അല്‍പം ഇടം തന്നതിന് നന്ദി പറയുന്നു.
മനോഹരമായ വര്‍ഷമാകട്ടെ 2018
ദൈവം അനുഗ്രഹിക്കട്ടെ 
പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് നന്ദിയര്‍പ്പിച്ച് നയന്‍താര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക