Image

മലങ്കര അതിഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിക്ക് സ്ഥാനാരോഹണ വാര്‍ഷിക മംഗളങ്ങള്‍

സുനില്‍ മഞ്ഞിനിക്കര, പി.ആര്‍.ഒ. Published on 01 January, 2018
മലങ്കര അതിഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിക്ക് സ്ഥാനാരോഹണ വാര്‍ഷിക മംഗളങ്ങള്‍
ന്യൂയോര്‍ക്ക്: സുറിയാനി സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്റെ നവശില്പിയും അധിപനും  കര്‍മ്മമണ്ഡലത്തിലെ നിറസാന്നിദ്ധ്യവുമായ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ പതിന്നാലാമത് സ്ഥാനാരോഹണ വാര്‍ഷികം ഏറ്റവും സമുചിതമായി ആചരിക്കുന്നതിന് ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. 

2018 ജനുവരി 6നു ന്യൂജേഴ്‌സിയില്‍ പരാമസിലുള്ള മോര്‍ അഫ്രേം സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷ പരിപാടികളോടനുബന്ധിച്ച് സ്ഥാനാരോഹണ വാര്‍ഷികവും നടത്തുന്നതു സംബന്ധിച്ച ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി ഭദ്രാസന സെക്രട്ടറി റവ. ഡോ. ജെറി ജേക്കബ് അറിയിച്ചു. 2004 ജനുവരി 4ന് ആണ് അഭി. തിരുമേനി വാഴിക്കപ്പെട്ടതും ഈ ഭദ്രാസനത്തിന്റെ ചുമതല ഭാരമേല്പിക്കപ്പെട്ടതും.

വി. സഭയ്ക്ക് ചിരസ്മരണാര്‍ഹനായ പുണ്യപ്പെട്ട പിതാവ്, ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ എല്ലാ ആത്മീയാചാര്യ സ്ഥാനങ്ങളും നല്‍കി അനുഗ്രഹിക്കപ്പെട്ട അഭി. തീത്തോസ് മെത്രാപ്പോലീത്തായുടെ വരുംകാലങ്ങളിലെ എല്ലാ ശ്രേഷ്ഠാചാര്യ ശുശ്രൂഷകള്‍ക്കും ഭാവുകങ്ങള്‍ നേരുന്നതോടൊപ്പം, സര്‍വ്വ നിയന്താവിന്റെ നടത്തിപ്പിലേയ്ക്ക് ഭാരമേല്പിക്കയും  ചെയ്യുന്നു.



മലങ്കര അതിഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിക്ക് സ്ഥാനാരോഹണ വാര്‍ഷിക മംഗളങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക