Image

അര്‍ദ്ധനഗ്നരെ നമിക്കുന്നു ഞാന്‍ (കവിത: പി. ഹരികുമാര്‍)

പി. ഹരികുമാര്‍ Published on 02 January, 2018
 അര്‍ദ്ധനഗ്നരെ നമിക്കുന്നു ഞാന്‍ (കവിത: പി. ഹരികുമാര്‍)
കണ്ട് കണ്ട് കലങ്ങി
മനസാക്ഷി വിങ്ങി
മേല്‍മുണ്ടഴിച്ചു നല്‍കി
അര്‍ദ്ധനഗ്‌ന വ്രതമെടുത്തവനെ
വിനയത്തോടെ
നമിക്കുന്നു ഞാന്‍.

കൊണ്ട് കൊണ്ട് കലങ്ങി
കണ്ണീരില്‍ മുങ്ങി
ഉടുമുണ്ടഴിച്ചു കുരുക്കാക്കി
മനസാക്ഷി കുതിര്‍ത്ത് വിതച്ച്
പാടത്തലിഞ്ഞു മറഞ്ഞ
അര്‍ദ്ധനഗ്‌നരെ
വേദനയോടെ
നമിക്കുന്നു ഞാന്‍.

ആകാശത്തൂടെ പറന്നു കണ്ട് കണ്ട്
കണ്ണുകള്‍ കലങ്ങിക്കലങ്ങി
മനസ്സാക്ഷിയുയര്‍ത്തി വീശിവീശി
ഉച്ചത്തിലാണയിട്ടിട്ട്
അവശരായി
തളര്‍ന്നുറങ്ങുമര്‍ദ്ധനഗ്‌നരെ
വിറയോടെ
നമിക്കുന്നു ഞാന്‍.


 അര്‍ദ്ധനഗ്നരെ നമിക്കുന്നു ഞാന്‍ (കവിത: പി. ഹരികുമാര്‍)
Join WhatsApp News
സംഭ്രമൻ 2018-01-02 16:21:01
പൂർണ്ണ നഗ്നരെ  കണ്ടിട്ടും 
കണ്ടില്ലെന്നു നടിക്കും കവി 
എവിടെയാണ് നിങ്ങൾക്ക് 
കാഴ്ച പോയത് ? 
നഗ്നരെ ഉടുപ്പിക്കാതെ 
കവിത കുറിച്ചിട്ടെന്തു കാര്യം 
കവിത വായിച്ചാൽ 
പട്ടിണി മാറുമോ ?
തണുപ്പ്മാറുമോ ?
കാവ്യാംഗനയുണ്ടായിരുന്നേൽ 
കെട്ടിപ്പിടിച്ചു കിടന്ന് 
തണുപ്പ് മാറ്റാമായിരുന്നു 
എങ്കിലും ഇത് വലിച്ചു കീറി 
കത്തിച്ചു ഞാൻ 
തണുപ്പ്‌ മാറ്റട്ടെ 

നഗ്നൻ 2018-01-02 19:07:39
കണ്ട് കണ്ട് ‘കലക്കി’
എന്ന് ഞാൻ പറയുന്നു
ഒരു കവിയെങ്കിലും
‘ഡോ’ യും ‘പി എച്ഛ് ഡി’ യും
വഴിവക്കിൽ വെടിഞ്ഞ്
വെറും തട്ടുകടയിൽ
വിളമ്പും വിഭവം പോലെ
കൊള്ളാമെങ്കിൽ കഴിക്കൂ എന്ന്.
അതല്ലേ സാറേ 
അതിന്റെ ഒരു ഇത്


അർദ്ധ നാരീശ്വരി 2018-01-02 23:25:23
കണ്ട് കണ്ട് കലങ്ങി 
നിങ്ങൾ മുണ്ടഴിച്ചപ്പോൾ 
കണ്ടു ഞെട്ടി ഞാൻ 
മുണ്ടിന്റെ അർദ്ധം കീറി 
നിങ്ങളെ അർദ്ധനഗ്ന്നാക്കി
ഇന്ന് ഞാൻ  നഗ്ന്നാണ്  
എന്ന്  നിറുത്തും ഈ 
കവിതയുടെ 
തുണിപറിക്കൽ നിങ്ങൾ ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക