Image

ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്‌സ് ക്ലബ്ബ് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 02 January, 2018
ഫ്രാങ്ക്ഫര്‍ട്ട്  സ്‌പോര്‍ട്‌സ്  ക്ലബ്ബ് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ക്രിസ്റ്റഫറസ് പള്ളി ഹാളില്‍ വച്ച് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു. ഹാളില്‍ കൂടിയ ക്ലബ്ബ് അംഗങ്ങയെും, സുഹ്യുത്തുക്കളെയും, അതിഥികളെയും സ്‌പോര്‍ട്‌സ് ക്ലബ്ബിന് വേണ്ടി ജോസഫ് പീലിപ്പോസ് സ്വാഗതംചെയ്തു.  വൈകുന്നേരം എട്ടു മണിക്ക് പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് വിഭവസമ്യദ്ധമായ സില്‍വെസ്റ്റര്‍ അത്താഴം കഴിച്ചു. അതിന് ശേഷം സിനിമാറ്റിക്, ബോളിവുഡ് ഗാനാലാപങ്ങളും ഡാന്‍സുകളുമായി അര്‍ദ്ധരാത്രി വരെ ചെലവഴിച്ചു. കഴിഞ്ഞുപോയ 2017 ല്‍ കിട്ടിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിപറഞ്ഞ് പ്രത്യാശയോടെ പുതുവത്സരത്തിലേക്ക് കടക്കാമെന്ന് പറഞ്ഞ് ഫാ.സേവ്യര്‍ മാണക്കത്താന്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.

അര്‍ദ്ധരാത്രി ക്യത്യം 12 മണിക്ക്് ഷാംപെയിന്‍ നുകര്‍ന്ന് 2017 വര്‍ഷത്തോട് വിട പറഞ്ഞ് പ്രത്യോശയോടെ 2018 നെ വരവേറ്റു. തുടര്‍ന്ന് ഈ ആഘോഷത്തില്‍ പങ്കെടുത്തവര്‍ പരസ്പരം പുതുവത്സരാശംസകള്‍ നേര്‍ന്നു. പിന്നീട് നയന മനോഹരമായ വെടിക്കെട്ടോടെ പുലര്‍ച്ച വരെ ആഘോഷം തുടര്‍ന്നു. പുതുവത്സരാരംഭത്തില്‍ ലില്ലി കൈപ്പള്ളിമണ്ണില്‍ ഉണ്ടാക്കിയ രുചികരമായ പായസവും അതോടൊപ്പം കേക്കും എല്ലാവര്‍ക്കും നല്‍കി. പുതുവത്സരാഘോഷങ്ങള്‍ക്ക് സൈമണ്‍ കൈപ്പള്ളിമണ്ണില്‍, തോമസ് കുളത്തില്‍ എന്നിവര്‍ മ്യൂസിക് സംവിധാനവും, ശബ്ദവും വെളിച്ചവും നല്‍കി താളാത്മകമാക്കി. സേവ്യര്‍ പള്ളിവാതുക്കല്‍ ആഘോഷത്തില്‍  പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ആന്റണി തേവര്‍പാടത്തിന്റെ നേത്യുത്വത്തില്‍ ദൈവനന്ദി ഗാനാലാപനം നടത്തി. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഭാരവാഹികളുടെ കൂട്ടായ പ്രവര്‍ത്തനം ഈ വര്‍ഷാന്ത്യാ, പുതുവത്സരാഘോഷം മികവുറ്റതാക്കി.

ജോണ്‍ മാത്യു, (പ്രസിഡന്‍െ്), ജോസഫ് പീലിപ്പോസ് (വൈസ് പ്രസിഡന്‍െ്),  സിജോ മാമ്പള്ളി (കമ്മറ്റി മെംമ്പര്‍) സേവ്യര്‍ പള്ളിവാതുക്കല്‍ (ട്രഷറര്‍) എന്നിവരാണ് സംഘടനയുടെ ഇപ്പോഴത്തെ സാരഥികള്‍. ജര്‍മനിയിലെ ആദ്യകാല ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ട് കഴിഞ്ഞ നാല്പത്തി അഞ്ച് വര്‍ഷമായി സുഗമമായി പ്രവര്‍ത്തിച്ച് വരുന്നു. എല്ലാവര്‍ഷങ്ങളിലും സ്‌പോര്‍ട്‌സ് ഫെറയിന്‍ അംഗങ്ങള്‍ക്കും, സുഹ്യുത്തുക്കള്‍ക്കുമായി വര്‍ഷാന്ത്യാ- പുതുവത്സരാഘോഷം മുടക്കം കൂടാതെ നടത്തി വരുന്നു.


ഫ്രാങ്ക്ഫര്‍ട്ട്  സ്‌പോര്‍ട്‌സ്  ക്ലബ്ബ് വര്‍ഷാന്ത്യവും പുതുവത്സരവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക