Image

പ്രേക്ഷകര്‍ക്ക് പിന്തുണയുമായി നടന്‍ പ്രതാപ് പോത്തന്‍

Published on 02 January, 2018
പ്രേക്ഷകര്‍ക്ക് പിന്തുണയുമായി നടന്‍ പ്രതാപ് പോത്തന്‍
പ്രേക്ഷകര്‍ക്ക് പിന്തുണയുമായി നടന്‍ പ്രതാപ് പോത്തന്‍ 

തെരുവില്‍ സര്‍ക്കസ് കളിക്കുന്നവരും, സിനിമയില്‍ അഭിനയിക്കുന്നവരും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്. തെരുവില്‍ കളിക്കുന്നവര്‍ക് കാണികള്‍ ഇഷ്ടമെങ്കില്‍ മാത്രം പണം നല്‍കിയാല്‍ മതി. 

എന്നാല്‍ ഒരു സിനിമക്ക്, അത് ഇഷ്ടം ആയാലും ഇല്ലെങ്കിലും പണം കൊടുക്കണം. ഞാന്‍ ഉള്‍പ്പടെ ഉള്ള സിനിമ പ്രവര്‍ത്തകര്‍ ജീവിച്ചു പോകുന്നത് സാധാരണക്കാരുടെ വിയര്‍പ്പിന്റെ വിലയില്‍ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്. ഞങ്ങള്‍ ഉള്‍പ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോള്‍ ആണ് പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല. പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. 

ഞങ്ങളെ പോലെ പലരും വളര്‍ന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകര്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരവും ആയിരിക്കും.
-പ്രതാപ് പോത്തന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക