Image

അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്, നവവല്‍സര പരിപാടികള്‍ കൊണ്ടാടി

സതീഷ് പദ്മനാഭന്‍ Published on 02 January, 2018
 അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്, നവവല്‍സര പരിപാടികള്‍ കൊണ്ടാടി
അരിസോണ: അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവല്‍സര പരിപാടികള്‍ ഫീനിക്‌സിലെ ഇന്തോ അമേരിക്കന്‍ സെന്ററില്‍ കൊണ്ടാടി. ഫീനിക്‌സ് സിറ്റി കൗണ്‍സില്‍ വുമണും മേയര്‍ കാന്‍ഡിഡേറ്റുമായ കേറ്റ് ഗയീഗോ ഈ വര്‍ഷത്തെ പരിപാടികളുടെ മുഖ്യാതിഥിയായിരുന്നു. ഫീനിക്‌സ് സെന്റ് പീറ്റേഴ്‌സ് ജാക്കോബിറ്റ് പള്ളിയിലെ ഫാ. സജി മാര്‍ക്കോസ് ക്രിസ്മസ് സന്ദേശം കൈമാറി.

ഗീതാ രാജയും ശില്‍പാ പൗളിയും പരിപാടികളുടെ മുഖ്യ അവതാരകര്‍ ആയിരുന്നു. ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിപാടികള്‍ സാന്താക്ലോസിന്റെ ക്രിസ്മസ് നവവത്സര സന്ദേശത്തോടെ അവസാനിച്ചു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റേകി. മാര്‍ഗ്ഗംകളി, ക്രിസ്മസ് കാരള്‍ കോമഡി സ്കിറ്റ് തുടങ്ങി നിരവധി പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് ചാരുതയേറ്റി.

ശ്രീകുമാര്‍ നമ്പ്യാറിന്റെയും ബിനു തങ്കച്ചന്റെയും നേതൃത്വത്തില്‍ തയാറാക്കിയ ക്രിസ്മസ് സദ്യ വളരെ വിഭവ സമൃദ്ധമായിരുന്നു. പരിപാടികളുമായി സഹകരിച്ച ഏവരോടും അരിസോണ മലയാളി അസോസിയേഷന്‍ കമ്മിറ്റി ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
 അരിസോണ മലയാളി അസോസിയേഷന്‍ ക്രിസ്മസ്, നവവല്‍സര പരിപാടികള്‍ കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക