Image

റിമ-സുരാജ് ചിത്രം ആഭാസത്തിന് സെന്‍സര്‍ കുരുക്ക്

Published on 02 January, 2018
റിമ-സുരാജ് ചിത്രം ആഭാസത്തിന് സെന്‍സര്‍ കുരുക്ക്
റിമ കല്ലിങ്കലും സുരാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ആഭാസം സെന്‍സര്‍ കുരുക്കില്‍. നവാഗത സംവിധായകനായ ജൂബ്ത് നമ്രാഡത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശീതള്‍ ശ്യാമും പ്രധാന വേഷത്തിലെത്തുന്നു. ജൂബിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിട്ടുള്ളത്. ഈ ആഴ്ച റിലീസിങ്ങിനൊരുങ്ങുമ്പോഴാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കുരുക്കായി മാറിയത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. സിനിമയിലെ ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ എ സര്‍ട്ടിഫിക്കറ്റ് തരാമെന്നും എന്നാല്‍ അക്കാര്യം തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്നുമാണ് ആഭാസം ടീം പറയുന്നത്. ഇതു സംബന്ധിച്ച്# ആഭാസം ടീം അണിയറ പ്രവര്‍ത്തകരുടെ കുറിപ്പ് വായിക്കാം.
ജനുവരി അഞ്ചിന് റിലീസ് തീയതി നിശ്ചയിച്ച ആഭാസം എന്ന ഞങ്ങളുടെ കൊച്ചു സിനിമ സെന്‍സര്‍ കുരുക്കില്‍പെട്ട് റിലീസ് നീട്ടി വച്ച വിവരം വ്യസന സമേതം അറിയിച്ചു കൊള്ളട്ടെ. ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍ മാത്രം എ സര്‍ട്ടിഫിക്കറ്റ് തരാമത്രേ. അങ്ങനെയൊരു ഔദാര്യം പറ്റാന്‍ മാത്രം തെറ്റൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല എന്നു ഞങ്ങള്‍ വിശ്വസിക്കുന്നതു കൊണ്ടും ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുത പ്രകടമായതു കൊണ്ടും ഞങ്ങള്‍ റിവ്യൂ കമ്മിറ്റിക്ക് അപ്പീല്‍ പോവുകയാണ്. ഇതു വരെ കൂടെ നിന്ന അഭ്യുദയ കാംക്ഷികള്‍ക്കും സ്‌നേഹമുള്ള മനസുകള്‍ക്കും നന്ദി പറഞ്ഞു കൊണ്ട് തുടര്‍ന്നും കൂടെയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു.
റിമ-സുരാജ് ചിത്രം ആഭാസത്തിന് സെന്‍സര്‍ കുരുക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക