Image

കഴിഞ്ഞ വര്‍ഷം ജോലിക്കിടെ കൊല്ലപ്പെട്ടത് 81 മാധ്യമ പ്രവര്‍ത്തകര്‍

Published on 02 January, 2018
കഴിഞ്ഞ വര്‍ഷം ജോലിക്കിടെ കൊല്ലപ്പെട്ടത് 81 മാധ്യമ പ്രവര്‍ത്തകര്‍

ബ്രസല്‍സ്: പോയ വര്‍ഷം ലോകത്താകമാനം ജോലിക്കിടെ കൊല്ലപ്പെട്ടത് 81 മാധ്യമ പ്രവര്‍ത്തകരെന്ന് അന്തരാഷ്ട്ര ജേണലിസ്റ്റ് ഫെഡറേഷന്‍. 2016ലേതിനെക്കാള്‍ മരണ സംഖ്യയില്‍ കുറവുണ്ടായെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് വര്‍ഷാവസാനം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ 93 പേരാണ് കൊല്ലപ്പെട്ടിരുന്നത്. പലരാജ്യങ്ങളിലായി നിരവധി മാധ്യമപ്രവര്‍ത്തകര്‍ ജയിലിലടയ്ക്കപ്പെട്ടതായും ഇവരില്‍ 250ലേറെ പേര്‍ ഇപ്പോഴും തടവില്‍ കഴിയുന്നതായും ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് മെക്‌സിക്കോയിലാണ്.

പിറകെ അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ തുടങ്ങിയ യുദ്ധബാധിത രാജ്യങ്ങളാണ്. ഇതിന് പിറകില്‍ ആറു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഇന്ത്യയാണ്. ഏഷ്യപസഫിക് രാജ്യങ്ങളിലാണ് ഏറ്റവുമധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. ഏറ്റവുമധികം പത്രക്കാര്‍ ജയിലില്‍ കിടക്കുന്നത് തുര്‍ക്കിയിലാണ്. പട്ടാള അട്ടിമറിശ്രമത്തെ സഹായിച്ചതായി ആരോപിച്ചാണ് പ്രമുഖ പത്രപ്രവര്‍ത്തകരടക്കം തുര്‍ക്കിയില്‍ ജയിലിലായത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക