ലണ്ടന്‍: പ്രമുഖ പ്രവാസി സംഘടനയായ സേവനം യുകെ ജനുവരി ഒന്നു മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ഒരു മാസത്തെ മെംബര്‍ഷിപ്പ് കാന്പയിന് തുടക്കം കുറിക്കുന്നു.
ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ പിന്തുടര്ന്ന് ജാതിയുടേയോ മതത്തിന്േ!റയോ മതില്‍കെട്ടുകളില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സേവനം യുകെ. ആ ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്ന ശ്രദ്ധേയമായ പ്രവാസി സംഘടനയായ സേവനം യുകെയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒരു മാസം നീളുന്ന മെംബര്‍ഷിപ്പ് കാന്പയിന് നടത്തുന്നത്. ലോകത്ത് ജാതിയുടേയും മതത്തിന്റെയും പേരില്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും നടക്കുന്ന കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ കൂടുതല്‍ പ്രാധാന്യം കൈവരുന്നത്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ഗുരുവിന്റെ വാക്കുകളുടെ പുരോഗമന ചിന്താഗതി ഒരു തലമുറയെ സൃഷ്ടിക്കുകയും നയിക്കുകയും ചെയ്തു. രാജ്യത്ത് നടമാടിയ ഉച്ചനീചത്വത്തിനും ജാതി വര്ണ്ണനയ്ക്കുമെതിരെ പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരുവിന്റെ ചിന്തകള്‍ ലോക ജനതയിലേക്കെത്തിക്കുക എന്ന ദൗത്യമാണ് സേവനം യുകെ ഏറ്റെടുത്തിരിക്കുന്നത്. ഈ സുദീര്‍ഘമായ ദൗത്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുകെയുടെ ഏത് ഭാഗത്തുനിന്നു വേണമെങ്കിലും മെംബര്ഷിപ്പെടുക്കാം. കേവലം ഒരു പൗണ്ട് മാത്രം നല്കി ഈ വാര്‍ത്തയില്‍ താഴെ നല്കുന്ന ലിങ്കിലൂടെ മെംബര്‍ഷിപ്പ് നേടാം.
യുകെയുടെ ഏതുകോണില്‍ നിന്നുവേണമെങ്കിലും സേവനം യുകെയുടെ സംഘടനയില്‍ അണിചേരാവുന്നതാണ്. സംഘടനയുടെ ഭാഗമാകുന്നതോടെ സേവനത്തിന്റെ പാതയില്‍ നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടേതായ പങ്കുവഹിക്കാവുന്നതാണ്. നമ്മള് മനുഷ്യജാതിയാണെന്ന ഗുരുവിന്റെ ആ വാക്കുകളാണ് ഇക്കാലത്ത് പ്രസക്തമായിട്ടുള്ളത്. മാറിചിന്തിക്കേണ്ട കാലം ആഗതമായിരിക്കുന്നു. ജാതിയും മതവുമല്ല നമ്മള് ഒന്നാണെന്ന തിരിച്ചറിവാണ് ആവശ്യം. പരസ്പരം സ്നേഹിച്ചും സഹായിച്ചും മുന്നോട്ടുള്ള ജീവിതം ആനന്ദകരമാക്കണമെന്നുള്ളതാണ് സേവനം യുകെ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന ആശയം.
രജിസ്ട്രേഷന് ലിങ്ക് http://www.sevanamuk.com/registration/
റിപ്പോര്‍ട്ട്: ദിനേശ് വെള്ളാപ്പിള്ളി