Image

അഭിഷേകാഗ്‌നി രണ്ടാം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ നാലു വരെ

Published on 02 January, 2018
അഭിഷേകാഗ്‌നി രണ്ടാം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ നാലു വരെ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി രണ്ടാം ബൈബിള്‍ കണ്‍വന്‍ഷന്‍ രൂപതയുടെ എട്ടു റീജണുകളിലായി ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ നാലു വരെ തീയതികളില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍ ജനറല്‍ കോ ഓര്‍ഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ഏകദിന ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത് പ്രശസ്ത വചനപ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലാണ്. 

ഒക്ടോബര്‍ 20 ന് കവന്‍ട്രിയിലും 21 ന് സ്‌കോട്ട്‌ലന്‍ഡിലും 24 ന് പ്രസ്റ്റണിലും 26 ന് കേംബ്രിഡ്ജിലും 27 ന് സൗത്താംപ്ടണിലും 28 ന് ബ്രിസ്‌റ്റോള്‍ – കാര്‍ഡിഫിലും നവംബര്‍ മൂന്നിന് മാഞ്ചസ്റ്ററിലും നാലിന് ലണ്ടനിലും കണ്‍വന്‍ഷനുകള്‍ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകുന്നേരം അഞ്ചു വരെയായിരിക്കും ശുശ്രൂഷകള്‍. റീജണല്‍ ഡയറക്ടറന്മാരായ ഫാ. ജയ്‌സണ്‍ കരിപ്പായി, ഫാ. ജോസഫ് വെന്പാടുംന്തറ വിസി, ഫാ. മാത്യു ചൂരപൊയ്കയില്‍, ഫാ. ഫിലിപ്പ് പന്തമാക്കല്‍, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്ടി, ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് തുടങ്ങിയവര്‍ വിവിധ റീജണുകളിലെ ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കും.

ശൂശ്രൂഷകളുടെ വിജയത്തിനായി ഒക്ടോബര്‍ 19ന് വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെ ജാഗരണ പ്രാര്‍ഥനയും ദിവ്യകാരുണ്യ ആരാധനയും പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികളേവരും ധ്യാനത്തില്‍ പങ്കുചേരാന്‍ വേണ്ട ക്രമീകരണങ്ങള്‍ മുന്‍കൂട്ടി നടത്തണമെന്നും പ്രാര്‍ഥിച്ചൊരുങ്ങണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക