Image

സൗദി അറേബ്യയിലും യുഎഇയിലും മൂല്യവര്‍ധിത നികുതി

Published on 02 January, 2018
സൗദി അറേബ്യയിലും യുഎഇയിലും മൂല്യവര്‍ധിത നികുതി

ദുബായ്: സൗദി അറേബ്യയും യുഎഇയും മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കി. നികുതിയില്ലാത്തതായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ പ്രത്യേകത. അറിയപ്പെട്ടിരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യമായാണ് വാറ്റ് സന്പ്രദായം നടപ്പിലാക്കുന്നത്. കൂടാതെ, പെട്രോള്‍ വിലയില്‍ 127 ശതമാനം വര്‍ധനയും സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രൂഡ് വില താഴ്ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ വരുമാനം ഉയര്‍ത്തുന്നതിന്റെ നടപടികള്‍ ആവിഷ്‌കരിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണമാണ് വാറ്റ് നടപ്പാക്കിയത്. വരുമാനം ഉയര്‍ത്തുകയാണു ലക്ഷ്യം.

ഇരുരാജ്യങ്ങളും ചരക്കു സേവനങ്ങള്‍ക്ക് വാണിജ്യനികുതി അഞ്ചു ശതമാനമാക്കി. ഇതുവഴി 2018ല്‍ 2,100 കോടി ഡോളര്‍ സമാഹരിക്കുകയാണു ലക്ഷ്യം. ജിഡിപിയുടെ രണ്ടു ശതമാനം വരുമിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക