Image

ടെക്‌സസ്സില്‍ നിന്നും കാണാതായി രണ്ടു സഹോദരിമാരെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

പി.പി.ചെറിയാന്‍ Published on 03 January, 2018
ടെക്‌സസ്സില്‍ നിന്നും കാണാതായി രണ്ടു സഹോദരിമാരെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
റൗണ്ട്‌റോക്ക്(ടെക്‌സസ്): ഡിസംബര്‍ 31 ഞായറാഴ്ച മുതല്‍ കാണാതായ ഏഴും, പതിനാലും വയസ്സുള്ള സഹോദരിമാരെ കണ്ടെത്തുന്നതിന് റൗണ്ട് റോക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു.

ഞായറാഴ്ച വെല്‍ഫെയര്‍ ചെക്ക് നടത്തുന്നതിനിടെ ഇവരുടെ മാതാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. 44 വയസ്സുള്ള റ്റോണിയാ ബേറ്റാസാണ് കൊല്ലപ്പെട്ടത്.

മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന ടെറി മൈല്‍സ് എന്ന നാല്‍പത്തിനാലുക്കാരനെയാണ് കുട്ടികളെ തട്ടികൊണ്ടുപോയതിനും, മാതാവിന്റെ കൊലപാതകത്തിലും സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ടെറിമൈല്‍സിനെ അവസാനമായി റൗണ്ട് റോക്കില്‍ കണ്ടിരുന്നത്.
കുട്ടികള്‍ അപ്രതീക്ഷിതമായതിനെ തുടര്‍ന്ന് പോലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ടെക്‌സസ് ലൈസെന്‍സ് പ്ലേറ്റ് JGH9845, 2017 ഹുണ്ടെയ് ഏക്‌സന്റാണ് പോലീസ് അന്വേഷിക്കുന്നത്.

കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമല്ല മൈല്‍സിന്റെ കൂടെ പോയിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് (തിങ്കളാഴ്ച) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലീസ് ചീഫ് അലന്‍ ബാക്‌സ പറഞ്ഞു. കുട്ടികളേയോ, വാഹനത്തേയോ, ടെറിമൈല്‍സിനെയോ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 512 218 5516 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് ചീഫ് അഭ്യര്‍ത്ഥിച്ചു.

ടെക്‌സസ്സില്‍ നിന്നും കാണാതായി രണ്ടു സഹോദരിമാരെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ത്ഥിച്ചുടെക്‌സസ്സില്‍ നിന്നും കാണാതായി രണ്ടു സഹോദരിമാരെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ത്ഥിച്ചുടെക്‌സസ്സില്‍ നിന്നും കാണാതായി രണ്ടു സഹോദരിമാരെ കണ്ടെത്തുന്നതിന് പോലീസ് സഹായമഭ്യര്‍ത്ഥിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക