Image

ന്യൂജേഴ്‌സിയിലെ ആദ്യ സിക്ക് മേയര്‍ രവി ഭല്ല ചുമതലയേറ്റു

പി.പി.ചെറിയാന്‍ Published on 03 January, 2018
ന്യൂജേഴ്‌സിയിലെ  ആദ്യ സിക്ക് മേയര്‍ രവി ഭല്ല  ചുമതലയേറ്റു
ന്യൂജേഴ്‌സി: സംസ്ഥാന ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ത്ത് ഹൊബോക്കന്‍(Hoboken) സിറ്റിയില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് സമുദായാംഗം രവി ഭല്ല (43) ജനുവരി 1ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

ഹൊബോക്കന്‍ സിറ്റിയുടെ 39-ാമത് മേയറായി തിരഞ്ഞെടുക്കപ്പെട്ട രവി ഭല്ലയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സമുദായാംഗങ്ങള്‍ പരസ്പരം ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും താന്‍ നേതൃത്വം നല്‍കുന്ന സിറ്റിയിലെ പൗരന്മാര്‍ മറ്റുള്ളവരെ സുഹൃത്തുക്കളായി കാണണമെന്നും അഭ്യര്‍ത്ഥിച്ചു.

സിറ്റി ജീവനക്കാര്‍ക്ക് ഏതൊരു വ്യക്തിയോടും അവരുടെ പൗരത്വത്തെകുറിച്ചോ, ഇമ്മിഗ്രേഷന്‍ സ്റ്റാറ്റസിനെ കുറിച്ചോ, ചോദിച്ചു മനസ്സിലാക്കുന്നതിന് അവകാശം നല്‍കുന്ന പന്ത്രണ്ട് പേജ് വരുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് മേയറായി ചുമതലയേറ്റ് ആദ്യമായി ഒപ്പിട്ടത്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണകൂടത്തോടു പൂര്‍ണ്ണമായും കൂറു പുലര്‍ത്തുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു   ആദ്യ എക്‌സിക്യൂട്ടീവ് ഉത്തരവ്.

ഫെഡറല്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാവുന്ന രീതിയില്‍ ഇമ്മിഗ്രേഷനെ സംബന്ധിച്ചുള്ള എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കണമെന്നും മേയര്‍ ഉത്തരവിട്ടിട്ടുണ്ട്.

അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ന്യൂജേഴ്‌സി ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമോല്‍ സിന്‍ഹ മേയറുടെ നടപടികളെ സ്വാഗതം ചെയ്തു.

ന്യൂജേഴ്‌സിയിലെ  ആദ്യ സിക്ക് മേയര്‍ രവി ഭല്ല  ചുമതലയേറ്റുന്യൂജേഴ്‌സിയിലെ  ആദ്യ സിക്ക് മേയര്‍ രവി ഭല്ല  ചുമതലയേറ്റുന്യൂജേഴ്‌സിയിലെ  ആദ്യ സിക്ക് മേയര്‍ രവി ഭല്ല  ചുമതലയേറ്റു
Join WhatsApp News
Mathew V. Zacharia, NEW YORK 2018-01-03 09:05:19
Congratulation to New Jersey , Hoboken Mayor, Ravi Singh.
Mathew V. Zacharia, New York.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക