Image

പ്രസിഡന്റിന്റെ ആദ്യ വര്‍ഷം: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 03 January, 2018
പ്രസിഡന്റിന്റെ ആദ്യ വര്‍ഷം: ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: അധികാരത്തില്‍ ഒരു വര്‍ഷം ജനുവരി 20 ന് പിന്നിടുമ്പോഴും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംമ്പ് നേരിടുന്ന വിമര്‍ശനങ്ങളും എതിര്‍പ്പുകളും പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. അധികാരത്ില്‍ എത്തുന്നതിന്റെ ഓരോ പടവിലും- പ്രൈമറികള്‍, പാര്‍ട്ടി ടിക്കറ്റ്, തിരഞ്ഞെടുപ്പില്‍ ഭൂരി പക്ഷം പോപ്പുലര്‍ വോട്ടുകള്‍ നഷ്ടമായത് ട്രംമ്പ് ഇവ നേരിട്ടാണ് മുന്നേറിയത് 

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറാന്‍ ശ്രമിച്ചപ്പോഴും കടുത്ത എതിര്‍പ്പാണുണ്ടായത്. തന്റെ മുന്‍ഗാമിയുടെ ഭരണത്തില്‍ സമ്പദ് വ്യവസ്ഥ കാര്യമായ പുരോഗതി കൈവരിച്ചില്ല എന്ന തിരിച്ചറിവായിരിക്കണം ട്രംമ്പിനെ അമേരിക്ക ഫസ്റ്റ് മുദ്രാവാക്യം വീറോടെ നടപ്പാക്കുവാന്‍ പ്രേരിപ്പിച്ചത്. അഫോഡബിള്‍ കെയര്‍ ആക്ട് റദ്ധാക്കുവാനും നികുതി നിയമം പുതുക്കുവാനും നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ല. അഫോഡബിള്‍ കെയര്‍ ആക്ടിന്റെ പേരില്‍ നടത്തിയിരുന്ന കുറെയധികം പാഴ് ചെലവുകള്‍ ഈയിടെ അവസാനിച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് 'വില്‍ക്കാനായി' ഇന്‍ഷുറന്‍സ് എക്‌സ്‌ചേഞ്ചുകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആയിരക്കണക്കിന് ഏജന്റ്മാര്‍ക്ക് വേണ്ടി നല്‍കിയിരുന്ന ധനം ഫെഡറല്‍ ഗവണ്മെന്റിന് മിച്ചമായി ലഭിച്ചിട്ടുണ്ടാവണം.

പുതിയ നികുതി നിയമത്തില്‍ ഏറെ ഇളവുകള്‍ സമ്പന്നര്‍ക്കാണ് എന്ന യാഥാര്‍ത്ഥ്യം ശേഷിക്കുന്നു.  സാധാരണക്കാര്‍ക്ക് തല്‍ക്കാലം ചില ഇളവുകള്‍ ലഭിക്കുമെങ്കിലും 2027 ആകുമ്പോള്‍ ഈ ഇളവുകള്‍ അപ്രത്യക്ഷമാകാനാണ് സാധ്യത. പ്രസിഡന്റ് ജോര്‍ജ് ഡബ്‌ളിയൂ ബുഷ് നികുതി ഇളവുകള്‍ നടപ്പാക്കിയപ്പോഴും ഈ ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് അമേരിക്കയില്‍ ഉണ്ടായ ദുരന്തങ്ങള്‍ (9/11, ചുഴലിക്കാറ്റുകളും വെള്ളപ്പൊക്കവും)  വിശദമായ വിശകലനത്തില്‍ നിന്ന് പലരെയും അകറ്റി നിര്‍ത്തി. ട്രമ്പിന്റെ പ്രഖ്യാപനങ്ങളും നയങ്ങളും അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയെ ഒറ്റപ്പെടുത്തി എന്ന് ആരോപണമുണ്ട്. ഒരു മുഖ്യ കളിക്കാരനായിരുന്ന അമേരിക്ക ആ സ്ഥാനം ചൈനയ്ക്കക്കും റഷ്യയ്ക്കും ഫ്രാന്‍സിനും ജര്‍മ്മനിക്കും ഒഴിഞ്ഞു കൊടുത്തിരിക്കുകയാണ് എന്നാണ് ആരോപണം, ആഗോള താപനം ചൈന സജീവമായി മുന്നോട്ട് വന്ന് ചര്‍ച്ച ചെയ്യുന്നു. സിറിയന്‍ സമാധാന ചര്‍ച്ചകള്‍ക്ക്  ഇപ്പോള്‍ റഷ്യ മുന്‍കൈ എടുക്കുന്നു. റഷ്യയെ (പുടിനെ) വിമര്‍ശിക്കുവാന്‍ ട്രംപ് തയാറാകാത്തത് മൂലമാണ് റഷ്യ ഉക്രെയിനില്‍ സൈനിക നടപടി സ്വീകരിക്കുവാന്‍ തയാറായത് എന്നാണ് മറ്റൊരു ആരോപണം.

നാറ്റോയില്‍ നിന്ന് അമേരിക്ക പിന്‍മാറിയത് കാരണം  അംഗ രാഷ്ട്രങ്ങള്‍ ഒരു നിലപാട് സ്വീകരിക്കുവാന്‍ ഇപ്പോള്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയുമാണ് ഉറ്റുനോക്കുന്നത്.  ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ഇറാനെ കൂടുതല്‍  ചൊടിപ്പിക്കു കയും ധീരമാക്കുകയും  ചെയ്തു. ഇറാന്‍ സൈനിക ബലവും സാമ്പത്തിക, രാഷ്ട്രീയ സ്വാധീനവും വര്‍ധിപ്പിക്കുകയാണ്. ഇത് ഇറാന്‍ നേതാക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ ട്രംപിനെ കുറിച്ച് മതിപ്പുണ്ട്. ഈ മേഖലയെ ട്രംപിന്റെ ടീം ഇന്‍ഡോ പെസഫിക് എന്ന് പുതിയ പേര് നല്‍കി തങ്ങളുടെ താല്പര്യം വ്യക്തമാക്കുന്നു. പാകിസ്ഥാനെ തഴഞ്ഞ് ഇന്‍ഡ്യയെയും അഫ്ഗാനിസ്ഥാനെയും പിന്തുണയ്ക്കുകയാണ് ട്രംപ് നയം. ട്രംപ് ഭരണകൂടം ആദ്യം ഈ വര്‍ഷം (2018 ല്‍) പാകിസ്ഥാന്  350 മില്യന്‍ ഡോളര്‍ ധന സഹായം നല്‍കണമെന്ന് കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ പുതുവര്‍ഷ സന്ദേശത്തില്‍ ഈ അഭ്യര്‍ത്ഥന പുനഃപരിശോധിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം മുന്‍പ് അമേരിക്ക പാക്കിസ്ഥാന് നല്‍കിയ ധന സഹായത്തിന്റെ പത്തില്‍ ഒന്നില്‍ കുറവാണ് ആദ്യ അഭ്യര്‍ത്ഥനയായ 350 മില്യന്‍ ഡോളര്‍.

ഒരു ഓണസ്റ്റ് ബ്രോക്കറായി മദ്ധ്യപൂര്‍വ്വ ഏഷ്യന്‍ രാഷ്ട്രങ്ങള്‍ അമേരിക്കയെ കണ്ടിരുന്നു. ഇസ്രയേലികളും പാലസ്തീനികളും തമ്മിലുള്ള സംഭാഷണങ്ങ ളില്‍ അമേരിക്കയ്ക്ക്  മദ്ധ്യസ്ഥം വഹിക്കുവാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ജെറുശലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി  അംഗീകരിച്ച് ട്രംപ് നടത്തിയ പ്രസ്താവന അമേരിക്കയുടെ നിഷ്പക്ഷ നിലപാടിനെ സംശയത്തോടെ വീക്ഷിക്കുവാന്‍ കാരണമായിരിക്കുകയാണ്. 

ഏഴ് മാസം മുന്‍പ് സ്‌പെഷ്യല്‍ കൗണ്‍സിലായി ചാര്‍ജെടുത്ത് റോബര്‍ട്ട് മ്യുള്ളര്‍ നടത്തുന്ന അന്വേഷണം എന്തെല്ലാം കണ്ടെത്തും എന്ന് പറയാനാവില്ല. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായോ, ഗൂഡാലോചനകളില്‍ ട്രംപിന്റെ വിശ്വസ്തര്‍ ഉള്‍പ്പെട്ടിരുന്നോ എന്നീ വിഷയങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുന്നത്.
Join WhatsApp News
Democrat 2018-01-03 13:38:28

From the How Bizarre! Department:

"The chance that Don Jr did not walk these jumos up to his father’s office on the twenty-sixth floor is zero."

"The three senior guys in the campaign thought it was a good idea to meet with a foreign government inside Trump Tower in the conference room on the 25th floor -- with no lawyers. They didn't have any lawyers. Even if you thought that this was not treasonous, or unpatriotic, or bad s***, and I happen to think it's all of that, you should have called the FBI immediately." - Steve Bannon

വിവേകൻ 2018-01-03 18:27:40
ട്രംപിന്റെ സ്ഥിരം ശിങ്കിടി ആയിരുന്ന സ്റ്റീവ് ബാണൻ പറയുന്നത് ട്രംപിന്റെ കറക്ക് കമ്പനി മകനും മരുമകനും രാജ്യദ്രോഹപരമായ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിറപ്പെട്ടെന്നാണ്.  ട്രംപിന്റെ മകനെ ഒരു മൊട്ട പൊട്ടിക്കുന്നത്പോലെ പൊട്ടിച്ചെടുക്കാൻ കഴിയുമെന്നാണ് . ഫോക്സ് ന്യൂസ് (കുറുക്കൻ വാർത്ത) കമ്പനി, റിപ്ബ്ലിക്കൻ കോൺഗ്രസ് നേതാവ് ന്യുനസ് (ഇയാൾ അന്വേഷണ വിവരങ്ങൾ പണ്ട് വൈറ്റ് ഹൗസിൽ ചെന്ന് ധരിപ്പിച്ച ഒരു ഒറ്റുകാരനാണ് ) കൂടാത്ത വൈറ്റ് റൈറ്റ് വിങ് ഗ്രൂപ്പ് എല്ലാം ചേർന്ന് റോബർട്ട് മുള്ളറിന്റെ അന്വേഷണം ഫേക്കാണെന്ന് പറഞ്ഞു പരത്തി അതിന്റെ വിശ്വസനീയതയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് .  ട്രംപ് സത്യവാനായിരുന്നെങ്കിൽ ഈ അന്വേഷണത്തെ രണ്ടു കൈയും നീട്ടി സ്വീകരിക്കുമായിരുന്നു . ജീവിതകാലം മുഴുവൻ തട്ടിപ്പ് വെട്ടിപ്പ് തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഈ ധന സമ്പാദനം നടത്തിയ ഇയാളെ അമേരിക്കയുടെ പ്രസിഡണ്ടാക്കിയതിൽ പ്രസിഡണ്ടാക്കിയതിൽ അമേരിക്കയിലെ ജനങ്ങളിൽ വിവരമില്ലാത്തവരും ഏതു മാർഗ്ഗത്തിലും പണം സമ്പാദിച്ചാൽ മതിയെന്നു വിശ്വസിക്കുന്നവരും യാതൊരു ധാർമ്മിക മൂല്യങ്ങൾ ഇല്ലാത്തവരുമായ മലയാളികളടക്കം 62 മില്യൺ ജനങ്ങളാണ് ഉത്തരവാദികൾ . എത്രയും വേഗം ഇയാളെ കെട്ടുകെട്ടിച്ചില്ലെങ്കിൽ ഇയാൾ ലോകത്തിന് തന്നെ അപകടം വരുത്തി വയ്ക്കും 
TRUTH FINDER 2018-01-03 19:18:16

The Guardian reports:

Bannon, speaking to author Michael Wolff, warned that the investigation into alleged collusion with the Kremlin will focus on money laundering and predicted: “They’re going to crack Don Junior like an egg on national TV.”

Fire and Fury: Inside the Trump White House, reportedly based on more than 200 interviews with the president, his inner circle and players in and around the administration, is one of the most eagerly awaited political books of the year. In it, Wolff lifts the lid on a White House lurching from crisis to crisis amid internecine warfare, with even some of Trump’s 
closest allies expressing contempt for him. Trump is furious-watch out for tweets.

    Retired astronaut Mark Kelly, husband of former Rep. Gabby Giffords: "If you're going to take credit for zero airline deaths in 2017 then you should take responsibility for the tens of thousands of gun deaths, too." Accidents in coal mines has increased.

  Donald Trump has taken money from foreign governments, obstructed justice at the FBI, and brought us to the brink of nuclear war. Add your name to join  millions of Americans demanding impeachment.

 

I hope everyone is having a great Christmas, then tomorrow it’s back to work in order to Make America Great Again (which is happening faster than anyone anticipated)! He tweeted on Dec.25.

But Trump then spent the next seven days at the golf course. Reporters confirmed that the president was golfing during at least some of this time.

Alarming number of psychiatric experts warn: Trump NOT mentally sound.

The founders of Fusion GPS say there are credible allegations of a conspiracy between the Trump campaign and Russia.Trump has broken at least half a dozen promises he made on the campaign trail, including repealing and replacing Obamacare, building a wall along the Mexican border and creating a tax plan with cuts for people of all classes. 

Anthappan 2018-01-03 21:16:18
Trump and his team wouldn't mind to betray this nation to protect his illicit wealth he accumulated through years.  Majority of his cabinet members are linked to Russia including the secretory  of State.  It is interesting that Steve Bannon, Trump's long time confidant  called Trump campaign 'treasonous,' Ivanka 'dumb as a brick' and also he said 2016 Trump Tower meeting was 'treasonous'. Natalia Veselnitskaya, the Russian lawyer who attended the June 9, 2016, meeting at Trump Tower with Donald Trump Jr., has for years been working to overturn the Magnitsky Act, a 2012 U.S. law that barred Russian officials suspected of human rights abuses. The law is named after Sergei Magnitsky, a Russian lawyer and auditor who in 2008 untangled a dense web of tax fraud and graft involving 23 companies and a total of $230 million linked to the Kremlin and individuals close to the government. Magnitsky was the target of investigations, arrested by authorities and kept in jail without charges. He was beaten and later died under mysterious circumstances in jail just days before his possible release. Independent investigators found “inhuman detention conditions, the isolation from his family, the lack of regular access to his lawyers and the intentional refusal to provide adequate medical assistance resulted in the deliberate infliction of severe pain and suffering, and ultimately his death.”

Shameless and ignorant Malayalees will lick the ass of Trump for peanut tax benefit he is throwing to them ( some of them will soon show up on this page). They don't know that they are taking their next generation, they gave birth accidentally   to a nation which is going to be in deep  shitty debt.  Their children will pay more tax by 2027. Ok; morons take the bonus and fifty cent pay hike you receive on your next pay check.  Rejoice.  

Waiting to here from Tom, Jerry, Boby and some Trump slaves.   
TRUTH FINDER #3 2018-01-04 06:31:31
Do you have any clue what you’ve done with your stupid tweet about the nuclear button? You’ve endangered America enough, now you’re threatening nuclear war? What is wrong with you? What happened to you as a child? You’re completely unfit & need to resign.
Able Matthew 2018-01-04 11:36:14
ONE and ONLY courageous PRESIDENT. No terrorist country can scare him.

An eye for an eye, and a tooth for a tooth. All REAL Americans feel more SAFE, SECURE country. 
Abraham Thomas 2018-01-04 11:47:19
Unvarnished truth is, more and more businesses are announcing bonuses, higher minimum wages, and new benefits for employees after Trump’s tax reform bill.

Our President is the need of this century
educated 2018-01-04 13:18:19
Fusion GPS founders are saying the Republican-controlled Congressional committees investigating are not doing their job. But Special Counsel Mueller is. committee Members & their Chairmen are going to look mighty stupid when more indictments are handed down.
Manoj Nair 2018-01-04 13:58:47
Folks, those nameless will cut and paste fake data from fake resources. They never say their won name or source name. Always maintain words like "unconfirmed" "unidentified" "reliable source" etc.

So if you respond to those, you are not going to reach anywhere. You will be wasting your time. If you guys are real proud of America and its President, you should not even respond to these fake nameless commentators.

Just ignore those. Let this country march foorward
Kuthiravattam 2018-01-04 21:52:48
Dear Truth finder
His buttons are loose and almost 16 women suffered because of that.  He doesn't where N. Korea is . so pressing N button will make it fall in his back yard.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക