Image

ഫോമ വിമന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് വിതരണം കൊച്ചിയില്‍

Published on 03 January, 2018
ഫോമ വിമന്‍സ് ഫോറം സ്‌കോളര്‍ഷിപ്പ് വിതരണം കൊച്ചിയില്‍
ഫോമാ വിമന്‍സ് ഫോറത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് സാക്ഷാത്കരിക്കപ്പെടാന്‍ പോകുന്നു. മികച്ച മാര്‍ക്ക് ലഭിച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 21 കുട്ടികള്‍ക്ക് ആണ് ഫോമാ ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കി പ്രോത്സാഹിപ്പിക്കുന്നത്.

ഈ മാസം ഏഴാം തീയതി കൊച്ചി അബാദ് പ്ലാസ ആഡിറ്റോറിയത്തില്‍ വെച്ച് കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കൊച്ചി ങഘഅ കെ ജെ മാക്‌സി , എഴുത്തുകാരി തനൂജ ഭട്ടതിരി തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യും. വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ Dr . സാറ ഈശോ, സെക്രട്ടറി രേഖ നായര്‍, ട്രഷറര്‍ ഷീല ജോസ്, അഡ്വൈസറി ബോര്‍ഡ് വൈസ് ചെയര്‍ ഗ്രേസി ജെയിംസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. ഇപ്പോള്‍ കേരളത്തില്‍ ഉള്ള മുഴുവന്‍ ഫോമാ അംഗങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക