Image

പുതിയ സെന്‍സസ് ചോദ്യാവലി ആശങ്ക ഉയര്‍ത്തുന്നു. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 January, 2018
പുതിയ സെന്‍സസ് ചോദ്യാവലി ആശങ്ക ഉയര്‍ത്തുന്നു. (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പത്ത് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സെന്‍സസ് നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചോദ്യങങള്‍ ആശങ്കാജനകമാണെന്ന് പരാതി ഉയരുന്നു. 2020 ന്റെ സെന്‍സസില്‍ ശേഖരിക്കുന്ന ഒരു വിവരം പൗരത്വത്തെ കുറിച്ചാണ്. പൗരത്വം ഉണ്ടോ എന്ന ചോദ്യം ജനസംഖ്യാ കണക്കെടുപ്പിനെ തന്നെ ബാധിക്കും എന്ന് ചില വിദഗ്ദ്ധരും വിമര്‍ശകരും പറയുന്നു. വളരെ കൃത്യമായ ഒരു ജനസംഖ്യാ കണക്കെടുപ്പ് അനിവാര്യമാണ്. നിയോജകമണ്ഡലങ്ങ(ഡിസ്ട്രിക്ടുക)ളുടെ അതിരുകള്‍ നിശ്ചയിക്കുന്നതിനും ഫെഡറല്‍ ധനസഹായ വിതരണം ഈ വിവരം കൂടിയേ തീരൂ.

കുടിയേറ്റ നയത്തില്‍ ട്രമ്പ് സ്വീകരിക്കുന്ന കടുത്ത നിലപാട് പൗരത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ പലരെയും, പ്രത്യേകിച്ച് നിയമവിരുദ്ധമായി കുടിയേറിയവരെ വിമുഖരാക്കും. ശേഖരിക്കുന്ന കണക്കുകളുടെ കൃത്യതയെ ഇത് ബാധിക്കും. ക്രിമിനല്‍ നടപടികള്‍ ഭയന്ന് നിയമവിരുദ്ധ കുടിയേറ്റക്കാര്‍ കണക്കെടുപ്പില്‍ പങ്കാളികളാകാതെ മാറി നില്‍ക്കാനാണ് സാധ്യത.
പൗരത്വത്തെ കുറിച്ച് ഒരു ചോദ്യം കൂട്ടിച്ചേര്‍ക്കുന്നതിനെക്കാള്‍ 2020 ന്റെ സെന്‍സസിന്റെ കൃത്യത തകര്‍ക്കുന്ന മറ്റൊരു നടപടി എനിക്ക് ചിന്തിക്കുവാന്‍ കഴിയുന്നില്ല. ഭരണഘടനയില്‍ വിഭാഗവനം ചെയ്യുന്നതുപോലെ ഏവരും പങ്കാളികളാവുന്ന സെന്‍സസ് സങ്കല്‍പ്പത്തിനെയാണ് ഇത് തകര്‍ക്കുന്നത്. സെന്‍സസ് വിഷയത്തിലെ ഒരു സ്വകാര്യ വിദഗ്ദ്ധയായ ടെറി ആന്‍ ലോവന്‍താള്‍ പറഞ്ഞു.
അമേരിക്കയില്‍ വസിക്കുന്ന ഏവരുടെയും വിവരങ്ങള്‍ ശേഖരിക്കുവാന്‍ ആരംഭിച്ചത് 1790 ലെ സെന്‍സസിലൂടെയാണ്. നിയമപരമായും അല്ലാതെയും അമേരിക്കയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ഉദ്ദേശം. 1960 മുതല്‍ പൗരത്വം സംബന്ധിച്ച വിവരങ്ങള്‍ ജനവിവരക്കണക്കില്‍ ശേഖരിച്ച് വരുന്നില്ല. എന്നാല്‍ സെന്‍സസ് ബ്യൂറോ നടത്തുന്ന ലഘുസര്‍വേകളില്‍ ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2020 ലെ സെന്‍സസില്‍ പൗരത്വ വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദ്ദേശം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പ്രോ പബ്ലി കടയുടെ ഒരു കത്തിലാണ്. 1965 ലെ വോട്ടിംഗ് റൈറ്റ്‌സ് ആക്ടിന്റെ സെക്ഷന്‍ 2 നിര്‍ദേശിക്കുന്ന വര്‍ഗ വിവേചന നിരോധം നടപ്പാക്കുവാന്‍ പൗരത്വ വിവരങ്ങള്‍ കൂടിയേ തീരൂ എന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ടുമെന്റിന്റെ വിശദീകരണം. വോട്ടവകാശ പ്രായപരിധിയില്‍ പെട്ട പൗരന്മാരുടെ കണക്കെടുപ്പ് ഒരു ലെജിസ്ലേറ്റീവ് ഡിസ്ട്രിക്ടില്‍ ന്യൂനപക്ഷ ജനങ്ങള്‍ ഒരു തിരഞ്ഞെടുപ്പിന് ആവശ്യമായ തോതില്‍ ഉണ്ടോ എന്ന് തീരുമാനിക്കുവാന്‍ പൗരത്വ വിവരങ്ങള്‍ ആവശ്യമാണെന്ന് ഡിപ്പാര്‍ട്ടുമെന്റ് കൂട്ടിചേര്‍ത്തു. ലഘു സര്‍വേകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് ദീര്‍ഘനാളായി ഉപയോഗിച്ചു വരുന്നത്, ഇത് ഫലപ്രദമാണ്, പൗരത്വം സംബന്ധിച്ച പുതിയ ചോദ്യങ്ങള്‍ വോട്ടവകാശത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയില്ല മറിച്ച് ന്യൂനപക്ഷ കണക്കുകള്‍ കുറയുന്നതിന് സഹായിക്കുകയാണ് ചെയ്യുക എന്ന് വോട്ടവകാശത്തിന് വേണ്ടി വീറോടെ വാദിക്കുന്നവരില്‍ ചിലര്‍ പറയുന്നു.

പുതിയ സെന്‍സസ് ചോദ്യാവലി ആശങ്ക ഉയര്‍ത്തുന്നു. (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക