Image

'കമ്മാരസംഭവം'ത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ അവതരിപ്പിച്ച്‌ ദിലീപ്‌

Published on 04 January, 2018
 'കമ്മാരസംഭവം'ത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ അവതരിപ്പിച്ച്‌ ദിലീപ്‌
ജയില്‍ മോചിതനായതിന്‌ ശേഷം ദിലീപ്‌ വീണ്ടും അഭിനയിക്കുന്ന രതീഷ്‌ അമ്പാട്ട്‌ സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസറ്റര്‍ പുറത്തിറങ്ങി. ദിലീപിന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലൂടെയാണ്‌ പോസറ്റര്‍ അവതരിപ്പിച്ചത്‌. ദിലീപ്‌ പറഞ്ഞത്‌ ഇങ്ങനെ

പ്രിയപ്പെട്ടവരെ,
ഏറെ നാളുകള്‍ക്ക്‌ ശേഷമാണ്‌ സോഷ്യല്‍ മീഡിയയില്‍, എത്‌ പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ്‌ എന്റെ ശക്തി,തുടര്‍ന്നും,നിങ്ങളുടെ സ്‌നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ കൊണ്ടും,എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണ മായ ഒരു പുതുവര്‍ഷം നേര്‍ന്ന്‌ കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ 'കമ്മാരസംഭവം 'എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്ററും നിങ്ങള്‍ക്ക്‌ സമര്‍പ്പിക്കുന്നു.

ചരിത്രം ചമച്ചവര്‍ക്ക്‌ സമര്‍പ്പിതം.
വളച്ചവര്‍ക്ക്‌ സമര്‍പ്പിതം.
ഒടിച്ചവര്‍ക്ക്‌ സമര്‍പ്പിതം.
വളച്ചൊടിച്ചവര്‍ക്ക്‌� സമര്‍പ്പിതം.

രാമലീലയുടെ വന്‍ വിജയത്തിന്‌ ശേഷം ദിലീപിന്റേതായി എത്തുന്ന അടുത്ത ചിത്രം കൂടിയാണ്‌ കമ്മാരസംഭവം. സിനിമയുടെ അവസാനഘട്ട ചിത്രീകരണം തേനിയിലാണ്‌ നടന്നത്‌. 

തമിഴ്‌ നടന്‍ സിദ്ധാര്‍ത്ഥ്‌ ആണ്‌ ദിലീപിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്‌. സിനിമയിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം സിദ്ധാര്‍ത്ഥ്‌ പൂര്‍ത്തിയാക്കി.

കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ്‌ ദിലീപ്‌ അവതരിപ്പിക്കുക. മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ്‌ നിര്‍മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ്‌ ബഡ്‌ജറ്റിലാണ്‌ ഒരുങ്ങുന്നത്‌.

മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ വ്യത്യസ്‌ത ഗെറ്റപ്പുകളിലാകും ദിലീപ്‌ എത്തുക. നമിതാ പ്രമോദാണ്‌ ചിത്രത്തിലെ നായിക. സിദ്ധാര്‍ത്ഥ്‌, ബോബി സിംഹ എന്നിവരാണ്‌ സിനിമയിലെ മറ്റു താരങ്ങള്‍. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ്‌ സിനിമയുടെ പ്രമേയം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക