താമ്പാ: മലയാളി അസോസിയേഷന് ഓഫ് താമ്പയുടെ ഈവര്‍ഷത്തെ ക്രിസ്മസ്, ന്യൂ
ഇയര്‍ ആഘോഷവും പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും സംയുക്തമായി
ആഘോഷിക്കുന്നു. 13 ന് വലറിക്കയിലുള്ള കാത്തലിക് കമ്യൂണിറ്റി സെന്ററില്‍
വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്. വൈകുന്നേരം 5. 30ന് ആരംഭിക്കുന്ന
സാംസ്കാരിക സമ്മേളനത്തിന് അമേരിക്കയിലുള്ള വിവിധ സാമൂഹ്യ സാംസ്കാരിക
നേതാക്കള്‍ പങ്കെടുക്കുന്നു. തദവസരത്തില്‍ മലയാളി അസോസിയേഷന് ഓഫ്
താമ്പാകഴിഞ്ഞ നാലുവര്‍ഷമായി തുടര്‍ന്നുപോരുന്ന ജനസേവ അവാര്‍ഡ് വിതരണം
ചെയ്യുന്നതാണ്.
സാംസ്കാരിക സമ്മേളനത്തിന് ശേഷം വിവിധയിനം കലാപരിപാടികള്‍
ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് വിഭവസമൃദ്ധമായ അത്താഴവിരുന്നും
വിരുന്നിനോടൊപ്പം ഗാനമേളയും ഉണ്ടായിരിക്കും. തദവസരത്തില്‍ 2017ലെ കായിക
മത്സര വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്യുന്നതാണ്. ഈ ആഘോഷത്തിന്റെ
വിജയത്തിനായി താമ്പായിലും പരിസരത്തുള്ള എല്ലാ മലയാളികളുടെയും സാന്നിദ്ധ്യ
സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു. സീറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാനുള്ള
അവസരം ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക് വിജയന് നായര്‍ 813-545-9773
,ഡോളി വേണാട്ട് 630-639-2138. കലാപരിപാടികള്‍ക്ക് പങ്കെടുക്കുവാന്‍
ആഗ്രഹിക്കുന്നവര്‍ സണ്ണി മാറ്റമന 813-334-1293, ലാലി ചാക്കോ 813-532-9492
എന്നിവരുമായി ബന്ധപ്പെടുക.