Image

രണ്ടു മരണങ്ങളുടെ ഒര്‍മ്മയില്‍ തളിരിട്ട പ്രണയം

Published on 04 January, 2018
രണ്ടു മരണങ്ങളുടെ ഒര്‍മ്മയില്‍ തളിരിട്ട പ്രണയം
രണ്ടു വര്‍ഷം മുന്‍പ് മുപ്പത്തേഴാം വയസില്‍ കാന്‍സറിനു കീഴ്ടങ്ങിയ ഡോ. പോള്‍ കലാനിധിയുടെ ആത്മകഥ 'വെന്‍ ബ്രെത്ത് ബികംസ് എയര്‍ (ശ്വാസം വായുവായി മാറുമ്പോള്‍) ഏറെ ജന ശ്രദ്ധ നേടുകയും സാമ്പത്തിക വിജയം നേടുകയും ചെയ്ത പുസ്തകമാണ്.

അതു പോലെ കഴിഞ്ഞ വര്‍ഷം ബ്രെസ്റ്റ് കാന്‍സറിനെ തുടര്‍ന്ന് നിര്യാതയായ 39-കാരി നീന ബ്രിഗ്‌സിന്റെ ആത്മകഥ 'ദി ബ്രൈറ്റ് അവര്‍' (പ്രകാശമാനമായ മണിക്കൂര്‍) ജനശ്രദ്ധ നേടുകയും സാമ്പത്തിക വിജയം കൈവരിക്കുകയും ചെയ്തു. ഇരുവരുടെയും മരണ ശേഷമാണു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്.

തന്റെ മരണത്തിനു ശേഷം അറ്റോര്‍ണിയായ ഭര്‍ത്താവ് ജോണ്‍ ഡബര്‍സ്റ്റെയ്ന്‍ (41) എങ്ങനെ ജീവിക്കുമെന്നു ആകുലപ്പെട്ട നീന, അദ്ധേഹത്തോടു ഡോ. കലാനിധിയുടെ ഭാര്യ ഡോ. ലൂസിയോടു ഉപദേശം തേടാന്‍ നിര്‍ദേശിച്ചു. അവരും സമാനമായ അനുഭങ്ങളിലൂടെയാണല്ലോ കടന്നു പോയത്.
നീന ന്യു യോര്‍ക്ക് ടെംസില്‍ എഴുതിയ ലേഖനം കണ്ട് ഡോ. ലൂസി അവരുമായി ഈമെയില്‍ ബന്ധം സ്ഥപിക്കുകയും ചെയ്തു.

നോര്‍ത്ത് കരലിനയിലുള്ള ജോണും കലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫൊഡ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ അസി പ്രൊഫസറായ ഡോ. ലുസിയും (38)ക്രമേണ ആക്രുഷ്ടരായി. അതു പ്രണയമായി വളര്‍ന്ന കഥയാണു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. (https://www.washingtonpost.com/entertainment/books/two-dying-memoirists-wrote-bestsellers-about-their-final-days-then-their-spouses-fell-in-love/2018/01/03/3143305a-ebe5-11e7-9f92-10a2203f6c8d_story.html?utm_term=.f539493fb858&wpisrc=nl_az_most&wpmk=1

ജോണിനു പത്തും എട്ടും വയസുള്ള രണ്ട് ആണ്‍ കുട്ടികള്‍. ഡോ. ലൂസിക്കും ഡോ. കലാനിധിക്കും ഒരു മകള്‍, മൂന്നു വയസുള്ള കാഡി.

Read earlier item

സുജാതയുടെ ക്ലാസ്‌മേറ്റ് അയക്കുന്ന കണ്ണീര്‍ പൂക്കള്‍
രണ്ടു മരണങ്ങളുടെ ഒര്‍മ്മയില്‍ തളിരിട്ട പ്രണയം രണ്ടു മരണങ്ങളുടെ ഒര്‍മ്മയില്‍ തളിരിട്ട പ്രണയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക