കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന മഹാപ്രസ്ഥാനം നോര്‍ത്ത് അമേരിക്കയില്‍ നിലവില്‍ വന്നിട്ട് പത്തിലേറെ വര്‍ഷങ്ങള്‍ പിന്നിടുന്നു. ഒരു കൂട്ടം മനുഷ്യസ്നേഹികളും സുദീര്‍ഘമായ കാഴ്ചപ്പാടുള്ള ഒരു സംഘം ആദ്യകാല സാമൂഹിക സ്നേഹികളുടെ മനസ്സില്‍ പതിഞ്ഞ ഈ ആശയം അതിന്റെ ബാലാരിഷ്ടതകള്‍ മാറി പടര്‍ന്നു പന്തലിച്ച് കൊണ്ട് നോര്‍ത്ത് അമേരിക്കയില്‍ എവിടെയും വേരുകള്‍ ഉള്ള ഒരു മഹാ സംഘടനയായി വളര്‍ന്നിരിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 250 ല്‍ അധികം കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ചുമതല കെ.എച്ച്.എന്‍.എ യുടെ എല്ലാ ചാപ്റ്ററുകളിലേക്ക് ഇതിനോടകം കെ.എച്ച്.എന്‍.എ യുടെ എല്ലാ ചാപ്റ്ററുകളിലേക്ക് ഇതിന്റെ പ്രവര്‍ത്തന വ്യാപ്തി എത്തിക്കുവാന്‍ ആയി.
കെ.എച്ച്.എന്‍.എയുടെ മുഖപത്രമായ അന്ജലി മാഗസിന് അതിന്റെ വര്‍ദ്ധിത വീര്യവുമായി നിങ്ങളെത്തേടി എത്തുകയാണ്. യുവജനങ്ങളുടെ മാനസിക വികാസത്തിനും മാനസിക ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള വിവിധങ്ങളായ പ്രക്രിയകളിലൂടെ പാകമാക്കി എടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ലോക പ്രസിദ്ധ മാനസിക വികാസ ശാസ്ത്രജ്ഞന് ഡോ.എകെബി പിള്ളയുടെ നേതൃത്വത്തില്‍ നടത്തുന്നതായിരിക്കും. ഈ മഹാ ഹിന്ദു സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഒരു മനുഷ്യായുസു മുഴുവന്‍ ഓര്‍ത്തുവെയ്ക്കാന്‍ ഉതകുന്ന തരത്തിലുള്ള ധാരാളം സുന്ദര നിമിഷങ്ങള്‍ സമ്മാനിക്കും എന്നതില്‍ സംശയമില്ല. ലോകനന്മക്കായും സാംസ്കാരിക ഉന്നമനത്തിനായും നടത്തി വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കും അതിയായ ജനപിന്‍ന്തുണ ലഭിക്കുമെന്നതിന്റെ ഉദാത്ത ഉദാഹരണമാണ് ഈ ഹൈന്ദവ സമ്മേളനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിജയം ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന ഈ മഹാസമ്മേളനവും ചരിത്രത്താളില്‍ കോറിയിടുന്ന വിജയകഥയുടെ പൊന്‍തൂവലായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല