Image

പുതുവര്‍ഷത്തില്‍ ജര്‍മനിയില്‍ നടപ്പിലായ പുതിയ നിയമങ്ങള്‍

Published on 04 January, 2018
പുതുവര്‍ഷത്തില്‍ ജര്‍മനിയില്‍ നടപ്പിലായ പുതിയ നിയമങ്ങള്‍


ബര്‍ലിന്‍: പുതുവര്‍ഷത്തില്‍ ജര്‍മനിയിലെ സാന്പത്തിക, സാമൂഹിക മേഖലകളില്‍ സര്‍ക്കാരിന്റെ നിരവധി പരിഷ്‌കരണങ്ങള്‍ നടപ്പിലായി. നേരത്തെ പ്രഖ്യാപിച്ച സുപ്രധാന തീരുമാനങ്ങളിലേറെയും നടപ്പായത് പുതുവര്‍ഷത്തിലാണ്. അവയില്‍ പ്രധാനപ്പെട്ടവ ഇങ്ങനെ:

 പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ഒരു ശതമാനം കുറയും (18,6%).
 പെന്‍ഷനുകള്‍ മൂന്നു ശതമാനം വരെ കൂടും. 21 മില്യണ്‍ പെന്‍ഷന്‍കാര്‍ക്ക് ഇതിലൂടെ സാന്പത്തിക നേട്ടമുണ്ടാകും.
 ഹാര്‍ട്ട്‌സ് 4 ആനൂകൂല്യത്തിന്റെ ഘടനയില്‍ മാറ്റം (ചെറിയ ഇളവില്‍ വര്‍ധനയുണ്ടാവും കുട്ടികള്‍ക്കും യുവജനത്തിനും ഇനി കൂടുതല്‍ ലഭിക്കും).
 കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഇളവ്
 ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകളില്‍ കുറവ്
 500 യൂറോ നോട്ട് ഇല്ലാതാകും (തീയതി നിശ്ചയിച്ചിട്ടില്ല).
 പുതിയ കാറുകള്‍ക്ക് നികുതി കൂടും
 സ്ട്രീമിങ് സേവനങ്ങളുടെ ജിയോബ്ലോക്കിംഗ് ഇല്ലാതാകും
 ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ സര്‍ചാര്‍ജില്ലാതെ നടത്താം
 യാത്രാച്ചെലവ് എട്ടു ശതമാനത്തോളം കൂടും
 വിദ്യാര്‍ഥിനികള്‍ക്കും അപ്രന്റീസുകള്‍ക്കും ഗര്‍ഭകാല സംരക്ഷണം
 ശന്പളത്തിലെ സ്ത്രീ പുരുഷ വ്യത്യാസത്തില്‍ സുതാര്യത
 ചൈല്‍ഡ് ബെനിഫിറ്റും ചൈല്‍ഡ് അലവന്‍സും കൂടും
 ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കന്പനികള്‍ക്കുള്ള കോണ്‍ട്രിബ്യൂഷന്‍ ഒരു ശതമാനം കുറയും, എന്നാല്‍ സ്വയം സേവകര്‍ക്ക് കൂടുതല്‍ അടയ്‌ക്കേണ്ടി വരും.
 പഴയതും പുതിയതുമായ ഫെഡറല്‍ സ്‌റ്റേറ്റുകള്‍ തമ്മിലുള്ള പെന്‍ഷനില്‍ തുല്യത
 നേരത്തെ വിരമിക്കുന്നവര്‍ക്ക് കൂടുതല്‍ പണം ലഭിക്കും.
 വ്യവസായ മേഖലയില്‍ മിനിമം വേതനം കൂടും (8,50 ല്‍ നിന്ന് 8,84 ആയി ഉയരും).
 പുതിയ കാറുകള്‍ ഇകോള്‍ ഡ്യൂട്ടി
 റെയില്‍വേയില്‍ (ട്രെയിനുകളില്‍) മദ്യനിരോധനം പ്രാബല്യത്തിലാവും.

ബാങ്ക് ഫീസ് വര്‍ധിച്ചു

പുതുവര്‍ഷത്തില്‍ ബാങ്കുമായി ബന്ധപ്പെട്ട പല ചാര്‍ജുകളിലും വര്‍ധന വരുന്നു. അക്കൗണ്ട് മാനേജ്‌മെന്റ് ഫീസും പണം പിന്‍വലിക്കുന്നതിനുള്ള ഫീസും ഇതില്‍പ്പെടും. വെന്‍ഡിംഗ് മെഷീനുകളിലും ചെലവേറും.

കൂടുതല്‍ ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടുന്നതിനും പുതിയ വര്‍ഷം സാക്ഷിയാകും. 900 ശതമാനം വരെയാണ് റെയ്‌ഫൈസന്‍ബാങ്ക് ഓബറൂസെല്‍ അക്കൗണ്ട് മെയ്ന്റനന്‍സ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 360 യൂറോയായി ഉയര്‍ന്നത്.

െ്രെഡവര്‍മാര്‍ക്ക് പുതുമകളുമായി പുതുവര്‍ഷം

പുതുവര്‍ഷത്തില്‍ ജര്‍മനി നടപ്പാക്കിയ മാറ്റങ്ങളില്‍ പലതും ഡൈവര്‍മാരെ നേരിട്ട് സ്വാധീനിക്കുന്നതാണ്. അവ ഇങ്ങനെ:

 ശീതകാലത്ത് സ്‌നോഫ്‌ളേക്ക് ടയറുകള്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാകുന്നു
 െ്രെഡവിംഗ് ലൈസന്‍സുകള്‍ക്ക് എക്‌സ്പയറി
 പുതിയ കാറുകളില്‍ എമര്‍ജന്‍സി കോള്‍ സംവിധാനം
 പുതിയ കാറുകള്‍ക്ക് ഉയര്‍ന്ന നികുതി
 മെയ്ന്‍ ഇന്‍വെസ്റ്റിഗേഷന് കൂടുതല്‍ ചെലവ്
 പ്രധാന നഗരങ്ങളില്‍ ഡീസല്‍ കാര്‍ നിയന്ത്രണത്തിനു സാധ്യത
 കാര്‍ ഇന്‍ഷ്വറന്‍സ് ചെലവ് കൂടുന്നു
 ട്രക്ക് ടോള്‍ ഗ്രാമീണ റോഡുകളിലേക്കു കൂടി വ്യാപിക്കുന്നു

കൂടാതെ പുതിയ സര്‍ക്കാരിന്റെ രൂപീകരണവും ഈ വര്‍ഷമുണ്ടാവുമെന്നുതന്നെയാണ് കണക്കുകൂട്ടല്‍. നിലവിലുള്ള പാര്‍ലമെന്റില്‍നിന്ന് അതു സാധിക്കുന്നില്ലെങ്കില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ രാജ്യം നിര്‍ബന്ധിതമാകും. നാലു മാസം മുന്പു നടന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം ആരംഭിച്ച മുന്നണി ചര്‍ച്ചകള്‍ ഇനിയും സമവായത്തില്‍ എത്തിയിട്ടില്ല. 

രാജ്യം ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് കൂടുതല്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ്. ചില മേഖലകളിലെങ്കിലും കൂടുതല്‍ തൊഴില്‍ സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഹൗസിംഗ് രംഗത്ത് ഈ വര്‍ഷം ചെലവേറുമെന്നാണ് കരുതുന്നത്. അതേസമയം, കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യം വര്‍ധിക്കുകയും ചെയ്യും. ലോവര്‍ സാക്‌സണിയില്‍ പുതിയൊരു പൊതു അവധി ദിനം കൂടി ഈ വര്‍ഷം വന്നു, റിഫോര്‍മേഷന്‍ ഡേയാണിത്. ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസുകളുടെ ഫ്രീ സ്ട്രീമിംഗ് ഈ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ മുഴുവന്‍ വ്യാപിക്കുന്നത് മറ്റൊരു പുതുമ.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക