Image

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ചുമതലയേറ്റു

Published on 04 January, 2018
പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ചുമതലയേറ്റു

ന്യൂയോര്‍ക്ക്: ലോക മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്റെ 201718 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യപ്രവര്‍ത്തകനും നിലവിലെ ജിസിസി കോഓര്‍ഡിനേറ്ററുമായ റാഫി പാങ്ങോടാണ് പുതിയ ഗ്ലോബല്‍ പ്രസിഡന്റ്. ഗ്ലോബല്‍ കോഓര്‍ഡിനേറ്ററായി ജോസ് മാത്യൂസ് പനച്ചിക്കലും ട്രഷററായി നൗഫല്‍ മടത്തറയും തുടരും.

ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് പ്രതിനിധികളായി ഡോ. ജോസ് കാനാട്ട് (ചെയര്‍മാന്‍), ജോര്‍ജ് പടിക്കക്കുടി (ഓസ്ട്രിയ), ബഷീര്‍ അംബലായി (ബഹറിന്‍), ഡോ. ജോര്‍ജ് മാത്യൂസ് (ജിസിസി), ജോണ്‍ റൗഫ് (സൗദി), അബ്ദുള്‍ അസീസ് (സൗദി അറേബ്യ), ലിസി അലക്‌സ് (യുഎസ്എ) എന്നിവരേയും ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളായി റാഫി പാങ്ങോട്, സൗദി അറേബ്യ (ഗ്ലോബല്‍ പ്രസിഡന്റ്), ജോണ്‍ ഫിലിപ്പ്, ബഹറിന്‍ (ജനറല്‍ സെക്രട്ടറി), നൗഫല്‍ മടത്തറ, സൗദി അറേബ്യ (ട്രഷറര്‍), സിറില്‍ കുര്യന്‍, ഓസ്ട്രിയ (വൈസ് പ്രസിഡന്റ്), ജോണ്‍സന്‍ മാമലശേരി ഓസ്‌ട്രേലിയ (വൈസ് പ്രസിഡന്റ്), ജോസഫ്, ഇറ്റലി (ജോയിന്റ് സെക്രട്ടറി), ബിനോയ്, ഡെന്‍മാര്‍ക്ക് (ജോയിന്റ് സെക്രട്ടറി), അനസ് ഫ്രാന്‍സ് (പിആര്‍ഒ മീഡിയഗ്ലോബല്‍ വക്താവ്), അനിത ഇറ്റലി (വുമണ്‍ കോഓര്‍ഡിനേറ്റര്‍), അജിത്ത് തിരുവനന്തപുരം (ഇന്ത്യന്‍ കോഓര്‍ഡിനേറ്റര്‍), ജോളി തുരുത്തുമ്മല്‍ (യൂറോപ്പ് കോഓര്‍ഡിനേറ്റര്‍), ചന്ദ്രസേനന്‍ സൗദി അറേബ്യ (കേരള കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ ചുമതലയേറ്റു.

ഗ്ലോബല്‍ കമ്മിറ്റിയിലേക്ക് പുതുതായി പി.പി. ചെറിയാന്‍ (യുഎസ്എ) സ്റ്റീഫന്‍ കോട്ടയം, ഉദയകുമാര്‍ (സൗദി അറേബ്യ) സലിം (ഖത്തര്‍), റെനി (പാരീസ്), എന്നിവരെ കൂടാതെ എല്ലാ നാഷണല്‍ പ്രസിഡന്റുമാരും നാഷണല്‍ കോഓര്‍ഡിനേറ്റര്‍മാരും ഗ്ലോബല്‍ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആയിരിക്കുമെന്നു ഗ്ലോബല്‍ വക്താവ് ഡോ. അനസ് അറിയിച്ചു. 

സൗദി അറേബ്യയിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് സ്ഥാനമടക്കം പുതിയ ഭാരവാഹിത്വങ്ങളെന്നു സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെട്ടു.

റിയാദ് പിഎംഎഫ് സെന്‍ട്രല്‍ കമ്മിറ്റി അംഗമായ റാഫി പാങ്ങോട് ഗ്ലോബല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും ഗ്ലോബല്‍ പ്രസിഡന്റ് റിയാദ് കമ്മിറ്റി എക്‌സിക്കൂട്ടീവ് അംഗമെന്നതില്‍ അഭിമാന നിമിഷങ്ങളാണെന്നു പ്രസിഡന്റ് മുജീബ് കായംകുളവും ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാനും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക